• Logo

Allied Publications

Europe
യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ യൂറോ വിരുദ്ധരുടെ ഭൂകമ്പം
Share
ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒന്നാമതും സോഷ്യലിസ്റ്റുകള്‍ തൊട്ടു പിന്നാലെയുമൊക്കെ ഫിനിഷ് ചെയ്തെങ്കിലും, തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ വിജയം നേടിയത് യഥാര്‍ഥത്തില്‍ യൂറോ വിരുദ്ധരാണ്.

യൂറോ വിരുദ്ധരുടെ വിവിധ സംഘടനകള്‍ ഏകോപനമില്ലാതെ മത്സരിച്ചിട്ടും ആകെ 129 സീറ്റുകള്‍ പാര്‍ലമെന്റില്‍ സ്വന്തമാക്കി. യൂറോപ്യന്‍ യൂണിയനുള്ളില്‍ ഐക്യത്തിന്റെ സങ്കല്‍പ്പത്തിനും പൊതു കറന്‍സിക്കുള്ള പിന്തുണയ്ക്കും ഇടിവു തട്ടുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

യൂറോപ്യന്‍ പാര്‍ലമെന്റിനുള്ളില്‍ നിന്ന് യൂറോപ്യന്‍ യൂണിയനെയും യൂറോയെയും എതിര്‍ക്കുക എന്നതാണ് യൂറോ വിരുദ്ധരുടെ തന്ത്രം. ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഇത്രയധികം സീറ്റ് കിട്ടിയത് രാഷ്ട്രീയ ഭൂകമ്പം തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നു.

തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍പ്പെടുന്ന ഫ്രഞ്ച് നാഷണല്‍ ഫ്രന്റും (മറീനെ ലീ പെന്റ്, 14 % വോട്ടു നേടി) യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയും(നിഗേല്‍ ഫരാഗ്, 12 % വോട്ടുനേടി) വന്‍ നേട്ടമുണ്ടാക്കിയ കുടിയേറ്റ വിരുദ്ധരുടെ കൂട്ടത്തില്‍പ്പെടുന്നു. മൂന്നു പ്രധാന സെന്‍ട്രിസ്റ് ബ്ളോക്കുകള്‍ സീറ്റ് ഗണ്യമായി കുറയുകയും ചെയ്തു.

ഇയുവിലെ 28 അംഗരാജ്യങ്ങളില്‍ നിന്നായി 400 മില്യന്‍ വോട്ടറന്മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മൊത്തം 43.1 മാത്രമാണ് പോളിംഗ് ശതമാനം. ആകെയുള്ള 751 സീറ്റിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ യാഥാസ്ഥിതികളുടെ സഖ്യം 212 സീറ്റുകളും (28.23%), സോഷ്യലിസ്റ് സഖ്യം 186 സീറ്റുകളും(24.77%), ലിബറന്മാര്‍ 70 സീറ്റുകളും (9.32%), ഗ്രീന്‍ 55 സീറ്റുകളും (7.32 %) ആണ് നേടിയത്.

ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡെമോക്രാറ്റി പാര്‍ട്ടി യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജര്‍മനിയില്‍ നിന്നുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍, പാര്‍ട്ടിക്കുള്ള ജനപിന്തുണയില്‍ ഗണ്യമായ കുറവു വന്നത് ചാന്‍സലര്‍ പാര്‍ട്ടിയെ ആശങ്കയിലാക്കി.

കഴിഞ്ഞ തവണ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് രാജ്യത്തു നിന്നുള്ള ഭൂരിപക്ഷം സീറ്റുകള്‍ സ്വന്തമാക്കിയ സിഡിയു സി എസ് യു സഖ്യത്തിന് ഇക്കുറി 35.3 ശതമാനം വേട്ടാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം ഇത് 41.5 ശതമാനമായിരുന്നു.

അതേസമയം, നിയോ നാസി നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനി മൂന്നു ലക്ഷം വോട്ട് നേടിയത് മിതവാദികള്‍ക്കിടയില്‍ ആശങ്കയ്ക്കു കാരണമാകുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനമാണിത്. 751 അംഗ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഒരു സീറ്റും ഇവര്‍ നേടി.

ഭരണസഖ്യത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 27.3 ശതമാനം വോട്ട് നേടി കരുത്തു കാട്ടി. കഴിഞ്ഞ യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ ഇത് 20.8 ശതമാനം മാത്രമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.