• Logo

Allied Publications

Europe
യുകെയില്‍ മലയാളി മേയര്‍; കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അഞ്ചു മലയാളികള്‍ക്കു തോല്‍വി
Share
ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനിലെ ക്രോയിഡോണ്‍ കൌണ്‍സിലിന് മേയര്‍ മലയാളി വനിത. ലേബര്‍ പാര്‍ട്ടിയംഗമായി മത്സരിച്ച മഞ്ജു ഷാഹുലാണ് യുകെയില്‍ മലയാളി വിജയഗാഥ രചിച്ചത്. ലേബര്‍ പാര്‍ട്ടി നേരത്തെതന്നെ മഞ്ജുവിനെ മേയറായി പ്രഖ്യാപിച്ചിരുന്നു. കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതോടെയാണ് മഞ്ജുവിന്റെ മേയര്‍ സ്ഥാനത്തിന് വഴിതെളിഞ്ഞത്.

വിവിധ കൌണ്‍സിലുകളിലേക്ക് മഞ്ജുവടക്കം ഏഴു മലയാളികളാണ് ഇത്തവണ സ്ഥാനാര്‍ഥികളായുണ്ടായിരുന്നത്. ഇതില്‍ മഞ്ജുവിനെ കൂടാതെ ന്യൂഹാം കൌണ്‍സിലിലേക്ക് മത്സരിച്ച ജോസ് അലക്സാണ്ടറും വിജയം നേടിയപ്പോള്‍ മറ്റ് അഞ്ചുപേര്‍ പരാജയത്തിന്റെ രുചിയറിഞ്ഞു. മാഞ്ചസ്ററിലെ ട്രാഫോര്‍ഡ് കൌണ്‍സിലിലേക്ക് ആഷ്ടണ്‍ അപ്പോണ്‍ മേഴ്സി വാര്‍ഡില്‍ നിന്ന് മത്സരിച്ച ലക്സണ്‍ കല്ലുമാടിക്കല്‍, ഏഴാം വാര്‍ഡായ ക്ളിപ്ടണില്‍ നിന്നു മത്സരിച്ച ആശാ തോമസ് എന്നിവര്‍ പൊരുതിതോറ്റു. ഈസ്റ് ഹാം നോര്‍ത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ബിജു ഗോപിനാഥ്, വാള്‍ എന്‍ഡില്‍ നിന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച മലയാളിയായ ബിജു കോശി, കണ്‍സര്‍വേറ്റീവുകളുടെ ശക്തികേന്ദ്രമായ ക്രോയിഡോണിലെ ബല്ലാര്‍ഡ് വാര്‍ഡില്‍ മത്സരത്തിനിറങ്ങിയ ചന്ദ്രബാബു എന്നിവര്‍ക്കും വിജയം നേടാന്‍ കഴിഞ്ഞില്ല. പരാജയപ്പെട്ടെങ്കിലും മാഞ്ചസ്റര്‍ എംആര്‍ഐ ഹോസ്പിറ്റലിലെ നഴ്സായ ആശാ തോമസ് ഇതിനകം ഒരു ചരിത്രം കുറിച്ചിരുന്നു. യുകെയില്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ മലയാളി നഴ്സാണ് ആശാ തോമസ്.

രണ്ടുപേര്‍ക്ക് മാത്രമാണ് വിജയം നേടാന്‍ കഴിഞ്ഞതെങ്കിലും പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് ഇത്രയും പേര്‍ക്ക് എത്താന്‍ കഴിഞ്ഞതുപോലും മലയാളി സമൂഹത്തിനുള്ള അംഗീകാരമാണ്.

ക്രോയിഡോണിലെ ലേബര്‍ പാര്‍ട്ടിയുടെ ലേബലില്‍ മേയറാകുന്ന മഞ്ജു ഷാഹുല്‍ തിരുവനന്തപുരം ജില്ലയിലെ കോട്ടക്കാട് സ്വദേശിനിയാണ്. കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഞ്ജുവിന്റെ ഹാട്രിക് വിജയം കൂടിയാണിത്. മുന്‍പ് രണ്ടു തവണയും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച അവര്‍ ഇക്കുറിയും സീറ്റ് നിലനിര്‍ത്തുകയായിരുന്നു. ക്രോയിഡോണില്‍ അട്ടിമറി വിജയമാണ് മഞ്ജുവിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി നേടിയത്. കഴിഞ്ഞ പത്തുവര്‍ഷമായി ഭരണത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും ഭരണം ലേബര്‍ പാര്‍ട്ടി പിടിച്ചെടുക്കുകയായിരുന്നു. ആകെയുള്ള എഴുപത് സീറ്റുകളില്‍ നാല്‍പതിലും ലേബര്‍ പാര്‍ട്ടി ജയിച്ചപ്പോള്‍ മുപ്പത് സീറ്റുകളേ കണ്‍സര്‍വേറ്റീവുകള്‍ക്ക് നേടാനായുള്ളു.

ബ്രിട്ടണിലെ ഭരണ കക്ഷി സഖ്യത്തിന് തിരിച്ചടിയാണ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം. അതേസമയം, പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നാല് കൌണ്‍സിലുകളില്‍ കൂടി ഭരണം പിടിച്ചു. ഭരണകക്ഷി സഖ്യത്തിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് എട്ടു കൌണ്‍സിലുകളിലും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് രണ്ട് കൌണ്‍സിലുകളിലും ഭരണം നഷ്ടമായി. എന്നാല്‍ യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. തീവ്ര വലതുപക്ഷ നിലപാടുകളുള്ള യുകെഐപി നൂറോളം കൌണ്‍സില്‍ സീറ്റുകള്‍ നേടി. വിവിധ കൌണ്‍സിലുകളില്‍ കുടിയേറ്റ വിരുദ്ധരെന്നറിയപ്പെടുന്ന യുകെഐപിയുടെ വന്‍ മുന്നേറ്റം മലയാളി സമൂഹം മാത്രമല്ല ബ്രിട്ടണിലെ മുഖ്യധാരാ പാര്‍ട്ടികളും ആശങ്കയോടെയാണ് കാണുന്നത്.

റിപ്പോര്‍ട്ട്:ഷൈമോന്‍ തോട്ടുങ്കല്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.