• Logo

Allied Publications

Europe
യുക്മ നാഷണല്‍ കായികമേളക്ക് കേവലം ഒരാഴ്ച മാത്രം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ലണ്ടന്‍: യുകെ മലയാളികള്‍ക്കിടയിലെ സൌഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിന് യുക്മ നടത്തിവരുന്ന പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി യുക്മ നാഷണല്‍ കായിക മാമാങ്കത്തിന് മേയ് 31ന് ബര്‍മിംഗ്ഹാമിലെ വിന്‍ഡ്ലി ലെഷര്‍ സെന്റര്‍ വേദിയാകും.

മുന്‍ വര്‍ഷങ്ങളിലെ കായികമേളകളുടെ ആവേശത്തിന്റെ ഒരംശം പോലും ചോര്‍ന്നു പോകാതെ ഓരോ റീജിയണുകളും അംഗഅസോസിയേഷനുകളും നാഷണല്‍ കായികമേളക്ക് ഉള്ള ഒരുക്കങ്ങളുടെ ഭാഗമായി റീജിയണല്‍ കായിക മേളകള്‍ നടത്തി ഒരുങ്ങിക്കഴിഞ്ഞു.

കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലാണ് യുക്മ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50,100,200 മീറ്റര്‍ ഓട്ട മത്സരങ്ങളും ഷോട്ട്പുട്ട്,ലോംഗ്ജംപ് മത്സരങ്ങളും റിലേ മല്‍സരങ്ങളുമാണ് പ്രധാനമായും അരങ്ങേറുന്നത്. മുന്‍ വര്‍ഷങ്ങളിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തിനു മാറ്റു കൂട്ടുന്നതിനു ദേശീയ വടം വലി മത്സരവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് മെഡലുകളും ട്രോഫികളും നല്‍കി ആദരിക്കും. വടംവലി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റീജിയനും അസോസിയേഷനും എവര്‍റോളിംഗ് ട്രോഫികളും സമ്മാനിച്ച് ആദരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ അറിയുന്നതിനോ മത്സരങ്ങളുടെ നിയമാവലി അറിയുന്നതിനോ യുക്മ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കായിക മത്സരങ്ങളുടെ വിശദ വിവരം അറിയാന്‍ യുക്മ നാഷണല്‍ സ്പോര്‍ട്സ് മീറ്റ് കണ്‍വീനര്‍മാരായ അഭിലാഷ് തോമസ് മൈലപറമ്പിലിനെയോ 07714994680, ബിനു മാത്യുവിനെയോ 07883010229 ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ