• Logo

Allied Publications

Europe
വിദേശ കുടിയേറ്റക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കാന്‍ ജര്‍മനിക്ക് അനുമതി
Share
ബര്‍ലിന്‍: വിദേശ കുടിയേറ്റക്കാര്‍ യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നുള്ളവരായാലും അവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ജര്‍മന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് യൂറോപ്യന്‍ കോടതിയിലെ അഡ്വക്കേറ്റ് ജനറല്‍.

എന്നാല്‍, ഇവര്‍ ആനുകൂല്യം പറ്റി, ജോലി ചെയ്യാതെ ജീവിക്കാന്‍ മാത്രം രാജ്യത്തേക്കു കുടിയേറിയ വെല്‍ഫെയര്‍ ടൂറിസ്റുകളാണെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പാടുള്ളൂവെന്നും കോടതി നിഷ്കര്‍ഷിക്കുന്നു.

ജര്‍മനിയിലെ തൊഴിലില്ലായ്മ വേതന സംവിധാനമായ ഹാര്‍ട്സ് ഫോര്‍ ദുരുപയോഗം ചെയ്യപ്പെടുന്നതു സംബന്ധിച്ച കേസിലാണ് സുപ്രധാന വിധി വരാന്‍ പോകുന്നത്. അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ പൊതുവേ കോടതി വിധിയായി രൂപാന്തരപ്പെടുക.

എന്നാല്‍ ബെനിഫിറ്റ് തട്ടിപ്പുകാരെ പുറത്താക്കാന്‍ ജര്‍മനി പദ്ധതി തയാറാക്കുകയാണ്. സര്‍ക്കാര്‍ ആനുകൂല്യം പറ്റാനായി മാത്രം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് ജര്‍മനിയിലേക്ക് കുടിയേറുന്നവരെ പൂര്‍ണമായി നിരോധിക്കാനാണ് ജര്‍മന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്.

ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നതായി കണ്ടെത്തിയാല്‍, പിന്നെ അഞ്ച് വര്‍ഷത്തേക്ക് ഇവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്ക് ഏര്‍പ്പെടുത്താനാണ് ആലോചന.

വ്യാജരേഖകള്‍ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിച്ചതായി തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.