• Logo

Allied Publications

Europe
ചെല്‍ട്ടന്‍ഹാമില്‍ യുക്മ ചലഞ്ചേഴ്സ് കപ്പ് നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 14ന്
Share
ചെല്‍ട്ടന്‍ഹാം: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വയ്ക്കേണ്ടിവന്ന യുക്മ ചലഞ്ചേഴ്സ് കപ്പ് നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചെല്‍ട്ടന്‍ഹാമിലെ ഓള്‍ സെയിന്റ്സ് അക്കാദമിയില്‍ ജൂണ്‍ 14ന് രാവിലെ പത്തു മുതല്‍ ആരംഭിച്ചു നടത്താന്‍ തീരുമാനിച്ചതായി യുക്മ നാഷണല്‍ ഗെയിംസ് കോഓര്‍ഡിനേറ്റര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു.

യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ് ലാന്‍ഡ്സ് റീജിയന്റെ കായികമേളയും ചലഞ്ചേഴ്സ് കപ്പ് മത്സരങ്ങളും ഒരേ ദിവസം തന്നെ ആയതിനാല്‍ ഒരു റീജിയണില്‍ നിന്നുള്ള കളിക്കാര്‍ക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുന്നു എന്ന് മനസിലാക്കിയാണ് ടൂര്‍ണമെന്റ് മാറ്റി വച്ചത്. യുകെയിലെ ഏതു മലയാളി ബാഡ്മിന്റണ്‍ കളിക്കാര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം

യുക്മ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയണിലെ ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ആതിഥ്യം നല്‍കുന്ന ചലഞ്ചേഴ്സ് കപ്പ് ഡബിള്‍സ് മത്സരങ്ങള്‍ ചെല്‍ട്ടന്‍ഹാമിലെ ഓള്‍ സെയിന്റ്സ് അക്കാദമിയില്‍ ചീഫ് റെഫറി റോബി മേക്കരയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

മത്സരങ്ങള്‍ പുരുഷന്മാര്‍ക്ക് ഡബിള്‍സ് വിഭാഗത്തില്‍ മാത്രമാവും. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് യുക്മ ചലഞ്ചേഴ്സ് കപ്പും ആശീര്‍വാദ് ഫിലിംസ് സ്പോണ്സര്‍ ചെയ്യുന്ന 250 പൌണ്ട് കാഷ് പ്രൈസും ഒന്നാം സമ്മാനമായി നല്‍കും. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് 50 പൌണ്ട് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കി ആദരിക്കും. മൂന്നും നാലും സ്ഥാനത്ത് എത്തുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ നല്‍കി ആദരിക്കും.

പേര് രജിസ്ടര്‍ ചെയ്യാന്‍ താത്പര്യമുള്ള ടീമുകളും മത്സരക്രമാത്തെ സംബന്ധിച്ചോ മറ്റൊ കൂടുതല്‍ വിവരങ്ങള്‍ക്ക്: റോബി മേക്കര 07843020249, ബിന്‍സു ജോണ്‍ 07828840530, അലക്സ് വര്‍ഗീസ് 07985 641921, ഡോ. ബിജു 07904 785565.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.