• Logo

Allied Publications

Europe
ടിപ്പു സുല്‍ത്താന്റെ മോതിരം ലണ്ടനില്‍ ലേലം ചെയ്തു; വില 1.42 കോടി രൂപ
Share
ലണ്ടന്‍: ശ്രീരാമന്റെ നാമം ആലേഖനംചെയ്ത ടിപ്പുസുല്‍ത്താന്റെ സ്വര്‍ണമോതിരം ലണ്ടനില്‍ ലേലംചെയ്തു. 41.2 ഗ്രാം തൂക്കംവരുന്ന മോതിരം 1.42 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്. ദേവനാഗിരി ലിപിയില്‍ റാം എന്നാണ് മോതിരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ലേല കമ്പനിയായ ക്രിസ്റീസിന്റെ വെബ് സൈറ്റിലൂടെയാണ് ലേലം നടന്നത്. ലേലം പിടിച്ചയാളുടെ പേരു രഹസ്യമാക്കിയിരിക്കുകയാണ്. കമ്പനി നിശ്ചയിച്ച മൂല്യത്തിന്റെ പത്തിരട്ടി തുക നല്‍കിയാണ് ഇയാള്‍ മോതിരം സ്വന്തമാക്കിയത്.

ലണ്ടനില്‍ സൂക്ഷിച്ചിരുന്ന മോതിരം 19ാം നൂറ്റാണ്ടില്‍ വെല്ലസ്ളിയുടെ അനന്തരവളെ വിവാഹം ചെയ്ത ഫിറ്റ്സ്റോയ് സോമര്‍സെറ്റ് എന്ന സൈനിക തലവന് വിവാഹ സമ്മാനമായി നല്‍കി. പിന്നീട് സോമര്‍സെറ്റിന്റെ പൌത്രന്റെ മകന്‍ ഫിറ്റ്സ്റോയ് ജോണിന്റെ കൈവശമായിരുന്നു ഈ മോതിരം. അദ്ദേഹമാണ് ഇത് ലേലത്തിന് നല്‍കിയത്.

1799 ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനിക്കെതിരെ നടത്തിയ യുദ്ധത്തില്‍ ടിപ്പുവിന്റെ വിരലിലുണ്ടായിരുന്ന മോതിരമാണിത്. 1799 മേയ് നാലിന് ശ്രീരംഗപട്ടണം യുദ്ധത്തില്‍ വച്ചായിരുന്നു ടിപ്പു കൊല്ലപ്പെത്. അന്നു കൊല്ലപ്പെട്ട ടിപ്പുവിന്റെ വിരലില്‍ നിന്ന് വെല്ലിംഗ്ടണ്‍ ഡ്യൂക്കായിരുന്ന ആര്‍തര്‍ വെല്ലസ്ലിയാണ് ഈ മോതിരം ഊരിയെടുത്ത് ബ്രിട്ടനില്‍ എത്തിച്ചത്. മൈസുര്‍ കടുവയെന്നറിയപ്പെട്ടിരുന്ന ടിപ്പുസുല്‍ത്താന്‍ പതിനേഴ് വര്‍ഷമാണ് മൈസൂര്‍ ഭരിച്ചത്. മൈസൂറിലേയ്ക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം ചെറുത്തു നിന്ന ടിപ്പു ഒടുവില്‍ ബ്രിട്ടീഷുകാരുടട തോക്കിനു മുന്നില്‍ വീരചരമം പ്രാപിക്കുകയായിരുന്നു.

ഒരു മുസ്ലിം പടത്തലവന്‍ ധരിച്ചിരുന്ന സ്വര്‍ണമോതിരം നേടിയ സായിപ്പ് മോതിരം ലണ്ടനില്‍ കൊണ്ടുപോയി വിശകലനം ചെയ്തപ്പോഴാണ് റാം എന്ന നാമം അതിലുണ്ടെന്നു മനസിലായത്. അതുകൊണ്ടുതന്നെ ഒരമൂല്യ വസ്തുവായി ഈ മോതിരം കണക്കാക്കപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ