• Logo

Allied Publications

Europe
യൂറോപ്പിലെ പ്രളയക്കെടുതിയുടെ കാരണം 'കൊഞ്ചിറ്റ വൂര്‍സ്റ്': മോണ്‍ണ്ടിനേഗ്രോ മെത്രാപൊലീത്ത
Share
വിയന്ന: യൂറോ വിഷന്‍ സംഗീതമത്സരത്തില്‍ കൊഞ്ചിറ്റ വുര്‍സ്റ് സമ്മാനം നേടിയതു കാരണം ധാരാളം ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് മോണ്‍ണ്ടിനേഗ്രോയിലെ സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് മെത്രാപൊലീത്താ ആംഫിലോഹിയെ പ്രസ്താവിച്ചു.

മുന്‍കാലത്ത് വെട്ടുകിളികളെയും ഗന്ധകമഴയെയും അയച്ച ദൈവം കോപിച്ചിരിക്കുന്നു. കാരണം മനുഷ്യന്‍ ദൈവവുമായുളള ഉടമ്പടി തെറ്റിച്ചിരിക്കുന്നു. അതുകൊണ്ട് അവന്‍ പേമാരിയെ അയച്ച് ബാള്‍ക്കന്‍ മേഖലയെ പറഞ്ഞാല്‍ തീരാത്ത കെടുതിയില്‍ ആഴ്ത്തിയിരിക്കുന്നു. ടോം ന്യൂവീര്‍ത്ത് എന്ന ആണ്‍കുട്ടിയാണ് കൊഞ്ചിത വുര്‍സ്റ്റ് ആയി മാറിയത്.

നോവാ ടിവിക്കനുവദിച്ച അഭിമുഖത്തിലാണ് മെത്രാപൊലീത്താ ഇത് വ്യക്തമാക്കിയത്.

പ്രകൃതി ദുരന്തത്തിന്റെ കാരണം കണ്െടത്തി പശ്ചാത്തപിക്കുവാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. മറ്റു ചില ക്രൈസ്തവ വിഭാഗങ്ങളും ദൈവവിരുദ്ധപ്രവൃത്തി മൂലമാണ് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതെന്ന് വിശ്വസിക്കുന്നു. സ്കോട്ട്ലണ്ടില്‍ ഹെലികോപ്റ്റര്‍ പബിനുമേല്‍ തകര്‍ന്നു വീണത് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയത് ദൈവം ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ തെളിവാണെന്നും ചിലര്‍ വിശ്വസിക്കുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.