ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഹോളണ്ടിലും ബ്രിട്ടനിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബ്രിട്ടനില്‍ 73 സീറ്റിലേയ്ക്കും ഹോളണ്ടില്‍ 26 സീറ്റിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ്.
ഇയുവിലെ മറ്റു രാജ്യങ്ങളായ ചെക് റിപ്പബ്ളിക്, അയര്‍ലന്‍ഡ് (23), ഇറ്റലി, ലാത്വിയ, മാള്‍ട്ട, സ്ളോവാക്കിയ (24), എന്നാല്‍ ജര്‍മനി, ഓസ്ട്രിയ, ഫിന്‍ലാന്റ്, പോളണ്ട്, ബല്‍ജിയം, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ബള്‍ഗേറിയ, റൊമേനിയ, ക്രൊയേഷ്യ, ഗ്രീസ്, സ്ളോവേനിയ, സൈപ്രസ്, ഹംഗറി, സ്പെയിന്, ഡെന്മാര്ക്ക്, ലിത്വാനിയ, സ്വീഡന്, എസ്റോണിയാ ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍ 25 നാണ് വോട്ടെടുപ്പ്.
28 അംഗ ഇയു ബ്ളോക്കില്‍ വിവിധ രാജ്യങ്ങളിലായി 25 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇയു പാര്‍ലമെന്റിലേയ്ക്ക് മൊത്തം 751 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. മൊത്തം അംഗരാജ്യങ്ങളിലും കൂടി 50 കോടി സമ്മതിദായകരാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നത്.
യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ഇയു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരവും നടക്കുന്നുണ്ട്. ഈ സ്ഥാനത്തേയ്ക്ക് മൂന്നുപേരാണ് മത്സരിക്കുന്നത്. ജീന്‍ ക്ളൌഡെ, ഇഇപി (ലക്സന്‍ബര്‍ഗ്), മാര്ട്ടിന് ഷുള്സ,്പിഇഎസ് (ജര്‍മനി), ഗെയി ഫെര്ഹോഫ്സ്റഡ്, എഎല്ഡിഇ എന്നിവരാണ് പ്രധാനമായും യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്.
ലക്സംബര്‍ഗിന്റെ മുന്‍ പ്രധാനമന്ത്രി ജീന്‍ ക്ളൌഡെ ജുങ്കറിനാണ് (ഇഇപി, ലക്സംബര്‍ഗ്) യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നത്. ഏതു പാര്‍ട്ടിയായാലും കക്ഷിയായാലും 376 സീറ്റുകള്‍ വേണം ഭരണം പിടിച്ചെടുക്കാന്‍. അംഗരാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമവായത്തില്‍ വിവിധ കക്ഷികളാണ് രംഗത്തുള്ളത്. ഇഇപി, പിഇഎസ്, എഎല്ഡിഇ എന്നീ കക്ഷികളാണ് മുഖ്യമായും പോരാടുന്നത്.
സ്ട്രാസ്ബുര്‍ഗ് ആസ്ഥാനമായ ഇയു പാര്‍ലമെന്റിലേയ്ക്ക് ഇത് എട്ടാം തവണയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരിട്ടുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 1979 ലാണ് നടന്നത്. അംഗരാജ്യങ്ങളിലെ പൊതുവീസ ഷെംഗന്‍ വീസ എന്നപേരില്‍ അറിയപ്പെടുന്നു. യൂണിയന്റെ പൊതുകറന്‍സിയായ യൂറോ 18 അംഗ രാജ്യങ്ങളില്‍ (യൂറോസോണ്‍) മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|