• Logo

Allied Publications

Europe
ഉമ്മന്‍ചാണ്ടിക്ക് യുകെ ലേബര്‍ പാര്‍ട്ടിയുടെ ആശംസകള്‍
Share
മാഞ്ചസ്റര്‍: ഒഐസിസി യുകെയുടെ ജോയിന്റ് കണ്‍വീനറും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ (കഛഇഡഗ) യൂറോപ്പ് കേരള ചാപ്റ്റര്‍ കോഓര്‍ഡിനേറ്ററും ലേബര്‍ പാര്‍ട്ടി ട്രാഫോര്‍ഡ് സ്ഥാനാര്‍ഥിയുമായ ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ആശംസാകുറിപ്പ് ലേബര്‍ പാര്‍ട്ടി വിഥിന്‍ഷോ സൈല്‍ ഈസ്റ് എം.പി. മൈക്ക് കൈനിനു മാഞ്ചസ്ററിലെ ഓഫീസില്‍ കൈമാറി.

ഏകദേശം രണ്ടു ലക്ഷത്തിലധികം മലയാളികളുടെ വോട്ട് യുകെയില്‍ ഉണ്ട്. ഇതില്‍ ബഹുഭൂരിപക്ഷം മലയാളികളുടെ വോട്ട് ലേബര്‍ പാര്‍ട്ടിക്കാണ് ലഭിക്കുന്നതെന്നതും ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. ലേബര്‍ പാര്‍ട്ടി ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് യുകെയില്‍ ബഹുഭൂരിപക്ഷം മലയാളികള്‍ എത്തി ചേര്‍ന്നത് എന്നതു തന്നെ മലയാളികള്‍ ലേബര്‍ പാര്‍ട്ടി ആകര്‍ഷിച്ചു. ഉടന്‍ തന്നെ എം.പി. ട്വിറ്ററില്‍ ഉമ്മന്‍ ചാണ്ടിസാറിന്റെ ആശംസാ കുറിപ്പ് ട്വിറ്റ് ചെയ്യുകയും ചെയ്തു. ഈ ആശംസാകുറിപ്പ് ലേബര്‍ പാര്‍ട്ടി ലീഡര്‍ എഡ് മിലിബാഡിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ലേബര്‍ പാര്‍ട്ടി ലേബലില്‍ കൌണ്‍സിലറായി മല്‍സരിക്കുന്ന ലക്സനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചതിനൊപ്പം വിജയാശംസകളും നേര്‍ന്നു. ആശംസകള്‍ വായിച്ച എംപി മൈക്ക് കൈന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിയുടെ എല്ലാവിധ സഹകരണവും ആശംസകളും അറിയിച്ചു.

ഒരു മലയാളി ഗ്രേറ്റര്‍ മാഞ്ചസ്ററില്‍ ലേബര്‍ പാര്‍ട്ടിയില്‍ മത്സരിക്കുന്നതില്‍ ഒത്തിരി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ലേബര്‍ പാര്‍ട്ടിയുടെ എല്ലാവിധ സഹകരണവും ഇലക്ഷനില്‍ നേരുന്നുവെന്നും മൈക്ക് അറിയിച്ചു.

ഗ്രേറ്റര്‍ മാഞ്ചസ്ററില്‍ ട്രാഫോര്‍ഡ് മെട്രോപൊളിറ്റന്‍ കൌണ്‍സിലിന്റെ രണ്ടാമത്തെ വാര്‍ഡായ അഷ്ടോണ്‍ അപ്പോണ്‍ മേഴ്സി വാര്‍ഡിലാണ് ലക്സന്റെ സ്ഥാനാര്‍ഥിത്വം. കേറ്റ് ഹാര്‍പര്‍ എന്ന മുന്‍ കൌണ്‍സിലറാണ് ലക്സന്റെ ഏജന്റ്. യുകെയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ലേബര്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം നിലനിര്‍ത്താനും ലക്സണ്‍ ശ്രമിച്ചിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ കോണ്‍സ്റിറ്റ്വന്‍സി ഇലക്ഷന്‍ ഇന്റര്‍വ്യൂ മുഖേനയാണ് സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹത നേടിയത്.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2002 ലാണ് ലക്സണ്‍ യുകെയിലെത്തുന്നത്. ബിടെക് ബിരുദധാരിയാണ്. കെഎസ്ഇബിയില്‍ അസിസ്റന്റ് എന്‍ജിനിയറായിരുന്നു. ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കല്‍ പരേതനായ കെ.എഫ്. അഗസ്റിന്റെയും ത്രേസ്യാമയുടെയും ഏകമകനാണ്. ഭാര്യ: മഞ്ജു മാഞ്ചസ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ ഡിവിഷണല്‍ റിസര്‍ച്ച് മാനേജരാണ്. മക്കള്‍: ലിവിയ, എല്‍വിയ, എല്ലിസ്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ