• Logo

Allied Publications

Europe
തോമസ് തോണിപ്പാറ നിര്യാതനായി
Share
കോഴിക്കോട്: രാഷ്ട്രീയസാംസ്കാരികസാമൂഹികസാമുദായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോഴിക്കോട് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യുപി സ്കൂള്‍ റിട്ട. അധ്യാപകന്‍ തോമസ് തോണിപ്പാറ (84) നിര്യാതനായി. സംസ്കാരംമെയ് 23ന് രാവിലെ പത്തിന് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയില്‍. പാല മരങ്ങാട്ടുപള്ളി തോണിപ്പാറ കുടുംബാംഗമാണ്.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം,കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി,കേരള കോണ്‍ഗ്രസ് എം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ്, ഡിസിസി അംഗം, കേരള നാഷണല്‍ സേവിംഗ്സ് ഉപദേശകസമിതിയംഗം, കേരള ലാന്‍ഡ് ബോര്‍ഡ് അംഗം, കെഎസ്ആര്‍ടിസി മുന്‍ ഉപദേശക സമിതി അംഗം, ചെറുപുഷ്പ മിഷന്‍ ലീഗ് അവിഭക്ത തലശേരി രൂപത പ്രസിഡന്റ്, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സാരഥി, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കൊടുവള്ളി ബ്ളോക്ക് പഞ്ചായത്ത് അംഗം, മലബാര്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുടിയേറ്റ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് മുന്‍ മന്ത്രി ബി. വെല്ലിംഗ്ടണിന്റെയും ഫാ.വടക്കന്റെയും കൂടെ കെടിപിയില്‍ പ്രവര്‍ത്തിച്ചു.മലയോര കര്‍ഷകരെ കുടിയിറക്കുന്നതിനെതിരെ കണ്ണപ്പന്‍കുണ്ട്,വിലങ്ങാട് സമരങ്ങള്‍ക്കും തിരുവമ്പാടി കര്‍ഷക സമരത്തി നും കാക്കടവ് പദ്ധതിക്കെതിരെയുള്ള സമരത്തിനും നേതൃത്വം നല്‍കി.

ഭാര്യ: ക്ളാരമ്മ തോമസ് (റിട്ട.അധ്യാപിക,തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യുപി സ്കൂള്‍) പാല മരങ്ങാട്ടുപള്ളി മണിമലതറപ്പേല്‍ കൊട്ടാരത്തില്‍ കുടുംബാംഗം.

മക്കള്‍:ഹെലന്‍ (സെന്റ് ജോസഫ്സ് യുപി സ്കൂള്‍,പുല്ലൂരാംപാറ),റോസിലി (സേക്രഡ് ഹാര്‍ട്ട് യുപിസ്കൂള്‍,തിരുവമ്പാടി),ജോസ് തോമസ് (കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി അംഗം),ഗ്രെറ്റി ജോണ്‍സണ്‍ (താമരശേരി), ട്രീസ (ചെന്നൈ), ആനി (സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍,തിരുവമ്പാടി),അല്‍ഫോന്‍സ (യുകെ),മെറിറ്റ് (പ്രോവിഡന്‍സ് ബിഎഡ് കോളജ്,മലാപ്പറമ്പ്).

മരുമക്കള്‍:മൈക്കിള്‍ ഒറ്റപ്ളാക്കല്‍ (ചെന്നൈ), ജോര്‍ജ്കുട്ടി അഴകത്ത് (ബിഎസ്എന്‍എല്‍, തിരുവമ്പാടി), മിനി ജോസ് കപ്യാരുമലയില്‍ (സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍,കോടഞ്ചേരി),ജോണ്‍സണ്‍ കിഴക്കയില്‍ (കാഡ്ബറീസ് ഇന്‍ഡ്യാ ലിമിറ്റഡ്), ലൂയിസ് (ചെന്നൈ), റിന്‍സ് കണ്ടത്തില്‍ (സാവിയോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍,ദേവഗിരി),ഷാജി നെല്ലിമല (യുകെ),ഷാജി പാറക്കല്‍ കൂടത്തായ് (കേരള വാട്ടര്‍ അഥോറിറ്റി). മന്ത്രി കെ.എം.മാണി പരേതന്റെ പിതൃസഹോദരീപുത്രനാണ്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്