ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് മേയ് 22 ന് ആരംഭിക്കും. 28 അംഗ ബ്ളോക്കില്‍ വിവിധ രാജ്യങ്ങളിലായി 25 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ 28 അംഗ രാജ്യങ്ങളില്‍ നിന്ന് ഇയു പാര്‍ലമെന്റിലേയ്ക്ക് 751 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.മൊത്തം അംഗരാജ്യങ്ങളിലുംകൂടി 50 കോടി സമ്മതിദായകരാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നത്.
മേയ് 22 മുതല്‍ 25 വരെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 25 നാണ് ജര്‍മനിയുടെ ഊഴം. യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കാന്‍ പോകുന്നത് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്ക്കലായിരിക്കുമെന്ന് വിലയിരുത്തല്‍ മറ്റു കക്ഷികളെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്..
യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ഇയു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരവും നടക്കുന്നുണ്ട്. ഈ സ്ഥാനത്തേയ്ക്ക് മൂന്നുപേരാണ് മല്‍സരിക്കുന്നത്. ജീന്‍ ക്ളൌഡെ, ഇഇപി (ലക്സന്‍ബര്‍ഗ്), മാര്ട്ടിന് ഷുള്സ,് പിഇഎസ് (ജര്‍മനി), ഗെയി ഫെര്ഹോഫ്സ്റഡ്, എഎല്ഡിഇ എന്നിവരാണ് പ്രധാനമായും യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നത്.
യൂറോപ്പിലെ മറ്റ് മിക്ക രാജ്യങ്ങളിലും യൂറോപ്യന്‍ യൂണിയന് വിരുദ്ധ വികാരം ശക്തി പ്രാപിച്ചിരിക്കുകയാണെങ്കിലും, ജര്‍മനിയില്‍ ഈ പ്രശ്നം തീരെ അനുഭവപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡെമൊക്രാറ്റിക് യൂണിയന് (സിഡിയു) തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ജര്‍മനിയില്‍ പ്രതീക്ഷിക്കുന്നത്. സിഡിയുവിന് 39 ശതമാനം പിന്തുണയാണുള്ളത്.എസ്പിഡിക്ക് 26 ശതമാനവും. ജര്‍മനിയില്‍ 96 സീറ്റിലേയ്ക്കുള്ള മല്‍സരമാണ് നടക്കുന്നത്. നിലവില്‍ 79 അംഗങ്ങളാണ് ജര്‍മനിയില്‍ നിന്ന് ഇയു പാര്‍ലമെന്റിലുള്ളത്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥിയേയല്ല മെര്‍ക്കല്‍. പക്ഷേ, പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളിലെല്ലാം അവരാണ് നിറഞ്ഞുനില്ക്കുന്നത്, പരസ്യങ്ങളിലുള്ള ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയുമെല്ലാം.
ലക്സംബര്‍ഗിന്റെ മുന്‍ പ്രധാനമന്ത്രി ജീന്‍ ക്ളൌഡെ ജുങ്കറിനാണ് (ഇഇപി,ലക്സംബര്‍ഗ്) യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നത്. എന്നാല്‍, പോസ്റ്ററുകളിലെല്ലാം അദ്ദേഹത്തെക്കാള്‍ പ്രാധാന്യം മെര്‍ക്കലിനു തന്നെ.
നെതര്‍ലാന്‍ഡ്സ്, യുകെ(22),ചെക് റിപ്പബ്ളിക്, അയര്‍ലന്‍ഡ്(23), ഇറ്റലി, ലാത്വിയാ, മാള്‍ട്ട, സ്ളോവാക്കിയ (24), ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ബല്‍ജിയം, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ബള്‍ഗേറിയ റൊമേനിയ, ക്രൊയേഷ്യ, ഗ്രീസ്, സ്ളോവേനിയ, സൈപ്രസ്, ഹംഗറി, സ്പെയിന്, ഡെന്മാര്ക്ക്, ലിത്വാനിയ, സ്വീഡന്, എസ്റോണിയാ ലക്സംബര്‍ എന്നീ രാജ്യങ്ങളില്‍ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏതു പാര്‍ട്ടിയായാലും കക്ഷിയായാലും 376 സീറ്റുകള്‍ വേണം ഭരണം പിടിച്ചെടുക്കാന്‍. അംഗരാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമവായത്തില്‍ വിവിധ കക്ഷികളാണ് രംഗത്തുള്ളത്. ഇഇപി, പിഇഎസ്, എഎല്ഡിഇ എന്നീ കക്ഷികളാണ് മുഖ്യമായും പോരാടുന്നത്.
ഇയു പാര്‍ലമെന്റിന്റെ ആസ്ഥാനം സ്ട്രാസ്ബുര്‍ഗിലാണ്. ഇത് എട്ടാം തവണയാണ് ഇയു പാര്‍ലമെന്റിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റിലേയ്ക്കുള്ള നേരിട്ടുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 1979 ലാണ് നടന്നത്. യൂണിയന്റെ പൊതുകറന്‍സിയായ യൂറോ 18 അംഗ രാജ്യങ്ങളില്‍ (യൂറോസോണ്‍) മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലാണ്. അംഗരാജ്യങ്ങളിലെ പൊതുവീസയ്ക്ക് ഷെംഗന്‍ വീസയെന്നാണ് അറിയപ്പെടുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|