• Logo

Allied Publications

Europe
യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമില്‍ ന്യൂപോര്‍ട്ടില്‍ ജെറിന്‍ മാത്യുവും പാടും
Share
ലണ്ടന്‍: ജൂണ്‍ ആറിന് ന്യൂപോര്‍ട്ട് സെന്ററില്‍ അരങ്ങുണരുന്ന യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം വളര്‍ന്നു വരുന്ന കുരുന്നുകള്‍ക്കുള്ള വേദി കൂടിയായി മാറുകയാണ്. തെന്നിന്ത്യയുടെ വാനമ്പാടി പദ്മശ്രീ ചിത്രയും സംഘവും ലൈവ് ഓര്‍ക്കസ്ട്രയോടു കൂടി പാടുന്ന ഈ വേദിയില്‍ ചിത്രയുടെ തികഞ്ഞ ആരാധികയായ ബ്രിസ്റ്റോളില്‍ നിന്നുള്ള ആറുവയസുകാരി ജെറിന്‍ മാത്യുവാണ് പാടുന്നത്.

ശ്രേഷ്ഠഭാഷാപദവിയിലുള്ള മലയാളത്തെ ഇമ്പമാര്‍ന്ന ഈണത്തില്‍ അക്ഷരസ്ഫുടതയോടെ സദസ്യരിലേക്ക് എത്തിക്കുന്നതിനുള്ള വൈദഗ്ധ്യം ആണ് ഈ കുരുന്നു കലാകാരിക്ക് യുക്മ അലൈഡ് ചിത്രഗീതം പരിപാടിയില്‍ അവസരം നല്‍കുന്നതിന് പ്രചോദനമായത്. മലയാളത്തെ സ്നേഹിക്കുവാനും പഠിക്കുവാനും ഉപയോഗിക്കുവാനും മറ്റു കുട്ടികള്‍ക്ക് കൂടി ഇങ്ങനെ ലഭിക്കുന്ന അവസരങ്ങള്‍ പ്രചോദനമാകട്ടെ. ബ്രിസ്റ്റോളിലെ ഹാപ്പി മാത്യു ജൂലിയ ദമ്പതികളുടെ മകളാണ് രണ്ടാം ക്ളാസില്‍ പഠിക്കുന്ന ജെറിന്‍ മാത്യു.

യുകെയിലെ പ്രമുഖ ഇന്‍ഷ്വറന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സഹകരണത്തോടെ യുക്മ അണിയിച്ചൊരുക്കുന്ന യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം. തെന്നിന്ത്യയിലെ പ്രമുഖ സിനിമാ പിന്നണി ഗായികയായ കെ.എസ് ചിത്രയോടോപ്പം പിന്നണി ഗാന ഗായകരായ നാദിര്‍ഷ, നിഷാദ്, ടിനു ടോളന്‍സ്, ഷെര്‍ഡിന്‍ തോമസ് തുടങ്ങിയ പ്രമുഖ കലാകാരന്‍മാരും പങ്കെടുക്കുന്ന ഒരു സംഗീത സായാഹ്നം യുകെയില്‍ ഇതാദ്യമാണ്. ഇവരോടൊപ്പം മലയാളത്തിന്റെ മായികത മാന്ത്രികതയാക്കുന്ന രമേഷ് പിഷാരടിയുടെ നര്‍മവും കൂടി ചേരുമ്പോള്‍ നിറവസന്തവും പൂനിലാവും കൂടി ചേരുന്ന അനുഭൂതിയായിരിക്കും ആസ്വാദകര്‍ക്ക് ലഭിക്കുക. ഐഡിയ സ്റാര്‍ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും എത്തുന്ന പിന്നണിയാണ് ഉപകരണസംഗീതം ഒരുക്കുന്നത് എന്ന പ്രത്യേകതയും ഈ പ്രോഗ്രാമിനുന്ട്.

മികച്ച സാങ്കേതിക വിദ്യയുടെ ഉപയോഗവും ഈ പ്രോഗ്രാമിന്റെ മാറ്റു കൂട്ടുന്നു. സൌണ്ട് എന്‍ജിനിയറിംഗ് രംഗത്തെ പ്രഗല്‍ഭനായ കെ.ടി ഫ്രാന്‍സിസ് ആണ് യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമിന്റെ ശബ്ദ നിയന്ത്രണ വിതരണ സംവിധാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. അതിനൂതന കംപ്യൂട്ടര്‍ സംവിധാനമുപയോഗിച്ച് വേദിയില്‍ സന്നിഹിതരായിരിക്കുന്ന ആള്‍ക്കാരുടെ എണ്ണത്തിനും അഭിരുചിക്കും അനുസരണമായി നിയന്ത്രിക്കാവുന്ന 'ബോസ്' എന്ന കമ്പനിയുടെ അതിനൂതനമായ 'റൂം മാച്ച്' ശ്രേണിയിലുള്ള സ്പീക്കറുകള്‍ അനുവാചകരെ ആസ്വദിപ്പിക്കുന്നതിന് ഈ പ്രോഗ്രാമില്‍ ഉപയോഗിക്കുന്നത്. ശ്രുതി ലൈറ്റ് ആന്‍ഡ് സൌണ്ട്സ് ആണ് യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമിന് ശബ്ദവും വെളിച്ചവും പ്രദാനംചെയ്യുന്നത്. സൌണ്ട് എന്‍ജിനിയര്‍ ആയ സിനോ തോമസ് ലാഭേച്ഛയില്ലാതെയാണ് യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം ഏറെ മഹത്തരമാക്കാന്‍ എറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നത്. അദ്ദേഹത്തോടൊപ്പം ലൈറ്റ് എന്‍ജിനിയര്‍ ജോബി മാത്യു സോഫ്റ്റ്വെയറിന്റെ സഹായത്തോടെ സംഗീതത്തിന്റെ താളത്തിന് അനുസരിച്ച് ചലിക്കുന്ന ലൈറ്റുകള്‍ ക്രമീകരിച്ച് ഈ പ്രോഗ്രാം കൂടുതല്‍ മികച്ചതാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.

ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ യഥാക്രമം ന്യൂപോര്‍ട്ട്, ഈസ്റ്ഹാം, ലെസ്റര്‍ എന്നിവിടങ്ങളില്‍ മാത്രമേ ഈ ഷോ ആസ്വദിക്കുന്നതിന് അവസരമുണ്ടായിരിക്കുകയുള്ളൂ. താത്പര്യമുള്ളവര്‍ക്ക് ടിക്കറ്റുകള്‍ വ്യക്തികളില്‍ നിന്നോ, ഓണ്‍ ലൈനില്‍ കൂടിയോ വാങ്ങുന്നതിനുള്ള സൌകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. എറ്റവും കുറഞ്ഞ നിരക്കുകളില്‍ ആണ് പ്രവേശന പാസുകള്‍ ആസ്വാദകര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

പരിപാടി നടക്കുന്ന സ്ഥലങ്ങളുടെ വിലാസവും അതാതിടങ്ങളില്‍ പ്രവേശന പാസുകള്‍ക്കായി ബന്ധപ്പെടെണ്ടവരുടെ പേരും ഫോണ്‍ നമ്പരും

ജൂണ്‍ ആറിന് (വെള്ളി) ന്യൂപോര്‍ട്ടിലെ ന്യൂപോര്‍ട്ട് സെന്റര്‍: ബിജു തോമസ് (ന്യൂപോര്‍ട്ട്) 07875332761, തോമസുകുട്ടി ജോസഫ് (കാര്‍ഡിഫ്) 07846122982, ബോബി ജോസഫ് (കാര്‍ഡിഫ്) 07886325383, ജോബി മാത്യു (ന്യൂപോര്‍ട്ട്) 07460329660, സനീഷ് ചാക്കോ (ന്യൂപോര്‍ട്ട്) 07951341524, റ്റോസി തോമസ് (ന്യൂപോര്‍ട്ട്) 07877778301, അഭിലാഷ് തോമസ് (വെസ്റ് വെയില്‍സ്) 07714994680, ജോജി ജോസ് (സ്വാന്‍സി) 07912874607, റെജി പീറ്റര്‍ 07713183350, കൈരളി സ്റ്റോഴ്സ് (കാര്‍ഡിഫ്) 07947256834, ജഗി ജോസ് (ബ്രിസ്റ്റോള്‍) 07717848090, എബി ജോസ് 07506926360, മാത്യു അമ്മായിക്കുന്നേല്‍ 07737495440.

ഏഴിന് (ശനി) ഈസ്റ്ഹാം വാല്‍ത്താഹ്സ്റ്റോ ഹാള്‍: ജയ്സണ്‍ ജോര്‍ജ്07841613973, ജോമോന്‍ കുന്നേല്‍ 07863210604, അനു കെ. ജോസഫ് 07723309122, ഫ്രാന്‍സിസ് കവളക്കാട്ടില്‍ 07793452184.

എട്ടിന് (ഞായര്‍) ലെസ്ററിലെ ലെസ്റര്‍ അഥീന: റോയി ഫ്രാന്‍സിസ് 07717754609, ബിനു മാത്യു 07883010229, അജയ് പെരുംപാലത്ത് 07859320023, അനീഷ് ജോണ്‍07916123248, സോണി ജോര്‍ജ് 07877541649, ബെന്നി പോള്‍ 07868314250.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ