• Logo

Allied Publications

Europe
ജര്‍മന്‍ സൈക്കിള്‍ കമ്പനിയില്‍ ഇന്ത്യന്‍ ഹീറോ സൈക്കിള്‍സ് മുതല്‍ മുടക്കുന്നു
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ സൈെക്കിള്‍ നിര്‍മാണത്തിലെ ഏറ്റവും വലിയ കമ്പനിയായ 'മിഫാ' (മിറ്റില്‍ ഡോയിച്ചേ ഫാറാഡ് വെര്‍ക്ക്)യില്‍ ഇന്ത്യന്‍ ഹീറോ സൈക്കിള്‍സ് 50 ശതമാനം മുതല്‍ മുടക്കുന്നു.

സാക്സന്‍ അന്‍ഹാള്‍ട്ട് സംസ്ഥാനത്തെ ഈ വലിയ സൈെക്കിള്‍ നിര്‍മാണ കമ്പനി 15 മില്യണ്‍ യൂറോ നഷ്ടത്തിലായി. അങ്ങനെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി നിക്ഷേപകരെ അന്വേഷിക്കുന്ന സമയത്താണ് ഇന്ത്യന്‍ ഹീറോ സൈക്കിള്‍സ്, നഷ്ടത്തിലായ ജര്‍മന്‍ സൈക്കിള്‍ കമ്പനി മിഫായില്‍ മുതല്‍ മുടക്കുന്നത്. മിഫാ സൈെക്കിള്‍ നിര്‍മാണ കമ്പനിക്ക് ഇപ്പോഴുള്ള നഷ്ടം 15 മില്യണ്‍ യൂറോ ആണ്, ഈ തുകയാണ് ഇന്ത്യന്‍ ഹീറോ സൈക്കിള്‍സ് മുതല്‍ മുടക്കുന്നത്. ഇപ്പോഴത്തെ മിഫാ കമ്പനി ഓഹരി ഉടമകളും വായ്പ നല്‍കിയിരിക്കുന്ന ബാങ്കും ഇന്ത്യന്‍ ഹീറോ സൈക്കിള്‍സിന്റെ മുതല്‍ മുടക്കില്‍ തങ്ങളുടെ കമ്പനിക്ക് വന്ന നഷ്ടത്തില്‍ യാതൊരുവിധ നഷ്ട പരിഹാര അവകാശ വാദവും ഉന്നയിക്കുകയില്ലെന്ന് ഉറപ്പ് നല്‍കി.

അങ്ങനെ ഇന്ത്യന്‍ കമ്പനി നിക്ഷേപത്തില്‍ ജര്‍മനിയിലെ തകര്‍ന്ന സൈക്കിള്‍ കമ്പനിയും ഏതാണ്ട് മൂവായിരം ജോലിക്കാരും അവരുടെ കുടുബാംഗങ്ങളും രക്ഷപെടുന്നതില്‍ ജര്‍മന്‍ ഇന്‍ഡസ്ട്രി മേഖലയും ചേംബര്‍ ഓഫ് കൊമേഴ്സും ഇന്ത്യന്‍ ഹീറോ സൈക്കിള്‍സിന് പ്രത്യേകം നന്ദി പ്രകടിപ്പിച്ചു.

ജര്‍മനിയിലെ വിവിധ വ്യവസായിക മേഖലകളില്‍ കൂടുതല്‍ മുതല്‍ മുടക്കാന്‍ ഇന്ത്യന്‍ കമ്പനികളെയും നിക്ഷേപകരെയും ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​