• Logo

Allied Publications

Europe
ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോ മെര്‍ക്കല്‍ ഉദ്ഘാടനം ചെയ്തു
Share
ബര്‍ലിന്‍: ലോക പ്രശസ്ത സാങ്കേതിക വിദ്യാ എക്സിബിഷനായ ഐഎല്‍എയുടെ 2014 എഡിഷന് മേയ് 20നു തുടക്കമായി. 105 വര്‍ഷത്തെ പാരമ്പര്യമുള്ള പ്രദര്‍ശനം ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ മേയ് 20 ന് രാവിലെ ഉദ്ഘാടനം ചെയ്തു. പ്രശസ്തമായ ഐഎല്‍എ ബര്‍ലിന്‍ എയര്‍ഷോ മേയ് 20 മുതല്‍ 25 വരെയാണ് നടക്കുന്നത്. ബര്‍ലിന്‍ എക്സ്പോ സെന്റര്‍ എയര്‍പോര്‍ട്ടിലെ പുതിയ എക്സിബിഷന്‍ മൈതാനമാണ് വേദി.

ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച വിമാനങ്ങള്‍, അത്യാധുനിക ഹൈടെക് ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഇവിടെ അണിനിരക്കും. ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും പ്രധാന എയ്റോസ്പേസ് ട്രേഡ് ഷോ ആയി ഇതു മാറിക്കഴിഞ്ഞു.

ജര്‍മന്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെസെ ബര്‍ലിന്‍ ജിഎംബിഎച്ചും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഏവിയേഷന്‍ എക്സിബിഷനാണിത്.

ആദ്യ മൂന്നു ദിവസം പൂര്‍ണമായും ട്രേയ്ഡ് ഷോയ്ക്കായി മാറ്റിവച്ചിരിക്കുന്നു. വാരാന്ത്യത്തിലെ രണ്ടു ദിവസം മാത്രമാണ് പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുക. എല്ലാ തരത്തിലും വലുപ്പത്തിലുമുള്ള വിമാനങ്ങള്‍ ഉള്‍പ്പെടുന്ന മണിക്കൂറുകള്‍ നീളുന്ന എയര്‍ ഷോകളും നടത്തും.

40 രാജ്യങ്ങളില്‍ നിന്നുള്ള 1203 എക്സിബിറ്റര്‍മാരാണ് പങ്കെടുക്കുന്നത്. 2,30,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.എക്സിബിറ്റര്‍മാരുടെ എണ്ണത്തില്‍ സര്‍വകാല റിക്കാര്‍ഡും ലക്ഷ്യമിടുന്നുണ്ട്.

മേയ് 20 മുതല്‍ 22 വരെ ട്ര്ൌേ വിസിറ്റേഴ്സിനും 23 മുതല്‍ 25 വരെ പൊതുജനങ്ങള്‍ക്കുമാണ് സന്ദര്‍ശനസമയം. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രദര്‍ശന സമയം. 2012 ല്‍ 1243 പ്രദര്‍ശകരാണ് പങ്കെടുത്തത്. ഇതില്‍ 700 കമ്പനികള്‍ രാജ്യത്തിനകത്തു നിന്നും 543 കമ്പനികള്‍ രാജ്യത്തിന് പുറത്തുനിന്നുമായിരുന്നു. 2012 ല്‍ ഇന്ത്യയുള്‍പ്പടെ 46 രാജ്യങ്ങള്‍ ബര്‍ലിന്‍ എയര്‍ഷോയില്‍ പങ്കെടുത്തിരുന്നു. അന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയും ഷോയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴുമാണ് ബര്‍ലിന്‍ എയര്‍ഷോ നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട