• Logo

Allied Publications

Europe
ഐസിസി വിയന്നയുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു
Share
വിയന്ന: ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2014 2017 കാലയളവിലേയ്ക്കുള്ള പാരിഷ് കൌണ്‍സിലിന്റെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വിട്ടു. എറണാകുളം അങ്കമാലി അതിരൂപത, ചങ്ങനാശ്ശേരി അതിരൂപത എന്നീ രണ്ടു മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്തവര്‍ തമ്മിലായിരുന്നു പ്രധാനമായും കനത്ത മത്സര പ്രതീതി നിലനിന്നിരുന്നത്.

എറണാകുളം അങ്കമാലി അതിരൂപത മണ്ഡലത്തില്‍ നിന്നും 171 വോട്ടുകളുമായി ഫിലോമിന പള്ളിക്കുന്നേല്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി ആയിരുന്ന സണ്ണി വെളിയത്തിനെ 4 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫിലോമിന തിരഞ്ഞെടുക്കപ്പെട്ടത്. ചങ്ങനാശ്ശേരി അതിരൂപതയെ പ്രതിനിധാനം ചെയ്തു മത്സരിച്ച തോമസ് കാരയ്ക്കാട്ട് 219 വോട്ടുകളുമായാണ് വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ജോസഫ് പുതുപള്ളിയ്ക്ക് 128 വോട്ടുകള്‍ ലഭിച്ചു.

തൃശൂര്‍ അതിരൂപതയില്‍ നിന്നും സിനി പഴേടത്തുപറമ്പില്‍ (301 വോട്ടുകള്‍), തലശ്ശേരി അതിരൂപതയില്‍ നിന്നും സിജ പോത്തന്‍ (303 വോട്ടുകള്‍), തോമസ് പടിഞാറകാലയില്‍ (336 വോട്ടുകള്‍) നിന്നും കോട്ടയം അതിരൂപതയില്‍ നിന്നും, സജി കയ്യാലയ്ക്കകം (317 വോട്ടുകള്‍) കേരള ലാറ്റിന്‍ സമൂഹത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ വോട്ടുകളെന്ന ബഹുമതി തോമസ് പടിഞാറകാലയിലിന് ലഭിച്ചു. സീറോ മലങ്കര സമൂഹത്തില്‍ നിന്നും നോമിനേഷന്‍ ഇല്ലായിരുന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി.

കൈരളി നികേതന്‍ സ്കൂളില്‍ നിന്നും അഭ്യന്തര തിരഞ്ഞെടുപ്പിലൂടെ വിജയിച്ച ജോഷിമോന്‍ എറണാകേരിലും വിശ്വാസ പരിശീലന സമൂഹത്തിനു വേണ്ടി ബോബന്‍ കളപുരയ്ക്കലും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പ്രത്യേകം നിയോഗിക്കപ്പെട്ട സ്റീഫന്‍ ചെവ്വൂക്കാരന്‍, ടിജി കോയിതറ, ജോമി സ്രാമ്പിക്കല്‍, കുട്ടപ്പന്‍ എന്നിവരും, ഐ സി സി ചാപ്ളൈനും അസിസ്റന്റ് ചാപ്ളൈനും തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ കമ്മിറ്റി. സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍ ഉള്‍പ്പെടെയുള്ള സഭാസമൂഹാംഗങ്ങള്‍ക്കും അവര്‍ ഉള്‍പ്പെട്ട മണ്ഡലങ്ങള്‍ക്കും പ്രാതിനിധ്യം നല്കിയാണ് ഐസിയിയുടെ ഇടവക കമിറ്റി വര്‍ഷങ്ങളായി സംഘടിപ്പിച്ച് വരുന്നത്.

മെയ് 18ന് ഐസിസിയുടെ രണ്ടു ദേവാലയങ്ങളിലും വോട്ടിംഗ് നടന്നു. മുഖ്യ തിരഞ്ഞെടുപ്പ് കണ്‍വീനര്‍ സ്റീഫന്‍ ചെവ്വൂക്കാരന്‍, ജോസഫ് ഒലിമലയില്‍, ടിജി കോയിതറ, തോമസ് പഴേടത്തുപറമ്പില്‍, സെബാസ്റ്യന്‍ തേവലക്കര എന്നിവരടങ്ങിയ തിരഞ്ഞെടുപ്പ് കമ്മിഷനും തിരഞ്ഞെടുപ്പിന്റെ ക്രമികരണങ്ങള്‍ പൂര്‍ത്തിയാക്കി.

തിരഞ്ഞെടുത്ത കമ്മിറ്റിയുടെ ആദ്യ യോഗം ജൂണ്‍ ആറാം തിയതി ഉണ്ടായിരിക്കും. നിയുക്ത പ്രതിനിധികളില്‍ നിന്നും ജനറല്‍ കണ്‍വീനറെ യോഗം അന്ന് തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും. മറ്റ് അംഗങ്ങളുടെ ചുമതലകളും ജൂണ്‍ ആറിന് നടക്കുന്ന സമ്മേളനത്തില്‍ തന്നെ ഏല്‍പ്പിച്ചുകൊടുക്കും. വിശദ വിവരങ്ങള്‍ ഐസിസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ