• Logo

Allied Publications

Europe
സ്റാര്‍ സിംഗര്‍ സെമി ഫൈനല്‍ അവസാനിക്കുന്നു; ഫൈനല്‍ ലസ്ററില്‍
Share
ലണ്ടന്‍: കഴിഞ്ഞ ആറു മാസത്തിലേറെയായി നടന്നുവരുന്ന യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നത്തോടെ വിരാമമാവുകയാണ്. തികച്ചും പുതുമയാര്‍ന്ന ഈ ഷോ യുകെ മലയാളിക്ക് വ്യത്യസ്തമായ ഒരു അനുഭവമാക്കി ഇടതടവില്ലാതെ കൊണ്ടുപോകുന്നതില്‍ വിജയിച്ച, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹര്‍ തന്നെ.

ആറു മാസം മുന്‍പ് 24 മത്സരാര്‍ഥികളുമായി ആരംഭിച്ച മത്സരത്തില്‍ നിന്നും സെമി ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കാനെത്തിയത് ഒന്‍പത് പേരാണ്. വളരെ നല്ല പ്രകടനമാണ് ഓരോ മത്സരാര്‍ഥിയും കാഴ്ച്ച വച്ചിട്ടുള്ളതെന്ന് ഓരോ വീഡിയോയിലൂടെയും നമുക്ക് കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ പാട്ടുകളും വിശകലനം നടത്തി കൃത്യമായി ജഡ്ജ്മെന്റ് നടത്തുവാന്‍ തുടക്കം മുതലേ ഇതിന്റെ വിധികര്‍ത്താവായി അക്ഷീണ പരിശ്രമം നടത്തുന്ന ടി.പി നിഷാന്ത് ഏറെ അധ്വാനിച്ചിട്ടുണ്െടന്നുള്ളത് ഏറ്റവും എടുത്ത് പറയത്തക്ക ഒന്നാണ്. സിംഗപൂരില്‍ ഇരുന്നുകൊണ്ട് ഓരോ ഗാനങ്ങളും ജഡ്ജ്മെന്റ് നടത്തി അത് വീഡിയോ ആക്കി അപ്ളോഡ് ചെയ്ത് അയയ്ക്കുവാന്‍ തന്റെ ഏറെ വിലപ്പെട്ട സമയം അദ്ദേഹം ഒരുപാട് ചിലവഴിച്ചിട്ടുണ്ട്.

ഈ സെമി ഫൈനല്‍ മത്സരത്തോടെ ടി.പി നിഷാന്തിന്റെ ജഡ്ജ്മെന്റ് തീരുകയാണ്. ഇനിയുള്ള ഫൈനല്‍ മത്സരം ജഡ്ജ്മെന്റ് നടത്തുന്നത് കെ.എസ് ചിത്രയായിരിക്കും. ലസ്ററിലെ അഥീനാ തീയറ്ററില്‍ വച്ച് ആയിരങ്ങളുടെ മുന്നില്‍ പാടാനെത്തുന്നത് സെമി ഫൈനലില്‍ മാറ്റുരച്ച ഒന്‍പത് പേരില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് നേടുന്ന അഞ്ച് പേരായിരിക്കും. ഈ ഒമ്പതു പേരുടേയും ജഡ്ജ്മെന്റ് വീഡിയോ അടുത്ത ചൊവ്വാഴ്ച്ച മുതല്‍ പ്രക്ഷേപണം ചെയ്യും.

സെമി ഫൈനലിലെ അവസാന മൂന്ന് മത്സരാര്‍ഥികളുടെ പാട്ടുകള്‍ കേള്‍ക്കാം. ധനം എന്ന ചിത്രത്തിനു വേണ്ടി പി.കെ ഗോപി രചിച്ച്, രവീന്ദ്രന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിച്ച് പത്മശ്രീ. കെ.എസ് ചിത്ര ആലപിച്ച 'ചീരപ്പൂക്കള്‍ക്കുമ്മ കൊടുക്കണ' എന്നുതുടങ്ങുന്ന ഗാനമാണ് ഈ മെലഡി റൌണ്ടില്‍ റിജാ സിജോ പാടിയിരിക്കുന്നത്. റീജയുടെ പാട്ട് കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=്യഖമ9ഇഉഞ്വആഥ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിനു വേണ്ടി കാവാലം നാരായണപ്പണിക്കര്‍ എഴുതി രവീന്ദ്രന്‍ മാഷ് സംഗീതം കൊടുത്ത് യേശുദാസ് ആലപിച്ച 'പുലരിത്തൂമഞ്ഞു തുള്ളിയില്‍' എന്നു തുടങ്ങുന്ന ഗാനവുമായാണ് സിബി ജോസഫ് എത്തിയിട്ടുള്ളത്. സിബിയുടെ ആലാപനം കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=3ഥഅടഷളേജതമഡ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

കൂടും തേടി എന്ന ചിത്രത്തിനു വേണ്ടി ജെറി അമല്‍ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച് യേശുദാസ് ആലപിച്ച 'വാചാലം എന്‍ മൌനവും' എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സ്റീഫന്‍ മോനിപ്പള്ളിയാണ്. ഈ പാട്ടു കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=തബെഉസ്യങൃആഢങ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​