• Logo

Allied Publications

Europe
ജര്‍മനിയുടെ മനംകവര്‍ന്ന് പറുദീസ നെഞ്ചിലേറ്റി എസ്എച്ച് വിദ്യാര്‍ത്ഥികള്‍ മടങ്ങി
Share
ബര്‍ലിന്‍:സ്കൂള്‍ എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ ജര്‍മനിയിലെത്തിയ ചങ്ങനാശേരി എസ്എച്ച് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കി ജര്‍മനിയുടെ മനംകവര്‍ന്ന് നാട്ടിലേയ്ക്കു മടങ്ങി. സ്കൂള്‍ ബര്‍സാര്‍ ഫാ.ജോസഫ് നെടുമ്പറമ്പിലും മൂന്ന് ആണ്‍കുട്ടികളും ഏഴു പെണ്‍കുട്ടികളും ഉള്‍പ്പടെ പത്തു കുട്ടികളെയാണ് ജര്‍മനിയിലെ ബാഡന്‍വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തെ റൂട്ടസ്ഹൈം ഗിംനാസിയം (ഏ്യാിമശൌാെ ഞൌലേവെലശാ) സ്കൂള്‍ സ്റഡി എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ പുതുലോകത്തിലെത്തിച്ചത്.

കേരളത്തിലെയും ജര്‍മനിയിലെയും സ്കൂള്‍കുട്ടികള്‍ തമ്മില്‍ പാരമ്പര്യ, വിദ്യാഭ്യാസ, സാംസ്കാരിക കലാകായിക, പാരിസ്ഥിക പശ്ചാത്തലത്തില്‍ പരസ്പര കൈമാറ്റം നടത്തിയതിന്റെ ത്രില്ലിലും അതിലേറെ കുട്ടികള്‍ക്ക് അറിവിന്റെ പുതുലോകം തുറന്നു കിട്ടിയതിന്റെയും ചാരിതാര്‍ത്ഥ്യത്തിലാണ് പത്തുപേരും ജര്‍മനിയില്‍ നിന്നും കേരളത്തിലേയ്ക്കു യാത്രയായത്.

മൂന്നാഴ്ചത്തെ, അതായത് ഇരുപത്തിയൊന്നു ദിവസത്തെ സ്കൂള്‍ എക്സ്ചേഞ്ച് പ്രോഗ്രാമില്‍ ഓരോദിവസവും അറിവിന്റെ പുതലോകം ആസ്വദിയ്ക്കുകയായിരുന്നുവെന്നു ജര്‍മനിയില്‍ നിന്ന് പോകുന്നതിനു മുമ്പ് കുട്ടികള്‍ ലേഖകനോടു പറഞ്ഞു. സ്വപ്നേപി വിചാരിയ്ക്കാത്ത ധന്യനിമിഷങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഈ ചെറുപ്രായത്തിനിടെ ഉണ്ടായതായി കുട്ടികള്‍തന്നെ സാക്ഷ്യപ്പെടുത്തി. ഇതുവരെ ഇത്രയും നാള്‍ വീട്ടില്‍ നിന്നും അകന്നു താമസിച്ചിട്ടില്ലാത്ത ഓരോരുത്തരും ഗൃഹാതുരത്വം ഒട്ടുമേ അറിഞ്ഞില്ല എന്നുകൂടി വ്യക്തമാക്കി. ആദ്യ ദിനത്തില്‍തന്നെ ജര്‍മന്‍ ഭക്ഷണം പോലും ഞങ്ങള്‍ ഏറെ സ്വാദിഷ്ടമായി ആസ്വദിച്ചു. ഭക്ഷണവും ക്രമങ്ങളും വളരെ വ്യത്യസ്തമായിരുന്നിട്ടും വളരെ പെട്ടെന്നുതന്നെ എല്ലാവരും ഭക്ഷണക്രമത്തോട് ജര്‍മന്‍ രീതികളോട്, വ്യത്യസ്തങ്ങളായ രുചിയോട് ഏറെ പൊരുത്തപ്പെട്ടിരുന്നു. ഒരുദിവസം ഇന്‍ഡ്യന്‍ റെസ്റോറന്റില്‍ നിന്ന് ഇന്‍ഡ്യന്‍ ആഹാരം കഴിക്കാമെന്നു അധികാരികള്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുട്ടികള്‍ അതു സ്നേഹപൂര്‍വം നിരസിയ്ക്കുകയായിരുന്നു എന്ന് കുട്ടികളുടെ ചുമതല വഹിയ്ക്കുന്ന ബര്‍സാര്‍ ഫാ.ജോസഫ് നെടുമ്പറമ്പില്‍ പറഞ്ഞു.

കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചു മനസിലാക്കി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍കാരുടെ സഹിഷ്ണതയെപ്പറ്റിയും ആതിഥ്യ മര്യാദയെപ്പറ്റയും എത്രകണ്ടു പുകഴ്ത്തിയാലും മതിയാവില്ലെന്നാണ് നെടുമ്പറമ്പിലച്ചന്റെ പക്ഷം. ജര്‍മനിയുടെ സംസ്കാരവും, പാരമ്പര്യവും, ഭഷണ രീതികളും, ദൈനംദിന ചര്യകളും എല്ലാംതന്നെ കുട്ടികള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുന്നതില്‍ ജര്‍മന്‍ കുടുംബങ്ങള്‍ വളരെയേറെ ശ്രമിച്ചിരുന്നു. ഈ പത്തുകുട്ടികളും പത്തു ജര്‍മന്‍ കുടുംബങ്ങളിലായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ പുതിയ തലങ്ങള്‍ ജര്‍മന്‍ കുടുംബങ്ങള്‍ വഴി ഇവര്‍ക്കു ലഭിയ്ക്കാന്‍ വഴിയൊരുങ്ങിയിരുന്നു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷ്വാര്‍സ് യൂര്‍ഗന്‍, ഷ്വേബിഷ്ഹാള്‍ മേയര്‍ ലുഡ്വിഗ് ഫ്രീഡ്രിഷ്, പദ്ധതിയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഹാന്‍സ് ജോര്‍ഗ് ലേപ്പള്‍ എന്നിവരെ ഒരിയ്ക്കലും മറക്കാനാവില്ല എന്നാണ് കുട്ടികള്‍ പറഞ്ഞത്. അത്ര സ്നേഹത്തോടും അതിലേറെ ഒരു ടീച്ചിംഗ് മനസ്ഥിതിയോടുകൂടിയുമാണ് ഞങ്ങളെ അവര്‍ പരിപാലിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.

ജിംനാസിയത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഈ പത്തുപേരുടെയും ഗൈഡുകളായി പ്രവര്‍ത്തിച്ചിരുന്നത്. ഒരുതരത്തില്‍ ഈ കുട്ടികള്‍തന്നെ ഇവരുടെ അദ്ധ്യാപക റോളുകളില്‍ തിളങ്ങിയെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി. റൂട്ടസ്ഹൈം സ്കൂളിലെ ഇംഗ്ളീഷ് ക്ളാസുകളുടെ നേരത്ത് ഇന്‍ഡ്യയുടെ സംസ്കാരത്തെക്കുറിച്ചും നിലവില്‍ ഇന്‍ഡ്യ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ എന്താണെന്നും ഓരോ ക്ളാസിലും പലദിവസങ്ങളിലായി എസ്എച്ചിന്റെ സന്താനങ്ങള്‍ ക്ളാസ് എടുക്കുമായിരുന്നത് ഒരു പുതിയ അനുഭവമായിരുന്നു.

വ്യവസായ മേഖലയിലെ പുതുസംരംഭങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, ലക്ക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ സ്റുട്ട്ഗാര്‍ട്ടിലെ മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ ആധുനികമായ നിര്‍മ്മാണപ്രവര്‍ത്തന മേഖലകള്‍, കെമിക്കല്‍ ഫാക്ടറികള്‍, വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ സന്ദര്‍ശിച്ചതു മാത്രമല്ല അതിന്റെ പഠനവശങ്ങളും മനസിലാക്കി. ബെന്‍സ് കമ്പനിയില്‍ എത്തിയ കുട്ടികള്‍ ഒരു അത്ഭുത ലോകത്തിലെന്നതു പോലെയാണ് എല്ലാ നോക്കികണ്ട് മനസിലാക്കിയത്. വാഹനലോകത്തെ ആധുനിക സാങ്കേതിക വിദ്യ സൃഷ്ടിയ്ക്കുന്നതില്‍ ജര്‍മനിയും ജര്‍മന്‍കാരും എത്ര വിദഗ്ധരാണെന്നത്് കുട്ടികള്‍ക്ക് നേര്‍ക്കാഴ്ചയായി.

ഷ്വേബിഷ് ഹാളിലെ ഇന്‍ഡ്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ഗാനിക് ഫാമിംഗ് കുട്ടികള്‍ക്ക് വളരെറേെ ഇഷ്പ്പെട്ടു. ഏതാണ്ട് അരദിവസത്തോളം ഇന്‍ഡ്യന്‍ ഫോറത്തിന്റെ അതിഥികളായി കുട്ടികള്‍ അവിടെ ചെലവഴിച്ചു. സ്കൂള്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ സ്പോണ്‍സണ്‍ ഷ്വെബിഷ്ഹാളിലെ ഇന്‍ഡ്യന്‍ ഫോറം ഡയറക്റായ കാഞ്ഞിരപ്പള്ളിക്കാരന്‍ കാലാപറമ്പില്‍ സുബി ഡൊമിനിക് എന്ന യുവാവാണ്.

ജര്‍മനിയിലെ ഡ്രൈവിംഗ് സിസ്റം വളരെയേറെ ഇഷ്ടപ്പെട്ടുവെന്നു കുട്ടികള്‍ പറഞ്ഞു. നിയമത്തിന്റെ പരിധിയില്‍ മാത്രം നിന്നുള്ള ഡ്രൈവിംഗ് കേരളത്തില്‍ ഉണ്ടാവണമേ എന്നും അവര്‍ ആശിച്ചു.

കേരളത്തില്‍ ഉന്നതപഠന നിലവാരം നിലനിര്‍ത്തുന്ന എസ്എച്ച് സ്കൂളിന്റെ (ഐസിഎസ്സി, ഐഎസ്സി ജൂനിയര്‍ കോളേജ്) മാനേജര്‍ റവ.ഡോ. ഫിലിപ്പ് വടക്കേക്കളവും, പ്രിന്‍സിപ്പല്‍ ഫാ.സിറിള്‍ ചേപ്പിലയുമാണ്.

എസ്എച്ച് സ്കൂളിലെ ഗംഗാ ജി കുറുപ്പ് ഹരിമന്ദിരം, നീരജ കടന്തോട്, സ്റെഫി പോള്‍ ചെറുതോട്ടില്‍,അഞ്ജലി കൃഷ്ണ മൂലേപ്പറമ്പില്‍, സ്റെഫി ജോര്‍ജ് തൂമ്പുങ്കല്‍, സുജിനമോള്‍ സിഎസ് ചരിവുപരയിടം,ജോവിന്‍ ചെന്നിക്കര, ആഷിക് ചെറുകുളം, മുഹമ്മദ് കുഴിലിേല്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് പ്രോഗ്രാമില്‍ പങ്കെടുക്കാനായി ജര്‍മനിയിലെത്തിയത്.

ജര്‍മനിയുടെ ചരിത്രത്തില്‍ ഇതാദ്യമാണ് കേരളത്തില്‍ നിന്നും ഒരു സ്കൂള്‍പാഠ്യ എക്സ്ചേഞ്ച് പ്രോഗ്രാം പൂവണിഞ്ഞത്. അതുകൊണ്ടുതന്നെ പ്രോഗ്രാമില്‍ പങ്കെടുത്ത ഈ പത്തുകുട്ടികളുടെയും ഭാവിയിലെ പഠനം, ഉന്നതവിദ്യാഭ്യാസം അതു ഇന്‍ഡ്യയിലായാലും, ലോകത്തെവിടെ ആയിരുന്നാലും, പ്രത്യേകിച്ച് ജര്‍മനിയില്‍ കൊണ്ടുവന്ന് പഠിപ്പിയ്ക്കാനും, ചെലവുകള്‍ സ്കൂള്‍ അധികൃതര്‍ ഏറ്റെടുക്കുമെന്ന് കുട്ടികള്‍ക്ക് ഉറപ്പു നല്‍കിയാണ് സ്കൂള്‍ അധികാരികള്‍ ഈ പത്തുപേരെയും യാത്രയാക്കിയത്. മെയ് 17 (ശനി) പതിനൊന്നു പേരടങ്ങുന്ന കുട്ടി സംഘം ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തികഞ്ഞ സന്തോഷത്തോടെ നിറഞ്ഞ മനസോടെ നാട്ടിലേയ്ക്കു യാത്രയായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.