• Logo

Allied Publications

Europe
ഒരു ലിറ്റര്‍ പെട്രോളിന് ആയിരം കിലോമീറ്റര്‍; മഹാദൌത്യവുമായി ജര്‍മന്‍ വിദ്യാര്‍ഥികള്‍
Share
ബര്‍ലിന്‍: ഒരൊറ്റ ലിറ്റര്‍ പെട്രോളുമായി ആയിരത്തിലേറെ കിലോമീറ്ററുകള്‍ കാറോടിക്കുക എന്ന ലക്ഷ്യവുമായി ജര്‍മന്‍ വിദ്യാര്‍ഥി സംഘം. ഇന്ധനക്ഷമത ഗണ്യമായി വര്‍ധിക്കുന്ന ഭാവിയിലെ കാറുകളുടെ പ്രോട്ടോടൈപ്പുകളാണ് ഇവരുടെ പക്കല്‍.

ഷെല്‍ ഇക്കോ മാരത്തണ്‍ എന്നു പേരിട്ടിരിക്കുന്ന പരിപാടിക്ക് വേദിയാകുന്നത് റോട്ടര്‍ഡാം. ഇരുപതു ടീമുകളാണ് ഇതില്‍ പങ്കെടുക്കുക. ഏറ്റവും കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ദൂരം പിന്നിടുന്ന കാറിനും അതോടിക്കുന്നവര്‍ക്കുമായിരിക്കും സമ്മാനം.

ഡിസൈനര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും കൂടുതല്‍ ഇന്ധനക്ഷമമായ കാറുകള്‍ നിര്‍മിക്കാനുള്ള പ്രോത്സാഹനം നല്‍കുകയും, കൂടുതല്‍ പരിസ്ഥിതി സൌഹാര്‍ദപരമായ വാഹനങ്ങളുടെ ഡിസൈന് തുടക്കം കുറിക്കുകയും ചെയ്യുകയും ലക്ഷ്യമിട്ടാണ് നൂതനമായ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കാര്‍ബണ്‍ ഫൈബര്‍ ഇന്ധനമാക്കുന്ന വാഹനമാണ് ജര്‍മനിയിലെ ഹാംബര്‍ഗ് സര്‍വകലാശാലയില്‍നിന്നുള്ള പതിനാറംഗ വിദ്യാര്‍ഥി സംഘം ഉപയോഗിക്കുന്നത്. പിംഗു 2 എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന പേര്. ഭാരം വെറും 45 കിലോഗ്രാം. മുന്‍ ചക്രത്തില്‍ ഘടിപ്പിച്ചിരിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറിനെ പ്രവര്‍ത്തിപ്പിക്കാന്‍ ഫ്യുവല്‍ സെല്ലാണ് ഉപയോഗിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.