• Logo

Allied Publications

Europe
ഡൂയീസ്ബുര്‍ഗ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ മുപ്പതാം വാര്‍ഷീകം മെയ് 31 ന്
Share
ഡൂയീസ്ബുര്‍ഗ്(ജര്‍മനി): നഗരമായ ഡൂയീസ്ബുര്‍ഗ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ മുപ്പതാം വാര്‍ഷീകവും, കുടുംബകൂട്ടായ്മയുടെ ഇരുപതാം വാര്‍ഷീകവും സംയുക്തമായി മെയ് 31 ന്(ശനി) ആഘോഷിയ്ക്കുന്നു. വൈകുന്നേരം നാലുമണിയ്ക്ക് ഡൂയീസ്ബുര്‍ഗ് ഹാംബോണ്‍ നോബേര്‍ട്ടൂസ് ദേവാലയ ഹാളില്‍ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുന്ന ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിയ്ക്കും.

ദിവ്യബലിയെ തുടര്‍ന്ന് കാപ്പി സല്‍ക്കാരവും ശേഷം പൊതുസമ്മേളനവും, വിവിധ പരിപാടികളായ ഇന്‍ഡ്യന്‍ സെമി ക്ളാസിക്കല്‍ ഡാന്‍സ്, നാടോടി നൃത്തം, ഇന്‍ഡ്യന്‍ ഫാഷന്‍ ഷോ, ഉപകരണ സംഗീതം, തംബോല (സ്പോണ്‍സര്‍, സുമാ ട്രാവല്‍സ്, കൊളോണ്‍) തുടങ്ങിയവ അരങ്ങേറും. പൊതുസമ്മേളനത്തില്‍ ജര്‍മനിയില്‍ അന്‍പത് വര്‍ഷം മുമ്പ് ചേക്കേറിയവരെയും, കലാ സാംസ്കാരിക രംഗത്ത് സംഭാവന നല്‍കിയവരെയും പൊന്നാടയണിയിച്ച് ആദരിയ്ക്കും. ആഘോഷങ്ങള്‍ക്ക് രണ്ടാം തലമുറയാണ് നേതൃത്വം നല്‍കുന്നത്.

ആഘോഷങ്ങളിലേയ്ക്ക് ഡൂയീസ്ബുര്‍ഗ് ഐസിഎ, കുടുംബസമ്മേളന ഭാരവാഹികള്‍ ഏവരേയും സ്ഹേപൂര്‍വം ക്ഷണിയ്ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കുറുമുണ്ടയില്‍ (പ്രസിഡന്റ്) 0208 846346, ബേബിച്ചന്‍ ചാക്കോ 02065 550920, അപ്പച്ചന്‍ പുളിയ്ക്കല്‍ 02841 21846, റോസിലി മാണിക്കത്ത് 0203 501647, ജോയിസന്‍ ജോര്‍ജ്, 0179 6150286, വിനു പാലത്തിങ്കല്‍ 0203582991,ജാനേഷ് മാണിക്കത്ത് 0203 501647, ബീന സെബാസ്റ്യന്‍ 0178 15400588. സ്ഥലം: ട.ചീയലൃൌ ഗശൃരവല, ഊശയൌൃെഴ, ചീയലൃൌ ഗശൃരവല ജഹമ്വ 6, 47166 ഊശയൌൃെഴ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.