• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോസഫ്സ്് ഇടവക നൂറാം വാര്‍ഷികം ആഘോഷിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് എഴേഴ്സ്ഹൈമം സെന്റ് ജോസഫ് ഇടവകയുടെ നൂറാം വാര്‍ഷികം ആഘോഷിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 05.00 മണിക്ക് ലിംബൂര്‍ഗ് സഹായ മെത്രാന്‍ ഗെര്‍ഹാര്‍ഡ് പിഷലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയോടെ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വന്ന ജൂബലി ആഘോഷത്തിന് സമാപനം കുറിച്ചു.

വിശുദ്ധ കുര്‍ബ്ബാന മധ്യേ ലിംബൂര്‍ഗ് സഹായ മെത്രാന്‍ ഗെര്‍ഹാര്‍ഡ് പിഷല്‍ സെന്റ് ജോസഫ് ഇടവകയുടെ നൂറാമത് ജൂബലി ആഘോഷത്തിന് എല്ലാ മംഗളങ്ങളും നേര്‍ന്നു. കേരളത്തിലെ താമരശേരി മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഈ ജൂബലി ആഘോഷ സമാപന കുര്‍ബാനയില്‍ പ്രധാന സഹ കാര്‍മ്മികനായി പങ്കെടുത്തു. ഫ്രാങ്ക്ഫര്‍ട്ട് സിറ്റി ഡെക്കാന്‍ ഫാ. ജോഹാന്നസ് എല്‍ട്സ്, ഷ്വേണ്‍സ്റ്റാട്ട് കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യാല്‍ ഫാ തിയോ ബ്രൈറ്റിംങ്ങര്‍, മുന്‍ വികാരിമാര്‍, ഷ്വേണ്‍സ്റ്റാട്ട് കോണ്‍ഗ്രിഗേഷനില്‍ നിന്നുമുള്ള വൈദികര്‍ എന്നിവര്‍ ഉള്‍പ്പെടെ 12 വൈദികര്‍ ഈ ജൂബലി ആഘോഷ സമാപന കുര്‍ബ്ബാനയില്‍ സഹ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം താമരശ്ശേരി മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സിറ്റി ഡെക്കാന്‍ ഫാ. ജോഹാന്നസ് എല്‍ട്സ്, ഷ്വേണ്‍സ്റ്റാട്ട് കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യാല്‍ ഫാ തിയോ ബ്രൈറ്റിംങ്ങര്‍, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയറെ പ്രതിനിധീകരിച്ച് ഡോ. ബേണ്‍ഡ് ഹൈഡന്‍റൈഹ്, പ്രോട്ടസ്റ്റന്റ് ചര്‍ച്ച് വികാരി ക്രിസ്റ്റാ റൂസ്, പാരിഷ് കൌണ്‍സില്‍ പ്രസിഡന്റ് എന്നിവര്‍ ജൂബലി ആശംസകള്‍ നേര്‍ന്നു.

ഇപ്പോഴത്തെ ഇടവക പള്ളി 1913 ല്‍ പണിതീര്‍ത്തതാണ്. അതിന് മുമ്പ് 1901 മുതല്‍ സെന്റ് ജോസഫില്‍ വിശുദ്ധ കുര്‍ബ്ബാന ആരംഭിച്ചിരുന്നു. 1914 ല്‍ അന്നത്തെ ഫൂള്‍ഡാ മെത്രാന്‍ ജോസഫ് ഡാമെയിന്‍ സ്മിറ്റ് ഔദ്യോഗികമായി ഫ്രാങ്ക്ഫര്‍ട്ട് എഴേഴ്സ്ഹൈമം സെന്റ് ജോസഫ് ഇടവകയ്ക്ക് അംഗീകാരം നല്‍കി വെഞ്ചിരിപ്പ് നടത്തി. സെന്റ് ജോസഫ് ഇടവകയുടെ ആദ്യ വികാരി ഫാ. റബാന്‍ ഫ്രോയിലിഗ് ആയിരുന്നു. ഇപ്പോള്‍ എട്ട് പള്ളികള്‍ ഉള്‍ക്കൊള്ളുന്ന ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ് ഓസ്റ്റ് പാസ്റ്ററല്‍ ഏരിയാ സെന്റ് ജോസഫ് ഇടവകയുടെ കീഴിലാണ്. ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളില്‍ ഐ.എസ്.സി.എച്ച്. (ഷ്വേണ്‍സ്റ്റാട്ട് കോണ്‍ഗ്രിഗേഷന്‍) ആണ് ഈ പാസ്റ്ററല്‍ ഏരിയായിലെ പ്രീസ്റ്റര്‍ ലൈറ്റര്‍ (ഫൊറോനാ വികാരി). ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളിയുടെ സഹായികളായി ഷ്വേണ്‍സ്റ്റാട്ട് കോണ്‍ഗ്രിഗേഷനിലെ ഫാ. ജോണ്‍ പ്രിയ മാണിക്കരാജ്, ഫാ. സേവ്യര്‍ മാണിക്കത്താന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നു.

നൂറാം വാര്‍ഷികത്തിന് സമാപനം കുറിച്ച് ആഘോഷമായ ദിവ്യബലിക്ക് ശേഷം ശനിയാഴ്ച്ച വൈകുന്നേരം റോഡല്‍ഹൈം സീറോമലബാര്‍ സമൂഹം വിന്‍സെന്റി പോള്‍ ഒരുക്കിയ ഇന്ത്യന്‍ ഭക്ഷണം, ജര്‍മന്‍ ഭക്ഷണം എന്നിവ ഒരുക്കിയിരുന്നു. തുടര്‍ന്ന് ഇറ്റാലിയന്‍ ഡ്രീംസ്, അമാനോ ഇന്തോയൂറോപ്യന്‍ മനസിക് എന്നിവ ഉള്‍ക്കൊള്ളിച്ച് മനസിക് ഫെസ്റ്റ് നടത്തി.

ഞായറാഴ്ച്ച രാവിലെ 09.30 ന് താമരശ്ശേരി മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ച് പള്ളി പെരുന്നാളും, നേഴ്സറി ആനിവേഴസ്റിയും നടത്തി. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റിപ്ളസ് ഒരുക്കിയ ഇന്ത്യന്‍ ഭക്ഷണം, ബാര്‍ബെകണ്ട എന്നിവയ്ക്ക് ശേഷം ഇറ്റാലിയന്‍ ഡ്രീംസ് മനസിക് ഫെസ്റ്റ് നടത്തി. പോളണ്ട് ഇടവകാംഗങ്ങളുടെ കലാപരിപാടികള്‍ നൂറാമത് ജൂബലി ആഘോഷ സമാപനത്തിനും, ഇടവക പെരുന്നാളിനും മാറ്റ് കൂട്ടി. ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോസഫ്സ്് പള്ളി നൂറാം ജൂബലി ആഘോഷങ്ങളില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ നിരവധി മലയാളികളും, തിരുഹണ്ടദയ സന്യാസിനികളും വളരെ സജീവമായി പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​