• Logo

Allied Publications

Europe
ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകദിനം ആഘോഷിച്ചു
Share
ബര്‍മിങ്ഹാം: മിഡ്ലാന്റ്സിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ ഏഴാമത് ഇടവകദിനാഘോഷ പരിപാടികള്‍ മെയ് 10ആം തീയതി ശനിയാഴ്ച വൈകിട്ട് നാലിന് ബര്‍മിങ്ഹാമിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ച് വിശുദ്ധ കുര്‍ബാനയോടു കൂടി ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക വികാരി റവ. വിനോജ് വര്‍ഗ്ഗീസ് നേതൃത്വം നല്‍കി. കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം റവ. അലക്സ് യേശുദാസ് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്തു. ഹെര്‍മോന്‍ ഇടവക അതിന്റെ പ്രവര്‍ത്തന സരണിയില്‍ ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ ദൈവത്തിന് അദ്വിതീയമായ സ്ഥാനം നല്‍ജി ആത്മീകമായും സാമൂഹിജമായും വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ ഇടവകദിന ദൂതില്‍ അച്ചന്‍ പ്രസ്താവിച്ചു. കടന്നു വന്ന വഴിത്താരകളെ ഓര്‍ക്കണമെന്നും, ലഭിക്കുന്ന ദൈവകൃപയില്‍ ആനന്ദിക്കുന്നതിന് കഴിയണമെന്നും, അനുതാപത്തിന്റെയും പുനഃസമര്‍പ്പണത്തിന്റെയും അവസരമായി ഈ ഇടവകദിനം മാറണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് ഇടവക വികാരി റവ. പീറ്റര്‍ സ്മിത്ത് ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ സമൂഹം കാത്തു സൂക്ഷിക്കുന്ന പാരമ്പര്യവും പൈതൃകവും അനുജരണീയ മാതൃകയാണെന്ന് പറഞ്ഞുകൊണ്ട് ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

സദസ്സില്‍ ഇദംപ്രഥമമായി പ്രസിദ്ധീജരിച്ച പരിഷ് ഡയറക്ടറിയുടെ പ്രകാശനവും നടന്നു. ഡയറക്ടറിയുടെ ആദ്യ പ്രതി റവ. പീറ്റര്‍ സ്മിത്ത് ഇടവകയിലെ മുതിര്‍ന്ന അംഗമായ എം. റ്റി. ജോര്‍ജിനു നല്‍കി പ്രജാശനം ചെയ്തു.

ഇടവക സെക്രട്ടറി ജിബോയ് ജോര്‍ജ് ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. സണ്ണി തോമസ് സദസ്സിന് സ്വാഗതവും ട്രസ്റ്റി ഷെറി മാത്യൂസ് കൃതജ്ഞതയും അറിയിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഗായകസംഘത്തിന്റെ ഗാനങ്ങളും സദസ്സിന് ഉന്മേഷം പകര്‍ന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജിബോയ് ജോര്‍ജ്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്