• Logo

Allied Publications

Europe
ഭാഷാ സാഗരം നീന്തിക്കടന്ന മലയാളി ആന്‍ണി പുത്തന്‍പുരയ്ക്കല്‍
Share
വിയന്ന: ഏഴു ഭാഷാസാഗരങ്ങള്‍ നീന്തിക്കടന്ന് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡുമായി വിനീതനായി ഒരു പ്രവാസി മലയാളിയെത്തുന്നു. ഒസ്ട്രിയന്‍ മലയാളികള്‍ക്കേവര്‍ക്കും പ്രിയങ്കരനായ രാമപുരം പുത്തന്‍പുരയ്ക്കല്‍ അഗസ്റിന്റെയും അന്നക്കുട്ടിയുടെയും മകന്‍ ആന്റണി പുത്തന്‍പുരയ്ക്കലാണ് മലയാളികളുടെ അഭിമാനമായി മാറുന്നത്.

രാമപുരത്തു ജനിച്ച അദ്ദേഹത്തിന്റെ കുടുംബം ചെറുപ്പത്തില്‍ തന്നെ ഇടുക്കിയിലേക്കു കുടിയേറി. സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ പാറത്തോടില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും ബാംഗളൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്ന് ഇംഗ്ളീഷ്സൈക്കോളജി ബിരുദവും കരസ്ഥമാക്കിയ ആന്റണി ഉപജീവനാര്‍ഥം 1984ല്‍ ഓാസ്ട്രിയയിലേക്ക് പറന്നു.

ഹൈറേഞ്ചുകാരന്‍ ആന്റണി യൂറോപ്പില്‍ എത്തുമ്പോള്‍ വിചാരിച്ചിരുന്നില്ല അടുത്ത തലമുറയ്ക്ക് തന്റെ മാതൃഭാഷയായ മലയാളം പഠിപ്പിക്കുവാന്‍ ഇത്രയേറെ കഷ്ടപ്പെടേണ്ടി വരുമെന്ന്. കാരണം ആന്റണിക്കു രണ്ടു മക്കളുണ്ടായി അവര്‍ പഠിച്ചു തുടങ്ങിയപ്പോള്‍ നാവില്‍ നിന്നു ജര്‍മന്‍ഭാഷ മാത്രം വന്നു തുടങ്ങി. ജര്‍മന്‍ ഭാഷയിലെ വാക്കുകള്‍ക്ക് തുല്യമായ മലയാളം വാക്കുകള്‍ തേടിയുള്ള അദ്ദേഹത്തിന്റെ ജൈത്രയാത്ര അവിടെ ആരംഭിച്ചു.

ഓരോ വാക്കുകളും അതിന്റെ മലയാളം അര്‍ഥങ്ങളും അദ്ദേഹം പേപ്പറില്‍ എഴുതിവച്ച് കുട്ടികളെ പഠിപ്പിച്ചു. അന്ന് പ്രവാസിക്കുട്ടികള്‍ ഓസ്ട്രിയയില്‍ ജര്‍മന്‍ മലയാളം പറഞ്ഞിരുന്ന കാലഘട്ടത്തില്‍ ബാലകൈരളി എന്ന മലയാളം സ്കൂളിന് ആന്റണി ജന്മം നല്‍കി.

തന്റെ കുട്ടികള്‍ വളര്‍ന്നു വലുതായപ്പോഴും അര്‍ഥങ്ങള്‍ തപ്പിയുള്ള യാത്ര അദ്ദേഹം നിര്‍ത്തിയില്ല. കുട്ടികള്‍ക്കുവേണ്ടി തുടങ്ങിയ ആ എഴുത്ത് അങ്ങനെ തുടര്‍ന്നുകൊണ്േടയിരുന്നു. കുടുംബാഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെ ഉപദേശിച്ചു. എഴുതിക്കൂട്ടിയ പേപ്പറുകള്‍ ബുക്കായി പ്രസിദ്ധീകരിക്കുവാന്‍. അങ്ങനെ ചരിത്രത്തിലാദ്യമായി ഇംഗ്ളീഷ്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനീഷ്, ഫ്രഞ്ച്, ഹിന്ദി, മലയാളം എന്നീ ഏഴു ഭാഷകളിലെ 24,000 വാക്കുകള്‍ അടങ്ങുന്ന സചിത്ര നിഘണ്ടു പിറവിയെടുത്തു.

നിത്യജീവിതത്തില്‍ ആവശ്യമായ നിരവധി വാക്കുകളും ചിത്രങ്ങളും അടങ്ങിയ ഈ നിഘണ്ടു ഭാഷാ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപകരിക്കും.

ജീവിതത്തിലെ പ്രാരാബ്ദങ്ങളുമായി പ്രവാസി മലയാളികള്‍ നെട്ടോട്ടമോടുമ്പോള്‍ പഠിക്കുവാനോ വായിക്കുവാനോ ഭൂരിപക്ഷം പേര്‍ക്കും സാധിക്കാറില്ല.പലരും തങ്ങളുടെ കഴിവിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അവരുടെ ഇടയില്‍ വ്യത്യസ്തനായി ആന്റണി പുത്തന്‍പുരയ്ക്കന്‍ മാറുന്നു.

2012 യുഎന്നില്‍ നിന്നും വിരമിച്ച ആന്റണി മുഴുവന്‍ സമയവും എഴുത്തിനും വായനയ്ക്കും വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഭാര്യ മേരി. മക്കള്‍ ജെനി,ജോളിന്‍. മേയ് 16ന് വിയന്നയിലെ 22ാമത്തെ ജില്ലയിലാണ് നിഘണ്ടുവിന്റെ പ്രകാശനം. ആദ്യ കോപ്പി ഓസ്ട്രിയന്‍ എംപി ആലേവ് കോറൂണ്‍ ആദ്യ പ്രതി ദീപക്ക് ഓജയ്ക്ക് നല്‍കി നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട