• Logo

Allied Publications

Europe
ജര്‍മനിയിലെ ലേബര്‍ ചെലവ് യൂറോപ്യന്‍ യൂണിയനില്‍ ഏഴാം സ്ഥാനത്ത്
Share
ബര്‍ലിന്‍: ജര്‍മനിയിലെ ശരാശരി ലേബര്‍ ചെലവ് മണിക്കൂറിന് 31.70 യൂറോയിലെത്തി. 28 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയന്‍ ബ്ളോക്കില്‍ ഏഴാം സ്ഥാനത്താണിത്. ഫ്രാന്‍സിനേക്കാള്‍ മൂന്നു ശതമാനം കുറവാണ് ജര്‍മനിയിലേത്. ജര്‍മന്‍ ഫെഡറല്‍ സ്റാറ്റിസ്റിക്സ് ഓഫീസ് പുറത്തുവിട്ട 2013 ലെ കണക്കുകള്‍ അനുസരിച്ചാണ് ഈ വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയന്‍ ശരാശരിയെക്കാള്‍ വേഗത്തിലാണ് ജര്‍മനിയിലെ ലേബര്‍ ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ജര്‍മനിയിലെ പൊതു മേഖലയെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലാണ് ഈ ചെലവ് കൂടുതല്‍. സ്വകാര്യ മേഖലയെ മാത്രം പരിഗണിക്കുമ്പോള്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് മണിക്കൂറിന് ശരാശരി 34 യൂറോ അധികമാണ് ജര്‍മനിയിലെ ലേബര്‍ ചെലവ്.

ഏതാനും വര്‍ഷങ്ങളായി ക്രമാനുഗതമായ വര്‍ധനയാണ് ഈ രംഗത്ത് ജര്‍മനി രേഖപ്പെടുത്തുന്നത്. 2011 ലേതിനെ അപേക്ഷിച്ച് 2013 ല്‍ ലേബര്‍ ചെലവിനത്തില്‍ 2.7 ശതമാനം വര്‍ധനയാണുള്ളത്. 2004 മുതല്‍ 2010 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ പ്രതിവര്‍ഷം ശരാശരി 1.4 ശതമാനത്തിന്റെ വര്‍ധന കാണാം.

ഈ പ്രവണത ജര്‍മനിയിലെ തൊഴിലാളി സമൂഹത്തിന് ഗുണകരമാകുന്നതായാണ് വിലയിരുത്തല്‍. 1992 നു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ശരാശരി വേതന വര്‍ധനയായ 1.4 ശതമാനം ഈ വര്‍ഷം നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം.

യൂറോപ്യന്‍ യൂണിയനില്‍ ജര്‍മനിയെക്കാളധികം ലേബര്‍ ചെലവുള്ളത് സ്വീഡനിലാണ്. രാജ്യങ്ങളെ മൊത്തം താരതമ്യം ചെയ്യുമ്പോള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം സ്വീഡന്‍, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലാണ്. സ്വീഡനില്‍ ഇത് മണിക്കൂറിന് 43 യൂറോ ആണെങ്കില്‍, ബെല്‍ജിയത്തില്‍ 41.2 യൂറോയും ഡെന്മാര്‍ക്കില്‍ 39.80 യൂറോയുമാണ്. ജര്‍മനി കൂടാതെ ആദ്യത്തെ പത്തില്‍ ലക്സംബര്‍ഗ്, ഫ്രാന്‍സ്, നെതര്‍ലാന്റ്സ്, ഫിന്‍ലാന്റ്, ഓസ്ട്രിയ, ഇറ്റലി എന്നിവയാണ്. ലേബര്‍ ചാര്‍ജ് ഏറ്റവും കുറവ് റോമേനിയ(3,70), ബള്‍ഗേറിയ(4,70) എന്നീ രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ രാജ്യക്കാര്‍ ആ രാജ്യം വിട്ട് ജര്‍മനി പോലുള്ള സാമ്പത്തിക മൂല്യമുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുകയാണ്. ലേബര്‍ ചാര്‍ജ് ജര്‍മനിയില്‍ കൂടുതലാണെങ്കിലും ഈയടുത്ത കാലത്താണ് ജര്‍മനിയില്‍ മിനിമം വേതനം നടപ്പിലാക്കിയത്. എന്നാല്‍ പല മേഖലകളിലും പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍ സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ വേതനം തുലോം കുറവാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ