• Logo

Allied Publications

Europe
ജര്‍മന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ലെറ്റര്‍ ബോംബ്: ക്രിമിനല്‍ പോലീസ് അന്വേഷണം ആരംഭിച്ചു
Share
ബര്‍ലിന്‍: ജര്‍മനിയിലെ സമുന്നത രാഷ്ട്രീയ നേതാക്കളുടെ പേരിലെത്തിയ ലെറ്റര്‍ ബോംബുകള്‍ ജര്‍മനിയില്‍ ആശങ്കയുളവാക്കി. മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രൊയ്ഡര്‍, ഗ്രീന്‍ പാര്‍ട്ടി മുന്‍ ചീഫ് ക്ളൌഡിയാ റോത്ത്, പാര്‍ലമെന്റ് അംഗങ്ങളായ കാത്യ കിപ്പിംഗ്, ഗെസീനെ ലോട്ഷ്, ജര്‍മന്‍ ധനകാര്യമന്ത്രിയുടെ ഭാര്യ ഇന്‍ഗബോര്‍ഗ് ഷൊയ്ബളെ എന്നിവര്‍ക്കാണ് സ്വന്തം വിലാസത്തില്‍ ബ്രൌണ്‍ നിറത്തിലുള്ള പൊടി നിറച്ച ലെറ്റര്‍ ബോംബുകള്‍ എത്തിയത്. ഇവരെ കൂടാതെ റഷ്യയുടെ ഹാംബുര്‍ഗിലെയും ബോണിലെയും ജനറല്‍ കോണ്‍സുലേറ്റിലും ഇത്തരത്തിലുള്ള ലെറ്ററുകള്‍ എത്തിയതായി പോലീസ് അറിയിച്ചു.

ലെറ്റര്‍ ഫോംബുകള്‍ വിദഗ്ധപരിശോധനയില്‍ അപകടകാരിയല്ലെന്നു തെളിഞ്ഞെങ്കിലും കത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം ജര്‍മന്‍ കുറ്റാന്വേഷണ വകുപ്പ് (ബികെഎ) ആരംഭിച്ചു. വിഷവാതകമായി രൂപാന്തരപ്പെട്ട് പൊട്ടിത്തെറിയുണ്ടാകുന്ന സ്ഫോടക വസ്തുക്കളുടെ വ്യാജനാണ് കത്തില്‍ നിറച്ചിരുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. ഇതൊരു ടെസ്റു ഡോസായിരുന്നു എന്നു പോലും പോലീസ് സംശയിക്കുന്നു.

ഇതിനിലെ തിങ്കളാഴ്ച എഴുപതാം പിറന്നാള്‍ ആഘോഷിച്ച മുന്‍ ചാന്‍സലര്‍ ഷ്രൊയ്ഡറുടെ ബെര്‍ത്ത്ഡേ പാര്‍ട്ടിയിലും ബോംബ് ഭീഷണി ഉണ്ടായത് ആഘോഷത്തെ തടസപ്പെടുത്തി.

ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ക്രോണ്‍ബെര്‍ഗ് ഫൈവ്സ്റാര്‍ ലക്ഷ്വറി ഹോട്ടലില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ആഘോഷം. പാര്‍ട്ടിക്കിടെ വൈകിട്ട് ഏഴരയോടുകൂടി ഹോട്ടലിലേയ്ക്കുവന്ന ഫോണ്‍ സന്ദേശത്തില്‍ ഉടന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നറിയിച്ചതിനെ തുടര്‍ന്ന് ആഘോഷക്കാരെ ഒഴിപ്പിക്കുകയും പോലീസും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളോ മറ്റേതെങ്കിലും സാധനങ്ങളോ കണ്ടെടുക്കാനായില്ല.

ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചു വരികയാണ്. എന്തായാലും രാഷ്ട്രീയ നേതാക്കളെ ഉന്നംവെച്ചുള്ള ഭീകരാക്രമണം ആണോ എന്നാണ് ജര്‍മന്‍ പോലീസിന്റെ സംശയം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.