• Logo

Allied Publications

Europe
ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റി വിയന്ന പാരിഷ് കൌണ്‍സിലിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
Share
വിയന്ന: ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റി വിയന്ന പാരിഷ് കൌണ്‍സിലേക്ക് (201417) സ്ഥാനാര്‍ഥികളെ സ്റീഫന്‍ ചൊവ്വൂക്കാരന്‍ പ്രഖ്യാപിച്ചു.

ഫിലോമിനാ പള്ളിക്കുന്നേല്‍. സണ്ണി ജോര്‍ജ് വെളിയത്ത്, ജോസഫ് ഏബ്രഹാം പുതുപ്പള്ളി, തോമസ് കാരക്കാട്ട്, സിനി പഴയടത്തു പറമ്പില്‍, സിജാ പോത്തന്‍, തോമസ് പടിഞ്ഞാറെക്കാലയില്‍, സജി കൈയാലക്കകം എന്നിവരാണ് മത്സരരംഗത്തുള്ളത്.

എഴു വ്യത്യസ്ത മേഖല തിരിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഏറണാകുളം അങ്കമാലി മേഖല (ഇടുക്കി,കോതമംഗലം, എറണാകുളം രൂപതകള്‍), ചങ്ങനാശേരി മേഖല (ചങ്ങനാശേരി, പാലാ, കഞ്ഞിരപ്പള്ളി, തക്കല രൂപതകള്‍), തൃശൂര്‍ മേഖല (തൃശൂര്‍, പാലക്കാട്, ഇരങ്ങാലക്കുട, രാമനാഥപുരം രൂപതകള്‍), തലശേരി മേഖല (മാനന്തവാടി, താമരശേരി, ഭദ്രാവതി, ബെല്‍ത്തങ്ങാടി, മാണ്ഡ്യ രൂപതകള്‍), കോട്ടയം മേഖല (ക്നാനായ സമൂഹം), മലങ്കര കത്തോലിക്കാ വിഭാഗം, ലത്തിന്‍ കത്തോലിക്ക വിഭാഗം എന്നീ മേഖലകളില്‍ നിന്നും ഏഴു പേരെയാണ് രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുക്കുന്നത്.

ഇവരെകൂടാതെ കൈരളി നികേതന്‍, സണ്‍ഡേസ്കൂള്‍ എന്നിവയുടെ ഓരോ പ്രതിനിധികളും ചാപ്ളെയിന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന നാലു പ്രതിനിധികളും ചാപ്ളെയിന്‍, അസി. ചാപ്ളെയിന്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കും പുതിയ കമ്മിറ്റി.

മേയ്18 ന് മൈദിലിങ്ങില്‍ രാവിലെ 10 മുതല്‍ 11.15 വരെയും 12.45 മുതല്‍ 14 വരെയും സ്റാറ്റ് ലൌവില്‍ 16.15 മുതല്‍ 17.15 വരെയും 18.45 മുതല്‍ 20.15 വരേയുമാണ് വോട്ടെടുപ്പ്. 20.45 ന് തെരഞ്ഞെടുപ്പുഫലം ഐസിസി സൈറ്റിലൂടെ ഉടന്‍ തന്നെ ലഭിക്കും. പുതിയ കമ്മിറ്റിയുടെ ആദ്യത്തെ ഔദ്യോഗിക യോഗം ജൂണ്‍ ആറിന് ചേരും.

തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് സ്റീഫന്‍ ചൊവ്വൂക്കാരന്‍ കണ്‍വീനര്‍ ആയും ജോസഫ് ഒലിവുമലയില്‍, ടിജി കൊയിതറ, തോമസ് പഴേടത്തുപറമ്പില്‍, സെബാസ്റ്യന്‍ തേവലക്കര എന്നിവര്‍ അംഗങ്ങളായുമുള്ള തെരഞ്ഞെടുപ്പുകമ്മിറ്റിയാണ് നേതൃത്വം നല്‍കിവരൂന്നത്.

വിശവിവരങ്ങള്‍ക്ക് ഐസിസി വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.