• Logo

Allied Publications

Europe
ആദ്യ ഓസ്ട്രിയന്‍ ബോളിവുഡ് ചിത്രം ജൂണ്‍ 13ന് റിലീസ് ചെയ്യും
Share
വിയന്ന: ലോകത്ത് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിക്കുന്ന രാജ്യമെന്ന ബഹുമതി ഭാരതത്തിനാണ്. അതില്‍തന്നെ പ്രമുഖ സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത് ബോളിവുഡ് സിനിമ വ്യവസായമാണ്. വിപണന നിപുണത ആവശ്യത്തിന് കൈവരിച്ച ബോളിവുഡിന് ഇനി ഓസ്ട്രിയയിലും സ്വന്തമായ മേല്‍വിലാസം. ഓസ്ട്രിയയില്‍ പൂര്‍ണമായി ചിത്രികരിച്ച 'സെര്‍വൂസ് ഇഷ്ഖ്' (ഹലോ ലവ്) പ്രദര്‍ശനത്തിനു തയാറെടുക്കുകയാണ്. ഇതോടെ ബോളിവുഡ് സിനിമകള്‍ക്ക് വേറിട്ട പ്രചാരം ഓസ്ട്രിയയില്‍ ലഭിക്കുമെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ഏകദേശം ഒരു വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ചത്. ജോണ്‍സണ്‍ പള്ളിക്കുന്നേല്‍, വര്‍ഗീസ് പഞ്ഞിക്കാരന്‍ തുടങ്ങിയ വിയന്ന മലയാളികളും ഓസ്ട്രിയയിലെ ആദ്യ ബോളിവുഡ് സിനിമയുടെ ഒരു ഭാഗമായി എന്നതും ശ്രദ്ധേയമാണ്. മുഖ്യധാര ബോളിവുഡ് സിനിമകളുടെ ശൈലിയില്‍ തന്നെയാണ് ഈ ഇന്തോ ഓസ്ട്രിയന്‍ ചിത്രവും അണിയിച്ചൊരുക്കിയിരിക്കുന്നത്. നാടകയിതയും പ്രണയവും ആധ്യാത്മികതയുമൊക്കെ ഇഴ ചേര്‍ത്ത് മനോഹരമാക്കിയ അഭ്രകാവ്യമായാണ് സെര്‍വൂസ് ഇഷ്ഖ് പ്രേക്ഷകനെ ത്രസിപ്പിക്കാന്‍ പോകുന്നതെന്ന് ചിത്രത്തിന്റെ വക്താവ് സ്റ്റെഫാന്‍ വേലാന്‍ പറഞ്ഞു. അതേസമയം വ്യത്യസ്ത സംസ്കാരങ്ങളില്‍ പ്രവാസിയായി ജീവിക്കുന്നവരുടെ പ്രണയ നൊമ്പരങ്ങളും വേരുകള്‍ തേടിയുള്ള അവരുടെ സ്വത്വത്തിന്റെ തീര്‍ഥയാത്രയും ചിത്രത്തിന്റെ പ്രമേയമാകും.

ഇന്ത്യന്‍ വംശജനായ ഓസ്ട്രിയന്‍ സംവിധായകന്‍ സന്ദീപ് കുമാറാണ് ഇന്തോ ഓസ്ട്രിയന്‍ പശ്ചാത്തലത്തില്‍ ചിത്രം ഒരുക്കിയത്. അദ്ദേഹം തന്നെയാണ് ചിത്രത്തിലെ നായകനും ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ പ്രധാനിയും. ഒരു രാജസ്ഥാനി യുവതിയുടെ കഥ പറഞ്ഞ 'കേസരീയ ബാലം' എന്ന ചിത്രമാണ് സന്ദീപിന്റെ ആദ്യ സിനിമ. ഈ ചിത്രം 2010ല്‍ വിയന്നയില്‍ പ്രദര്‍ശിപ്പിച്ചു. 2011ലെ ഓസ്ട്രിയന്‍ നാഷണല്‍ ചാമ്പ്യന്‍ ഡയറക്ടര്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് 'കേസരീയ ബാലം' വാരിക്കൂട്ടിയത്. ജര്‍മന്‍ ഭാഷയില്‍ നിര്‍മിക്കുന്ന സെര്‍വൂസ് ഇഷ്ഖും ഏറെ പ്രതീക്ഷയോടെയാണ് ഓസ്ട്രിയയിലെ ബോളിവുഡ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒരു പക്ഷെ ഇതായിരിക്കും പൂര്‍ണമായും യുറോപ്പില്‍ നിര്‍മിച്ച് ജര്‍മന്‍ ഭാഷയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയും.

രണ്ടു സംസ്കാരങ്ങളില്‍ ജീവിക്കുന്നവരുടെ പ്രണയകഥ യുറോപ്പിലെ വിവിധ ഋതുക്കളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിലെ നായിക ഓസ്ട്രിയയില്‍ നിന്നുള്ള ബ്രസീല്‍ വംശജ വിക്ടോറിയ നോഗ്വയിരയാണ്. വിയന്നയിലെ ഷൌസ്പീല്‍ഷൂളെ ക്രൌസ് അഭിനയ കലാലയത്തിലെ വിദ്യാര്‍ഥിനിയായ വിക്ടോറിയയുടെ കന്നി ചിത്രമാണിത്. ചിത്രത്തില്‍ മായ എന്ന കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കും. നേഹ കാപ്ടി, ബാര്‍ബര സേഗ്ളര്‍, നീലേഷ് നട്വാനി തുടങ്ങിയ സഹ താരങ്ങളോടൊപ്പം ഇന്ത്യയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നുള്ള മറ്റു താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ആഫ്രോസ് ഖാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 'ഹം ദില്‍ ദെ ചുകെ സനം' ഫെയിം മുഹമ്മദ് സലാമത്താണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

വിയന്ന, സാല്‍സ്ബുര്‍ഗ്, തിരോള്‍ തുടങ്ങിയ ഓസ്ട്രിയയിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും നടന്നത്. ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയില്‍ അണിയറ പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷയോടെയാണ് 'സെര്‍വൂസ് ഇഷ്ഖ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജര്‍മന്‍, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ജൂണ്‍ 13ന് (ചൊവ്വാ) ചിത്രം വിയന്നയിലെ തിയേറ്ററുകളില്‍ എത്തും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.