• Logo

Allied Publications

Europe
വിയന്നയില്‍ പ്രോസി സംഘടിപ്പിക്കുന്ന സൌജന്യ ആയുര്‍വേദ ശില്പശാല മേയ് 17ന്
Share
വിയന്ന: മധ്യയുറോപ്പിലെ പ്രഥമ എക്സോട്ടിക് സുപ്പര്‍ മാര്‍ക്കറ്റായ പ്രോസി സൌജന്യ ആയുര്‍വേദ ശില്‍പശാല സംഘടിപ്പിക്കുന്നു. മേയ് 17ന് സെക്സ്ഹൌസെര്‍ സ്ട്രാസെ 50ലാണ് ഭാരതത്തിന്റെ പരമ്പരാഗതമായ ആയുര്‍വേദത്തെയും യോഗയും സംബന്ധിക്കുന്ന ശില്പശാല ക്രമീകരിച്ചിരിക്കുന്നത്. പ്രോസി ബിസിനസ് ഗ്രൂപ്പ് ഉടന്‍ തന്നെ ആരംഭിക്കുന്ന 'പ്രോസി ഹെല്‍ത്ത് ആന്‍ഡ് ബ്യുട്ടി' സെന്ററിന്റെ ഭാഗമായാണ് ശില്‍പശാല.

സമ്പൂര്‍ണ ആരോഗ്യപാലനത്തെയും ആയുര്‍വേദ ചികിത്സാവിധികളെയുംപറ്റി തൊടുപുഴയില്‍ നിന്നുള്ള ഡോ. മനോജ് ചന്ദ്രശേഖരന്‍ പ്രഭാഷണം നടത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്യും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള യോഗയിലും വൈകല്യമുള്ള വ്യക്തികള്‍ക്ക് ഫലപ്രദമായി പരിക്ഷിക്കാവുന്ന സമഗ്ര ആയുര്‍വേദ ചികിത്സാവിധികളിലും ഉന്നത വിദ്യാഭാസവും തനതായ പ്രവൃത്തിപരിചയവും നേടിയട്ടുള്ള വ്യക്തിയാണ് ഡോ. ചന്ദ്രശേഖരന്‍. ഇന്ത്യയിലും വിദേശത്തും ധാരാളം ശില്പശാല സംഘടിപ്പിച്ചട്ടുള്ള അദ്ദേഹം മികച്ചൊരു ആയുര്‍വേദ പ്രഭാഷകന്‍ കൂടിയാണ്.

യഥാര്‍ഥ ആയുര്‍വേദ രീതികളില്‍ വിവരങ്ങള്‍ അന്വേഷിച്ച് ധാരാളം ഉപഭോക്താക്കള്‍ പ്രോസിയില്‍ എത്തുന്ന സാഹചര്യത്തിലാണ് ആയുര്‍വേദ ഉത്പന്നങ്ങളും ഉഴിയലുമൊക്കെ ഉള്‍പ്പെടുത്തി ഈ മേഖലയില്‍ കാല്‍വയ്പ് നടത്തുന്നതെന്ന് പ്രോസിയുടെ എംഡി പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.

17ന് (ശനി) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെയാണ് ശില്പശാല. ബസ് നമ്പര്‍ 57എയില്‍ സ്റിഗറര്‍ഗാസേയില്‍ ഇറങ്ങിയാല്‍ ശില്പശാല നടക്കുന്ന സ്ഥലത്തേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.

വിശദ വിവരങ്ങള്‍ക്ക്: 06643020639.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.