• Logo

Allied Publications

Europe
അതിനൂതന ശബ്ദവിതരണ സംവിധാനവുമായി യുക്മ അലൈഡ് ചിത്രഗീതം
Share
ലണ്ടന്‍: ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടുകൂടി യുക്മയുടെ ക്ഷണം സ്വീകരിച്ച് യുകെയിലെത്തുന്ന മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും യുക്മ അലൈഡ് ചിത്രഗീതം പരിപാടി അനുവാചകര്‍ക്ക് ഏറ്റവും ആസ്വാദ്യകരമാക്കാന്‍ 20,000 വാട്ട് ശബ്ദവിതരണ സംവിധാനമാണ് യുക്മ ഒരുക്കുന്നത്.

കെ.ജെ യേശുദാസിന്റെയും മറ്റു പ്രമുഖ ഗായകരുടെയും ലൈവ് ഓര്‍ക്കസ്ട്രകള്‍ക്ക് സ്ഥിരമായി ശബ്ദനിയന്ത്രണം നടത്തുന്ന സൌണ്ട് എന്‍ജിനിയര്‍ കെ.ടി ഫ്രാന്‍സിസ് ആണ് യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമിന്റെയും ശബ്ദനിയന്ത്രണ വിതരണ സംവിധാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. 1700 മുതല്‍ 2500 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയായ ന്യൂപോര്‍ട്ട് സെന്ററില്‍ ജൂണ്‍ ആറിന് ഉദ്ഘാടനം നടക്കുന്ന ഈ പ്രോഗ്രാമില്‍ വേദിയില്‍ സന്നിഹിതരായിരിക്കുന്ന ആള്‍ക്കാരുടെ എണ്ണത്തിനും അഭിരുചിക്കും അനുസരണമായി കംപ്യൂട്ടര്‍ സംവിധാനമുപയോഗിച്ച് നിയന്ത്രിക്കുന്ന 'ബോസ്' എന്ന കമ്പനിയുടെ അതിനൂതനമായ 'റൂം മാച്ച്' ശ്രേണിയിലുള്ള 14 സ്പീക്കറുകള്‍ ആണ് ഉപയോഗിക്കുന്നത്. വേദിയില്‍ മാത്രം എട്ടു മോണിട്ടറുകള്‍ ഉപയോഗിച്ചാണ് ലൈവ് ഓര്‍ക്കസ്ട്ര കവര്‍ ചെയ്യുന്നത്. ഏറ്റവും പുതിയ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ മികച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് ചിത്രയുടെ മധുരസംഗീതം അനുവാചക കര്‍ണങ്ങളില്‍ എത്തിക്കുന്നതിന് യുക്മയെ സഹായിക്കുന്നത് ശ്രുതി ഗാനമേള ട്രൂപ്പിനുവേണ്ടി സിനോ തോമസ് ആണ്. ശ്രവ്യസുന്ദരമായ രീതിയില്‍ ഈ നാദധാര നമ്മളിലെത്തിക്കുന്നതോടോപ്പം നയനാനന്ദകരമായ ലൈറ്റിംഗ് സംവിധാനവും ഇവര്‍ ഒരുക്കുന്നുണ്ട്. 15 ഞ ,7 ഞ രശ്മികള്‍ പ്രതിഫലിപ്പിക്കുന്ന ലൈറ്റുകള്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ സംഗീതത്തിന്റെ താളത്തിന് അനുസരിച്ച് ചലിക്കുന്ന രീതിയില്‍ ക്രമീകരിക്കുന്നത് ലൈറ്റ് എന്‍ജിനിയര്‍ ജോബി മാത്യു ആണ്. യുകെയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനമായ അലൈഡ് ഗ്രൂപ്പിന്റെ സഹകരണത്തോടെ യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് അണിയിച്ചൊരുക്കുന്ന യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം അനുവാചകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മധുരാനുഭൂതി സമ്മാനിക്കുമെന്ന് തീര്‍ച്ച.

യുക്മ ചിത്രഗീതം പ്രോഗ്രാമില്‍ പ്രമുഖ പിന്നണി ഗായകരായ നിഷാദ്. ഷെര്‍ഡിന്‍ തോമസ്, നാദിര്‍ഷ എന്നിവരും കെ.എസ് ചിത്രയോടൊപ്പം പ്രോഗ്രാം അവതരിപ്പിക്കുന്നു. അവസരോചിതമായി ഹാസ്യരംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിപുണനായ രമേഷ് പിഷാരടി അവതാരകനായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും യുക്മ ചിത്രഗീതം പ്രോഗ്രാമിന്റെ മാറ്റ് കൂട്ടുന്നു. ഇടവേളകളില്‍ അനുവാചകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും രമേഷ് പിഷാരടിയെ കഴിഞ്ഞേ മറ്റൊരാളുള്ളൂ എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഐഡിയ സ്റാര്‍ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും എത്തുന്ന പിന്നണിയാണ് ഉപകരണസംഗീതം ഒരുക്കുന്നത്. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി, രമേശ് പിഷാരടി അവതാരകനായി, കെ.എസ് ചിത്ര, നാദിര്‍ഷ, നിഷാദ്, ഷെര്‍ഡിന്‍ തോമസ് എന്നീ സുപ്രസിദ്ധ ഗായകരെ അണിനിരത്തി യുക്മ ഒരുക്കുന്ന യുക്മ ചിത്രഗീതം പരിപാടിയിലേക്ക് സംഗീതത്തെ ഇഷ്ടപ്പെടുന്ന മുഴുവന്‍ മലയാളികളെയും യുക്മ നാഷണല്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

യുക്മ അലൈഡ് ചിത്രഗീതം ഉദ്ഘാടന പ്രോഗ്രാം ജൂണ്‍ ആറിന് (വെള്ളി) ന്യൂ പോര്‍ട്ടിലെ ന്യൂപോര്‍ട്ട് സെന്ററിലാണ് നടക്കുന്നത്. ഇത്രയും മികച്ച സവിശേഷതകളുള്ള ഈ പ്രോഗ്രാം വളരെ മിതമായ നിരക്കിലാണ് യുകെ മലയാളികള്‍ക്കായി മുഖ്യ സ്പോണ്‍സര്‍ ആയ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സഹകരണത്തോടെ യുക്മ ഒരുക്കുന്നത്. ആദ്യ രണ്ടു വരിയിലെ സീറ്റുകള്‍ വിഐപി സീറ്റുകളായി റിസര്‍വ് ചെയ്തിരിക്കുകയാണ്. ഡയമണ്ട് സര്‍ക്കിള്‍, ഗോള്‍ഡന്‍ സര്‍ക്കിള്‍, സില്‍വര്‍ സര്‍ക്കിള്‍ എന്നീ മൂന്നു ശ്രേണികളില്‍ ആയാണ് മറ്റു സീറ്റുകള്‍ വിന്യസിച്ചിരിക്കുന്നത്.

യുക്മ അലൈഡ് ചിത്രഗീതം ഷോയുടെ ടിക്കറ്റ് വിതരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജൂണ്‍ ആറിന് ന്യൂപോര്‍ട്ട് സെന്ററില്‍ നടക്കുന്ന ഷോയുടെ ടിക്കറ്റുകള്‍ വെയില്‍സ്, കാര്‍ഡിഫ്, ചെല്‍റ്റന്‍ഹാം പ്രദേശങ്ങളില്‍ നിന്നും നേരിട്ട് വാങ്ങുന്നതിന് സൌകര്യം ഉണ്ടായിരിക്കും. താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് എത്രയും വേഗം നിങ്ങളുടെ ടിക്കറ്റുകള്‍ ഉറപ്പുവരുത്തി യുക്മയുടെ ഈ സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് യുക്മ നാഷണല്‍ കമ്മിറ്റി മുഴുവന്‍ യുകെ മലയാളികളോടും അഭ്യര്‍ഥിച്ചു.

ബിജു തോമസ് (ന്യൂപോര്‍ട്ട്) 07875332761, തോമസ്കുട്ടി ജോസഫ് (കാര്‍ഡിഫ്) 07846122982, ബോബി ജോസഫ് (കാര്‍ഡിഫ്) 07886325383, ജോബി മാത്യു (ന്യൂപോര്‍ട്ട്) 07460329660, സനീഷ് ചാക്കോ (ന്യൂപോര്‍ട്ട്) 07951341524, റ്റോസി തോമസ് (ന്യൂപോര്‍ട്ട്) 07877778301, അഭിലാഷ് തോമസ് (വെസ്റ് വെയില്‍സ്) 07714994680, ജോജി ജോസ് (സ്വാന്‍സി) 07912874607, റെജി പീറ്റര്‍ 07713183350, കൈരളി സ്റ്റോഴ്സ് (കാര്‍ഡിഫ്) 07947256834, ജഗി ജോസ് (ബ്രിസ്റ്റോള്‍)07717848090, എബി ജോസ് 07506926360, മാത്യു അമ്മായിക്കുന്നേല്‍ 07737495440.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്