• Logo

Allied Publications

Europe
ജര്‍മനിയുടെ ആഹ്ളാദത്തില്‍ മതിമറന്ന് എസ്എച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍
Share
ബര്‍ലിന്‍: സ്കൂള്‍ എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ ജര്‍മനിയിലെത്തിയ ചങ്ങനാശേരി എസ്എച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ ആഹ്ളാദത്തിന്റെ കൊടുമുടിയിലാണ്. എസ്എച്ചിലെ സ്കൂളിലെ 10 വിദ്യാര്‍ഥികളാണ് ഏപ്രില്‍ 26 ന് ജര്‍മനിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറങ്ങിയത്. ഇവരെ ഓരോരുത്തരായി രാജകീയമായി സ്വീകരിക്കാന്‍ പത്ത് ജര്‍മന്‍ കുടുംബങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് അവരവരുടെ കുടുംബങ്ങളിലേയ്ക്കു ഓരോ കുട്ടികളേയും കൊണ്ടുപോയി.

ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ജര്‍മന്‍ റോഡുകളുടെ നിര്‍മാണത്തെപ്പറ്റിയും അതിന്റെ രൂപകല്‍പ്പനയെപ്പറ്റിയുമാണ് ആദ്യം ചോദിച്ചറിഞ്ഞത്. മിക്കവരും കേരളത്തിലെ റോഡുകളെപ്പറ്റി താരതമ്യം ചെയ്ത് ജര്‍മന്‍കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പ്രത്യേകിച്ച് ദേശീയ പാതയുടെ (ജര്‍മന്‍ ഭാഷയില്‍ ഔട്ടോബാന്‍) പ്രാധാന്യവും അതിന്റെ പ്രത്യേകതകളും കുട്ടികള്‍ ചോദിച്ചറിഞ്ഞു. ജര്‍മനിയിലെ ഡ്രൈവിംഗ് സിസ്റം വളരെയേറെ ഇഷ്ടപ്പെട്ട കുട്ടികള്‍ കേരളത്തിലെ വര്‍ധിച്ചുവരുന്ന റോഡപകടങ്ങളെപ്പറ്റിയാണ് ജര്‍മന്‍കാരുമായി പങ്കുവച്ചത്. നിയമത്തിന്റെ പരിധിയില്‍ മാത്രം നിന്നുള്ള ഡ്രൈവിംഗ് കേരളത്തില്‍ ഉണ്ടാവണമേ എന്നാണ് ഇവരുടെ പ്രാര്‍ഥനയെന്നുവരെ ചിന്തിച്ച കുട്ടികളും ഇവരിലുണ്ട്.

മൂന്നാഴ്ചത്തെ സ്കൂള്‍ എക്സ്ചേഞ്ച് പ്രോഗ്രാമുമായിട്ടാണ് മൂന്നു ആണ്‍കുട്ടികളും ഏഴുപെണ്‍കുട്ടികളും ഉള്‍പ്പെട്ട പത്തു വിദ്യാര്‍ഥികള്‍ ജര്‍മനിയിലെ സ്റുട്ട്ഗാര്‍ട്ടിനടുത്തുള്ള റൂട്ടസ്ഹൈം എന്ന നഗരത്തിലെ ഗിംനാസിയം സ്കൂളില്‍ (ഏ്യാിമശൌാെ ഞൌലേവെലശാ) വിജ്ഞാന വികാസ പഠനത്തിനായി എത്തിയത്.

ഞങ്ങള്‍ പുതിയൊരു ലോകത്തിലേയ്ക്കു പറിച്ചു നട്ടപ്പെട്ടുവെന്ന സാഫല്യത്തിന്റെ തികവിലാണെന്നാണ് ജര്‍മന്‍കാരുടെ വീടുകളില്‍ താമസിക്കുന്ന ഈ പത്തുകുട്ടികളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്. ഈ വീട്ടുകാരൊക്കെയും സ്വന്തം കുട്ടികളെ എങ്ങനെ പരിചരിക്കുന്നുവോ അതില്‍ക്കൂടുതലായുള്ള ഒരു പരിചരണവും പരിപാലനയും നല്‍കുന്നുവെന്ന് കുട്ടികളുടെ സംഘത്തിന് നേതൃത്വം നല്‍കിയെത്തിയ സ്കൂള്‍ ബര്‍സാര്‍കൂടിയായ ഫാ.ജോസഫ് നെടുമ്പറമ്പില്‍ പറഞ്ഞത്. കുട്ടികളുടെ അഭീഷ്ടങ്ങള്‍ ചോദിച്ചു മനസിലാക്കി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍കാരുടെ സഹിഷ്ണതയെപ്പറ്റി എത്രകണ്ടു പുകഴ്ത്തിയാലും മതിയാവില്ലെന്നാണ് നെടുമ്പറമ്പിലച്ചന്റെ വാക്കുകളില്‍ നിറയുന്നത്. ജര്‍മനിയുടെ സംസ്കാരവും പാരമ്പര്യവും ഭഷണ രീതികളും ദൈനംദിന ചര്യകളും എല്ലാംതന്നെ കുട്ടികള്‍ക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നതില്‍ ജര്‍മന്‍ കുടുംബങ്ങള്‍ വളരെയേറെ ശ്രമിക്കുന്നുണ്ട്. ജര്‍മനിയുടെ പാരിസ്ഥിതി പ്രശ്നങ്ങളും സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ഉപാധികളും നടപടികളും ഒക്കെ വിവരിച്ച് എസ്എച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നുണ്ട്. വെറും മൂന്നാഴ്ചക്കാലത്തേയ്ക്കായി എത്തിയ വിദ്യാര്‍ഥികളുടെ ഇപ്പോഴത്തെ പ്രാര്‍ഥന ഈ പ്രോഗ്രാം ഒരു വര്‍ഷത്തേയ്ക്കെങ്കിലും നീട്ടിക്കിട്ടണമേ എന്നാണ്. സ്കൂളുകള്‍ തമ്മിലും ജര്‍മന്‍ സര്‍ക്കാര്‍ തമ്മിലുമുള്ള കരാര്‍ മൂന്നാഴ്ചത്തേയ്ക്കു മാത്രമാണ്.

റൂട്ടസ്ഹൈം ഗിംനാസിയം സ്കൂളും കുട്ടികളും എതിരേറ്റത് രാജകീയമായട്ടാണ്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷ്വാര്‍സ് യൂര്‍ഗന്‍ കുട്ടികളെ അഭിവാദ്യം ചെയ്തു സ്വീകരിച്ചു. ഈ പത്തുപേരെയും പേരെടുത്തു പറഞ്ഞ് ജര്‍മന്‍ രീതിയില്‍ അഭിനന്ദിച്ചു. ജിംനാസിയത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഈ പത്തുപേരുടെയും ഗൈഡുകളായി പ്രവര്‍ത്തിക്കുന്നത്. ഒരുതരത്തില്‍ ഈ കുട്ടികള്‍തന്നെ ഇവരുടെ അധ്യാപക റോളുകളില്‍ തിളങ്ങുകയാണന്ന് കുട്ടികള്‍തന്നെ സാക്ഷ്യപ്പെടുത്തി.

അവശേഷിക്കുന്ന ദിവസങ്ങളില്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ഗാനിക് ഫാമിംഗ് കൂടാതെ വ്യവസായ മേഖലയിലെ പുതുതത്വങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ സ്റുട്ട്ഗാര്‍ട്ടിലെ മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ ആധുനികമായ നിര്‍മാണപ്രവര്‍ത്തന മേഖലകള്‍, കെമിക്കല്‍ ഫാക്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ കണ്ടു മനസിലാക്കി ജര്‍മനിയെന്ന സ്വപ്നസാമ്രാജ്യം ഹൃദയത്തിലാക്കുന്നതിലുള്ള തെരക്കിലാണ് ചങ്ങനാശേരിയിലെ എസ്എച്ച് വിദ്യാര്‍ഥികള്‍.

കേരളത്തിലെയും ജര്‍മനിയിലെയും സ്കൂള്‍കുട്ടികളെ തമ്മില്‍ പാരമ്പര്യ, വിദ്യാഭ്യാസ, സാംസ്കാരിക കലാകായിക, പാരിസ്ഥിക പശ്ചാത്തലത്തില്‍ പരസ്പര കൈമാറ്റം നടത്തി കുട്ടികള്‍ക്ക് അറിവിന്റെ പുതുലോകം തുറന്നു നല്‍കുന്ന സ്കൂള്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ സ്പോണ്‍സര്‍ ഷ്വെബിഷ്ഹാളിലെ ഇന്ത്യന്‍ ഫോറം ഡയറക്റായ കാഞ്ഞിരപ്പള്ളിക്കാരന്‍ കാലാപറമ്പില്‍ സുബി ഡൊമിനിക് എന്ന യുവാവാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.