• Logo

Allied Publications

Europe
പ്രവാസി കേരള കോണ്‍ഗ്രസിന്റെ മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനം മാതൃകാ പരം: മന്ത്രി കെ.എം. മാണി
Share
കോട്ടയം: കോട്ടയം പാര്‍ലമെന്റിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച പ്രവാസി കേരള കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തകരുടേയും പ്രത്യേകിച്ച് ഇലക്ഷന്‍ കാലത്ത് കോട്ടയത്ത് മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകിയ മുഴുവന്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതാക്കന്മാരുടേയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ധനകാര്യമന്ത്രി കെ.എം. മാണി അഭിപ്രായപ്പെട്ടു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മീഡിയ വക്താക്കളായ വിജി എം. തോമസ്, സിറിയക്ക് ചാഴികാടന്‍, പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളായ സണ്ണിക്കുട്ടി ഏബ്രഹാം (ദുബായ്), റെജി പാറയ്ക്കന്‍, അലക്സ് കുന്നത്ത് (ഓസ്ട്രേലിയ) ജോര്‍ജുകുട്ടി എണ്ണപ്ളാംശേരി (യുകെ). ജെയ്ബു കുളങ്ങര (യുഎസ്എ) എന്നിവരും കോട്ടയം പാര്‍ലമെന്റ് കേന്ദ്ര കമ്മിറ്റിയുടെ ഓഫിസിന്റെ ചാര്‍ജ് സെക്രട്ടറി ജോസ് പുത്തന്‍കാല എന്നിവര്‍ അടങ്ങുന്ന മീഡിയ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തിന് പുത്തന്‍മാനം നല്‍കി.

ന്യുജനറേഷന്‍ എംപി എന്നറിയപ്പെടുന്ന ജോസ് കെ. മാണിയുടെ ഇലക്ഷന്‍ പ്രചരണത്തിന് ഫെയ്സ് ബുക്ക് വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും പ്രവാസി കേരള കോണ്‍ഗ്രസിന്റെ മീഡിയ സെല്ല് വഴി നടത്തിയ പ്രചാരണങ്ങള്‍ ജോസ് കെ. മാണിയുടെ വിജയത്തിന് ഘടകങ്ങളായി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി എ.കെ. ആന്റണി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, കെ.സി. ജോസഫ് തുടങ്ങിയ പ്രമുഖര്‍ കോട്ടയത്തെ കേന്ദ്രകമ്മിറ്റി ഓഫീസിലെ മീഡിയാ സെല്‍ സന്ദര്‍ശിച്ചിരുന്നു.

കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, സെക്രട്ടറി ബോബന്‍ തോപ്പില്‍, ജോയ് ഏബ്രഹാം എംപി, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍ എക്സ് എംഎല്‍എ എന്നിവര്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ മീഡിയാ സെല്ലുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ജോസ് കെ. മാണിയുടെ ഇലക്ഷന്‍ പ്രചാരണത്തിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതാക്കള്‍ സമയവും പണവും മുടക്കിയാണ് കോട്ടയത്ത് എത്തിചേര്‍ന്നത്.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. അഗസ്തി, സെക്രട്ടറി ജെ. ജോസഫ്, സണ്ണി തെക്കേടം, പ്രവാസി കേരള കോണ്‍ഗ്രസിന്റെ യുകെ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ന്യുസിലാന്‍ഡ് പ്രസിഡന്റ് ബിജോ മോന്‍ ചേന്നാത്ത്, ഓസ്ട്രേലിയ, മെല്‍ബണ്‍ ഘടകത്തിന്റെ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജയ്ക്കബ്, പ്രദീപ് കൂടല്ലൂര്‍ എന്നിവരും മീഡിയാ സെല്ലുമായി ബന്ധപ്പെട്ട് വിവിധ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത് ജോസ് കെ. മാണിയുട വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

പ്രവാസി കേരള കേണ്‍ഗ്രസ് മീഡിയ സെല്ലിന്റെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ വിജയത്തെ തുടര്‍ന്ന് വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് യുഡിഎഫ് മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് മീഡിയാ സെല്ലിന്റെ അണിയറ ശില്‍പ്പികള്‍ സണ്ണിക്കുട്ടി ഏബ്രഹാം, റെജി പാറയ്ക്കന്‍, ജോര്‍ജ് കുട്ടി എണ്ണാശേരി എന്നിവര്‍ അറിയിച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്