• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യാ ബിസിനസ് ഫോറം മീറ്റ് സംഘടിപ്പിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അധികാര പരിധിയിലുള്ള ഹെസന്‍, നോര്‍ഡ്റൈന്‍ വെസ്റ്റ് ഫാളന്‍, റൈന്‍ലാന്‍ഡ് ഫാള്‍സ്, സവര്‍ലാന്‍ഡ് എന്നീ സംസ്ഥാങ്ങളിലെ ബിസിനസ് ഫോറം മെംമ്പര്‍മായ ഇന്ത്യന്‍, ജര്‍മന്‍ ബിസിനസ് കമ്യൂണിറ്റിയുടെ മീറ്റ് ഹോട്ടല്‍ ഇന്റര്‍ കോണ്ടിനെന്റല്‍ മേയ് ഏഴിന് നടത്തി.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ്, റൈന്‍മൈന്‍ കമ്പനി, ഫ്രാങ്ക്ഫര്‍ട്ട് ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യ ബിസിനസ് ഫോറം രൂപീകരിച്ചത്. അന്നു മുതല്‍ വളരെ സജീവമാണ് ഇന്ത്യ ബിസിനസ് ഫോറം.

ഇപ്രാശ്യത്തെ മീറ്റില്‍ ഹെസന്‍ സംസ്ഥാന സാമ്പത്തിക, എനര്‍ജി, ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും ഗ്രീന്‍ പാര്‍ട്ടിയിലെ ഒരു പ്രധാന നേതാവുമായ ടാറെക് അല്‍ വസിര്‍, ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് ഗോഖുലെ എന്നിവര്‍ പ്രധാന അതിഥികളായി പങ്കെടുത്ത് പ്രസംഗിച്ചു. ഹെസന്‍ സംസ്ഥാനത്തെ ജര്‍മന്‍ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങളെ പേരെടുത്ത് പറഞ്ഞ് മന്ത്രി ടാറെക് അല്‍ വസിര്‍ പ്രത്യേകം അഭിനന്ദിക്കുകയും ഭാവിയിലും സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായ സഹകരണവും വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ വിജയ് ഗോഖുലെ ജര്‍മനിയും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വളരെ നല്ല നയതന്ത്ര, വ്യാവസായിക ബന്ധത്തെക്കുറിച്ച് സംസാരിച്ച് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ജര്‍മന്‍ ബിസിനസുകാരെ ക്ഷണിച്ചു.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ വിശിഷ്ടാതിഥികളെയും ഇന്ത്യ ബിസിനസ് ഫോറം മെംമ്പര്‍മാരെയും സ്വാഗതം ചെയ്തു. വിശിഷ്ടാതിഥികളുടെ പ്രസംഗത്തിനു ശേഷം നടന്ന പാനല്‍ ചര്‍ച്ചയില്‍ നിയമ വിദഗ്ധന്‍ യൂള്‍റിച്ച് ബെയ്മര്‍, റൈന്‍ മൈന്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സിബിലെ യാക്കോവ്, ഡോക്കുമെന്ററി ഫിലിം നിര്‍മാതാവും ജേര്‍ണലിസ്റ്റുമായ ഡൊറോത്തി വെന്നര്‍ എന്നിവര്‍ പങ്കെടുത്ത് ജര്‍മന്‍ഇന്ത്യന്‍ ബിസിനസ് രംഗത്തെ പ്രശ്നങ്ങളെക്കുറിച്ചും പൊതുവായ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. ഡെബ്ജിറ്റ് ചാറ്റര്‍ജി ഈ പാനല്‍ ചര്‍ച്ച മോഡറേറ്റ് ചെയ്തു.

തുടര്‍ന്ന് 'ഇന്ത്യാ ഇന്‍ ബിസിനസ്' എന്ന പബ്ളിക്കേഷന്‍സിന്റെ പ്രകാശനം ഹെസന്‍ സംസ്ഥാന മന്ത്രി ടാറെക് അല്‍ വസിര്‍, ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് ഗോഖുലെ, ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍, റൈന്‍മൈന്‍ സിഇഒ എറിക് മെഗ്സ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. ഫ്രാങ്ക്ഫര്‍ട്ട് റൈന്‍മൈന്‍ സിഇഒ എറിക് മെഗ്സും കോണ്‍സുലേറ്റിലെ എഡ്യൂക്കേഷന്‍ ഓഫീസര്‍ ഡോ. കസ്തൂരി ദാധെയും ബിസിനസ് മീറ്റില്‍ പങ്കെടുത്ത അതിഥികള്‍ക്ക് നന്ദി പറഞ്ഞു. മീറ്റിന്റെ വിജയകരമായി നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്സ്യല്‍ വിഭാഗം കോണ്‍സുല്‍ പൂജാ ടില്ലു പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്