• Logo

Allied Publications

Europe
ചരിത്രം സൃഷ്ടിക്കുവാന്‍ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്'
Share
ലണ്ടന്‍: മലയാളത്തിലെ സിനിമാനാടക രംഗത്തെ കുലപതികള്‍ക്ക് ആദരവ് അറിയിക്കുവാന്‍ കല ഹാംപ്ഷെയര്‍ സംഘടിപ്പിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമം മേയ് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് സൌത്താംപ്ടണ്‍ ഹെഡ്ജ് എന്‍ഡ് വില്ലേജ് ഹാളില്‍ തിരി തെളിയുമ്പോള്‍ ഒരു പക്ഷെ യുകെയുടെ ചരിത്രത്തില്‍ ആദ്യമായാകും 50 ഗായികാ ഗായകര്‍ ഒരു വേദിയില്‍ അവരുടെ വ്യക്തിഗതമായ ആലാപനവുമായി എത്തുന്നത്.

അഞ്ചു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാസന്ധ്യയില്‍ യുകെയുടെ നാനാഭഗങ്ങളില്‍നിന്നെത്തുന്ന അമ്പതിലധികം കലാകാരന്മാര്‍ ഗാനാഞ്ജലിയില്‍ മലയാളത്തിന്റെ കുലപതികള്‍ക്ക് സമര്‍പ്പിക്കുന്നു.

2013ല്‍ സംഘടിപ്പിച്ച ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വന്‍ വിജയവും ശുദ്ധ സംഗീതത്തോടുള്ള ജനങ്ങളുടെ താത്പര്യവുമാണ് ഇത്രയും കലാകാരന്മാരെ പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നത്. ദൈവത്തമായ കഴിവുകളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനയോഗിക്കുന്ന കലയുടെ പ്രവര്‍ത്തനങ്ങളാണ് ഈ സംഗീത പ്രധാനമായ കലാസന്ധ്യയിലേക്ക് ആസ്വാദകരെ ആകര്‍ഷിക്കുന്നത്.

അഞ്ചു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീത സാന്ദ്രമായ ചടങ്ങില്‍ യുകെയിലെ കലാസാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കും. ഗാനമാലികക്കൊപ്പം കേരളത്തിന്റെ തനത് നാട്യരൂപങ്ങളും ചടങ്ങില്‍ അവതരിപ്പിക്കും. പ്രവേശനം സൌജന്യമാണ്. കൂടാതെ പ്രേക്ഷകര്‍ക്ക് നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഒരുക്കുന്നു. കേരളത്തിന്റെ സ്വന്തം രുചിഭേദങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷണ ശാലകളും കല ഒരുക്കിയിരിക്കുന്നു.

ആനന്ദ് ട്രാവല്‍സ്, പാരഗണ്‍ ഫിനാന്‍ഷ്യല്‍, പ്ളാനേഴ്സ്, നീല്‍ ട്രാവല്‍സ്, ഇടിക്കുള സോളിസിറ്റേഴ്സ് തുടങ്ങിയവരാണ് ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍.

ഓള്‍ഡ് ഈ ഗോള്‍ഡിന്റെ വന്‍ വിജയത്തിനുവേണ്ടി കലയുടെ ഭാരവാഹികള്‍ സിബി മാത്യു മേഗ്രത്ത്, ഉണ്ണികൃഷ്ണന്‍ നായര്‍, ജയ്സണ്‍ മാത്യു, ചാണ്ടി ഈരയില്‍, ജയ്സണ്‍ ടോം, ജിഷ്യണു ജ്യോതി, ഷിബു താണ്ടന്‍, നോബിള്‍ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. പരിപാടികള്‍ കൃത്യം മൂന്നിന് ആരംഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു.

കലാസന്ധ്യയിലേക്ക് എല്ലാ കലാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: ഹെഡ്ജ് എന്‍ഡ് വില്ലേജ് ഹാള്‍, സെന്റ് ജോണ്‍സ് റോഡ്, 80304അഎ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉണ്ണികൃഷ്ണന്‍ നായര്‍ 0780378426, സിബി മാത്യു മേപ്രത്ത് 07790854050, ജോര്‍ജ് എടത്വ 07809491206, ചാണ്ടി ഈരയില്‍ 07898836491.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.