• Logo

Allied Publications

Europe
യുകെയില്‍ മലയാളി നഴ്സ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി
Share
മാഞ്ചസ്റര്‍: യുകെയില്‍ മലയാളി നഴ്സ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുന്നു. ഇംഗ്ളണ്ടിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ സാബു കുര്യന്‍ തരംഗം. ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ചെയര്‍മാനായി പൊതുപ്രവര്‍ത്തന രംഗത്ത്# തുടക്കം കുറിച്ച സാബു കുര്യനെ അടുത്തിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാട്രണായി തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സാബു കുര്യന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ട്രാഫോര്‍ഡില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായി മലയാളി നഴ്സിനെ മത്സരിപ്പിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തീരുമാനിച്ചത്.

സാബു കുര്യന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നേതാവായതോടെ മലയാളികള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും പാര്‍ട്ടിയില്‍ അംഗീകാരവും വന്‍ പരിഗണനയും ലഭിച്ചു തുടങ്ങിയതിന്റെ ഉദാഹരണമാണിത്. മേയില്‍ നടക്കുന്ന കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളാണ് മലയാളികള്‍ക്കായി പാര്‍ട്ടി ഓഫര്‍ നല്‍കിയത്. ഇതില്‍ ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റുനാലുപേരെ കൂടി പരിഗണിക്കുന്നുണ്ട്.

ട്രാഫോര്‍ഡ് കൌണ്‍സിലിന്റെ ഏഴാം വാര്‍ഡായ ക്ളിപ്ടണിലാണ് മലയാളി നേഴ്സും ആലപ്പുഴയിലെ കണ്ണങ്കര സ്വദേശിനിയുമായ ആശാ തോമസിന്റെ സ്ഥാനാര്‍ഥിത്വമാണ് പാര്‍ട്ടി അംഗീകരിച്ചത്. യു.കെ.യില്‍ കുടിയേറിയ മലയാളി നേഴ്സുമാര്‍ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി മത്സരിക്കുന്നു എന്നതാണ് ആശയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. യു.കെ. രാഷ്ട്രീയ രംഗത്തെ ആദ്യ മലയാളി നഴ്സ് എന്ന അപൂര്‍വ നേട്ടത്തിന് ആശ അര്‍ഹയാകുന്നു.

മാഞ്ചസ്റര്‍ എംആര്‍ഐ ഹോസ്പിറ്റലിലെ നഴ്സാണ് ആശ തോമസ്. ഇന്ത്യന്‍ സമൂഹം കൂടുതലുള്ള ക്ളപ്ടണ്‍ വാര്‍ഡില്‍ ഭാഗ്യം തുണച്ചാല്‍ ആശ കൌണ്‍സിലറാകും.

2001 ല്‍ യു.കെ.യില്‍ വന്ന ആശ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ട്രാഫോര്‍ഡിലെ മലയാളികളുടെ നാടകവേദിയിലെ അംഗം എന്ന നിലയിലും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാാണ്. ഷിജു ജോസ് ആണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു മക്കളാണ്.

സാബു കുര്യന്‍ ഫ്രണ്ട്സ് ഓഫ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പേട്രണായതോടെ മലയാളി നഴ്സുമാര്‍ ആരോഗ്യമേഖലയില്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളോട് വിശദീകരിക്കുകയും അവ പാര്‍ട്ടിയുടെ വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെണ്‍ ഡൌണിങ് സ്ട്രീറ്റില്‍ നടന്ന ചടങ്ങിലാണ് സാബു കുര്യനെ ഫ്രണ്ട്സ് ഓഫ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പേട്രണായി പ്രഖ്യാപിച്ചത്.

പാര്‍ട്ടി ചെയര്‍മാന്‍ ആന്‍ഡ്രു ഫീല്‍ഡ്മാന്‍, മുതിര്‍ന്ന മന്ത്രിമാര്‍, എം.പി മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ