• Logo

Allied Publications

Europe
മിലാനില്‍ ഓശാനഞായര്‍ കൊണ്ടാടി
Share
മിലാന്‍. മിലാനില്‍ ആദ്യമായി അത്യധികം ഭംഗിയോടെ ഓശാന ഞായര്‍ ആഘോഷിച്ചു. ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ഓഫ് മിലാന്‍ (ഇമ്കാം) പ്രത്യേകം തയാറാക്കിയ അള്‍ത്താരയിലര്‍പ്പിച്ച ദിവ്യബലിയില്‍ ഫാ. റോയി കാര്‍മികത്വം വഹിച്ചു. ദിവ്യബലിയില്‍ 170ഓളം മലയാളികള്‍ പങ്കെടുത്തു. പ്രിയ വാലേല്‍, പ്രിയ തോമസ്, നവീന കുംബുക്കല്‍, ടോമി കുംബുക്കല്‍, സണ്ണി കോനെത്ത്, സെബി കണ്ണേത്ത്, ജോസ് ലൂക്കോസ്, വിനോദ് ഒറ്റപ്ളാക്കല്‍, ഡോണ്‍ സക്കറിയ, ഷാജു കോഴിക്കടാന്‍ എന്നിവരടങ്ങിയ വലിയ ഗായക സംഘം കുര്‍ബാനയെ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി. കുര്‍ബാനക്കു മുന്‍പു നടന്ന കുരുത്തോല പ്രദക്ഷിണം മിലാനിലെ മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരനുഭവമായിരുന്നു.

ചായ സല്‍ക്കാരത്തിനുശേഷം നടന്ന സംഗീത നൃത്ത വിരുന്നില്‍ നിരവധി കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. ഈ വര്‍ഷത്തെ പുതുമയായ കിച്ചണ്‍ മ്യൂസിക് വളരെ രസകരമായി. രുചികരമായ അത്താഴ വിരുന്നിനു മുന്‍പ് നടന്ന പൊതുയോഗത്തില്‍ ഷാജി ചേരിയില്‍ അധ്യക്ഷത വഹിച്ചു,

ടോമി കുംബുക്കലിന്റെ സ്വാഗത പ്രസംഗവും ഷാജു കോഴിക്കടന്റെ നന്ദി പ്രസംഗത്തിനു ശേഷം, പുതിയ വെബ് സൈറ്റിന്റെ പ്രകാശനവും നടന്നു.

കമ്മിറ്റി അംഗങ്ങളായ ജോസ് കുന്നശേരി, ജോഷി ജോണ്‍, ഷാജി മാവേലി, വാലേല്‍ ഫിലിപ്പ് എന്നിവരുടെ ശക്തമായ ഉത്തരവാദിത്വവും സഹകരണവും പരിപാടികള്‍ വിജയമാക്കാന്‍ സഹായിച്ചു.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.