• Logo

Allied Publications

Europe
ആലംബഹീനര്‍ക്ക് ആശ്വാസമായി ഷെയറിംഗ് കെയര്‍
Share
കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവ കാരുണ്യ സംഘടനയായ ഷെയറിംഗ് കെയര്‍ പാവപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് കൂടി കൈത്താങ്ങാകുന്നു.

എറണാകുളം ജില്ലയിലെ ഞാരക്കാട് സ്വദേശിയായ പ്രസാദിന് ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഒരു ലക്ഷം രൂപയും എറണാകുളം ജില്ലയിലെ കുന്നുകര സ്വദേശിനിയായ പ്രിന്‍സിക്ക് ഉപരി പഠനാര്‍ഥം ഇരുപത്തയ്യായിരം രൂപയും ഷെയറിംഗ് കെയറിന്റെ കൂടി ധനസഹായത്താല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ തൃശൂര്‍ സ്വദേശി പ്രസാദിന് തുടര്‍ ചികിത്സക്ക് ഇരുപത്തയ്യായിരം രൂപയും അനുവദിക്കാന്‍ തീരുമാനിച്ചതായി സെക്രട്ടറി ജെയിസ് ജോര്‍ജ് അറിയിച്ചു. രക്താര്‍ബുദ ചികിത്സാര്‍ഥം കോട്ടയം തിരുവാര്‍പ്പ് സ്വദേശി ആദിത്യ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മണിമല സ്വദേശി ചാക്കോ എന്നിവര്‍ക്ക് നല്‍കിയ ഓരോ ലക്ഷം രൂപയടക്കം ആറു മാസത്തിനിടെ അഞ്ചു ലക്ഷത്തോളം രൂപയാണ് ധനസഹായമായി ഷെയറിംഗ് കെയര്‍ അനുവദിച്ചത്.

അയര്‍ലന്‍ഡിലെ സൈമണ്‍ കമ്യുണിറ്റിയുടെ സൂപ്പ്റണ്‍ പദ്ധതിയുടെ ഭാഗമായി ഭവനരഹിതരായ 40 പേര്‍ക്ക് ഭക്ഷണം ക്രമീകരിക്കുവാനും സാധിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും തുടര്‍ന്നും സഹകരണം അഭ്യര്‍ഥിക്കുന്നതായും ചെയര്‍മാന്‍ ബേബി തോമസ് പറഞ്ഞു.

റിപ്പോര്‍ട്ട്: വി. രാജന്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.