• Logo

Allied Publications

Europe
യുക്മ വെയില്‍സ് റീജിയന് ബാഡ്മിന്റണ്‍: ആഷിഷ്, ഷിനു സഖ്യം ജേതാക്കള്‍
Share
ന്യൂപോര്‍ട്ട്: ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യുക്മ വെയില്‍സ് റീജിയണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആഷിഷ്, ഷിനു സഖ്യം ജേതാക്കളായി.

ശനിയാഴ്ച ന്യൂപോര്‍ട്ടില്‍ രാവിലെ പത്തിന് രജിസ്ട്രേഷനോടെ ആരംഭിച്ച ടൂര്‍ണമെന്റിന് ചഗഇ സെക്രട്ടറി സനീഷ് ചാക്കോ സ്വാഗതം ആശംസിച്ചു. യുക്മ റീജിയണല്‍ സെക്രട്ടറി തോമസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡന്റ് ബിജു തോമസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

മെറ്റ് ലൈഫ് (ടോസി തോമസ്) സ്പോണ്സര്‍ ചെയ്ത ട്രോഫിയും കാഷ് പ്രൈസും ഒന്നാം സ്ഥാനക്കാരായ ആഷിഷ് തങ്കച്ചന്‍, ഷിനു രാജ് (കാര്‍ഡിഫ്) സഖ്യത്തിന് യുക്മ നാഷണല്‍ സെക്രട്ടറി ബിന്‍സു ജോണ്‍ സമ്മാനിച്ചു. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സിജി സലീംകുട്ടി സുധീര്‍ നായര്‍ (കാര്‍ഡിഫ്) സഖ്യത്തിന് നാഷണല്‍ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ അഭിലാഷ് തോമസ് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. മൂന്നാം സ്ഥാനം നേടിയ ഷാജി ബിജു പടിയാറ്റില്‍ (ന്യൂപോര്‍ട്ട്) സഖ്യത്തിന് ബിജു തോമസ് ട്രോഫി സമ്മാനിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഏവര്‍ക്കും യുക്മ വെയില്‍സ് റീജിയന്‍ സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ടോസി തോമസ് നന്ദി പ്രകാശിപ്പിച്ചു. റീജിയനു കീഴിലുള്ള വിവിധ അസോസിയേഷനുകളില്‍ നിന്നെത്തിയ എട്ടു ടീമുകള്‍ മാറ്റുരച്ച മത്സരങ്ങളുടെ ചുമതല ഷാജി ജോസഫ്, റെജി ജോസഫ്, ജോമിച്ചന്‍, അലക്സ് എന്നിവരടങ്ങിയ ടൂര്‍ണമെന്റ് കമ്മിറ്റിക്കായിരുന്നു.

റിപ്പോര്‍ട്ട്: ബിജു തോമസ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ