• Logo

Allied Publications

Europe
ഓസ്ട്രിയന്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന് പുതിയ ഭാരവാഹികള്‍
Share
വിയന്ന: ഓസ്ട്രിയന്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി ജോജിമോന്‍ എര്‍ണാകരിയിലും സെക്രട്ടറിയായി അവറാച്ചന്‍ കരിപ്പാക്കാട്ടിലും തെരെഞ്ഞെടുക്കപെട്ടു. രണ്ട് വര്‍ഷം സംഘടനയ്ക്ക് ശക്തമായ നേതൃത്വം നല്‍കിയശേഷം അധികാരം കൈമാറിയ ജോസ് മാത്യു പനച്ചിക്കനെ പ്രവാസി കേരളാ കോണ്‍ഗ്രസ് ഇന്റര്‍നാഷണല്‍ പ്രതിനിധിയായി തെരഞ്ഞെടുത്തു. വിയന്നയിലെ 23 മത് ജില്ലയില്‍ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

വൈസ് പ്രസിഡന്റ് റെജി കാരക്കാട്ടില്‍, ജോ. സെക്രട്ടറി സോജാ ചേലപ്പുറം, ട്രഷര്‍ തങ്കച്ചന്‍ പള്ളിക്കുന്നേല്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

റോയി ഐക്കരേത്തും ഷിജി ചീരംവേലിലും തെരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും ജോസ് മാത്യു പനച്ചിക്കന്‍ നന്ദി അറിയിച്ചു. തുടര്‍ന്ന് പുതിയ പ്രസിഡന്റ് ജോജിമോന്‍ എര്‍ണാകരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ ജയസാധ്യതകള്‍ യോഗം വിലയിരുത്തി. കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുമെന്ന് യോഗം വിലയിരുത്തി.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി കേരളത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷങ്ങളിലൊന്നില്‍ വിജയിക്കുമെന്നും യോഗം അവലോകനം ചെയ്തു. യുഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിച്ച ഓസ്ട്രിയന്‍ മലയാളികളുടെ ബന്ധുക്കള്‍ക്കും യോഗം നന്ദി അറിയിച്ചു.ജോര്‍ജ് ഐക്കരേത്ത് യോഗത്തിന് നന്ദി പറഞ്ഞു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.