• Logo

Allied Publications

Europe
എന്നിസില്‍ ത്രിദിന ധ്യാനം മേയ് 16, 17, 18 തീയതികളില്‍
Share
എന്നിസ്: പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ധ്യാനം മേയ് 16,17,18 (വെള്ളി,ശനി,ഞായര്‍) തിയതികളില്‍ കൌണ്ടി ക്ളയറിലെ സെന്റ് ഫ്ളാനന്‍സ് കോളജില്‍ നടക്കും.

കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ വചനപ്രഘോഷണ രംഗത്ത് ശ്രദ്ധേയനായ ബ്ര: സാബു ആറുതൊട്ടി, കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാലാ രൂപതയിലെ കൊടുമ്പിടി താബോര്‍ റിട്രീറ്റ് സെന്ററിലും രണ്ടുമാസത്തില്‍ ഒരിക്കല്‍ ധ്യാനം നടത്തുന്നുണ്ട്.

കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ രക്ഷാകര്‍തൃത്വത്തില്‍ വീൈകരും സന്യസ്തരും അത്മായരും ഉള്‍പ്പെടുന്ന കിംഗ് ജീസസ് മിനിസ്ട്രിയുടെ ഡയറക്ടറും കൂടിയാണ് ബ്ര. സാബു.

ശാലോം ടിവിയില്‍ എല്ലാ ഞായറാഴ്ച്ചയും ചൊവ്വാഴ്ചയും സംപ്രേക്ഷണം

ചെയ്യുന്ന 'യേശു ആരിലും വലിയവന്‍' എന്ന സുവിശേഷ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ഇദ്ദേഹത്തിന്റെ 'കവിഞ്ഞൊഴുകുന്ന സ്നേഹം' എന്ന പ്രോഗ്രാം അമേരിക്കയിലെ മരിയന്‍ ടിവി എല്ലാ ദിവസവും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

അയര്‍ലന്‍ഡിലെ സുവിശേഷ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ വോയിസ് ഓഫ് പീസ് മിനിസ്ട്രീയുടെ ആഭിമുഖ്യത്തിലാണ് സാബു ബ്രദറിന്റെ അയര്‍ലന്‍ഡിലെ ധ്യാനപരിപാടികള്‍.

വെള്ളി വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച്ച വൈകിട്ട് നാലിന് സമാപിക്കും. കൌണ്‍സിലിംഗിനായി പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

താമസ സൌകര്യവും ,ഭക്ഷണവും അടക്കം മൂന്നു ദിവസത്തേയ്ക്ക് നൂറ് യൂറോയാണ് രജിസ്ട്രേഷന്‍ ഫീസ്. 5 വയസുമുതല്‍ 15 വയസുവരെ പ്രായ പരിധിയില്‍ ഉള്ളവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം ധ്യാനത്തില്‍ പങ്കെടുക്കുന്നുണ്െടങ്കില്‍ അവര്‍ക്ക് 50 യൂറോ ഫീസ് മതിയാവും. 5 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രത്യേകം ഫീസ് ഇല്ല. കാര്‍ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ലഭ്യമാണ്.കിലല്ലു രൂപതാധ്യക്ഷന്‍ ബിഷപ് കിരേന്‍ ഓ റൈലി ധ്യാനത്തില്‍ പങ്കെടുത്ത് സന്ദേശം നല്‍കും.

ആദ്യം പേര് രജിസ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവുകയെന്ന് വോയിസ് ഓഫ് പീസ് മിനിസ്ട്രി അറിയിച്ചു.

എീൃ ഞലഴശൃമശീിേ & ങീൃല ഉലമേശഹ: ംംം.്ീശരലീളുലമരലാശിശൃ്യ.ീൃഴ
ടശഹഷൌ ങമവേലം: 0863408825, ഖീാീി ഖീലുെവ: 0879191532,0894461284, ങീിമരവമി ചമൃമസമവേമൃമ: 0894127328, ഖീലുെവ ഇവമരസീ: 0862111707

അററൃല: ട.എഹമിിമി ഇീഹഹലഴല ഇീഹഹലഴല ഢശലം, ഋിിശ,ഇീ.ഇഹമൃല, കൃലഹമിറ.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ