• Logo

Allied Publications

Europe
യുക്മ ഒരുക്കുന്ന സംഗീത സായാഹ്നം 'ചിത്രഗീതം'
Share
ലണ്ടന്‍: യുക്മ ഒരുക്കുന്ന സംഗീത സായാഹ്നം 'ചിത്രഗീതം' എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രക്കൊപ്പം നാദിര്‍ഷാ, ഷെര്‍ദ്ദീന്‍, നിഷാദ് എന്നിവര്‍ പങ്കെടുക്കും.

ഉരുളക്ക് ഉപ്പേരി പോലെ പരിപാടിയുടെ മാറ്റു കൂട്ടുവാന്‍ പിഷാരടിയും ചേരുന്നു. ഹാസ്യരംഗത്ത് ഇതിനോടകംതന്നെ വ്യത്യസ്തമായ ശൈലിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പിഷാരഡിയുടെ ഏറ്റവും പുതിയ തമാശകള്‍ യുകെ മലയാളിയുടെ കണ്ണിനും കാതിനും അമൃതാവും.

യുകെയിലെ മൂന്നു പ്രധാന വേദികളിലായിരിക്കും പരിപാടി. ഇതോടൊപ്പം യുക്മ സംസ്കാരിക വേദി നടത്തുന്ന സ്റാര്‍ സിംഗര്‍ പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലേയും ഉണ്ടാകും. പ്രസ്തുത സ്റേജില്‍ ഫൈനലില്‍ എത്തുന്ന മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.

യുകെ മലയാളികളുടെ ചരിത്രത്തില്‍ പുതിയ മുഖം തെളിക്കുന്ന യുക്മ എന്ന സംഘടന കലാസ്വാദന രംഗത്ത് പുത്തന്‍ വിപ്ളവം ഇതിനോടകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റി.

ഈസ്റ്ഹാം, ലെസ്റര്‍, ന്യൂപോര്‍ട്ട് പ്രദേശങ്ങളിലാണ് യുക്മ ചിത്രഗീതം പരിപാടി നടക്കുന്നത്. ഏകദേശം രണ്ടായിരത്തോളം പേര്‍ക്ക് കാണാന്‍ സൌകര്യമുള്ള ഓഡിറ്റോറിയത്തിലായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റിനുവേണ്ടി സ്റാര്‍ സിംഗര്‍ പരിപാടിയുടെ പശ്ചാത്തല സംഗീതം ഒരുക്കിയ അനൂപ് ചിത്രഗീതത്തിനൊപ്പം എത്തുന്നത് മറ്റൊരു മുതല്‍കൂട്ടാണ്.

അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഈസ്റ് ഹാമിലെ വാല്‍ത്താപ്ടണ്‍ ഹാളിലും ന്യൂപോര്‍ട്ടിലെ ന്യൂപോര്‍ട്ട് സെന്ററിലും ലെസ്ററിലെ ലെസ്റര്‍ അഥീനയിലും കാണികള്‍ക്കായി മിതമായ നിരക്കില്‍ ആധുനിക സജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​