• Logo

Allied Publications

Europe
ഹിറ്റ്ലറുടെ മുഖം അച്ചടിച്ച കോഫി മഗ്; ജര്‍മന്‍ സ്ഥാപനം മാപ്പു പറഞ്ഞു
Share
ബര്‍ലിന്‍: മുന്‍ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ മുഖം അച്ചടിച്ച കോഫി മഗുകള്‍ പുറത്തിറക്കിയതിന് ജര്‍മന്‍ ഫര്‍ണിച്ചര്‍ സ്ഥാപനം സുര്‍ബുര്‍ഗന്‍ മാപ്പു പറഞ്ഞു. ചൈനീസ് ഡിസൈനര്‍ക്കു പറ്റിയ അബദ്ധമാണെന്നാണ് വിശദീകരണം. മഗുകള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ച് മ്യൂസിയത്തിലേക്കു മാറ്റാനും തീരുമാനമായി. സംഭവത്തെപ്പറ്റി പോലീസും പ്രോസിക്യൂട്ടറും ഒക്കെ അന്വേഷത്തിനു തയാറായതോടെയാണ് കമ്പനി മാപ്പിരന്നത്.

1.99 യൂറോ വിലയിട്ടിരുന്ന മഗുകളില്‍ 175 എണ്ണം വിറ്റുപോയിട്ടുണ്ട്. അപ്പോഴാണ് മങ്ങിയ രീതിയില്‍ ഹിറ്റ്ലറുടെ ചിത്രം അച്ചടിച്ചിരിക്കുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതുകൂടാതെ നാസികള്‍ ഉപയോഗിച്ചിരുന്ന സ്വസ്തിക ചിഹ്നവും ഉള്‍പ്പെടുത്തിയിരുന്നു.

ഇംഗ്ളീഷിലുള്ള പ്രണയകവിതയും റോസാ ദളങ്ങളും ഒക്കെ ഉള്‍പ്പെടുന്ന ഡിസൈനില്‍ ഹിറ്റ്ലറെയും സ്വസ്തികയെയും കാണണമെങ്കില്‍ ശ്രദ്ധിച്ചു നോക്കണം. ഇതാരാണെന്നോ എന്താണെന്നോ അറിയാതെയാണ് ചൈനക്കാര്‍ ഡിസൈന്‍ സൃഷ്ടിച്ചതെന്നാണ് കരുതുന്നത്.

അബദ്ധത്തില്‍ മഗ് വാങ്ങിയവരില്‍ നിന്ന് ഇതു തിരിച്ചെടുക്കാന്‍ തയാറാണെന്നും സ്ഥാപനം അറിയിച്ചിട്ടുണ്ട്. പകരം ഇവര്‍ 20 യൂറോ മൂല്യമുള്ള വൌച്ചറും നല്‍കുമത്രെ. ഹിറ്റ്ലറുടെ പേരില്‍ ഏതെങ്കിലും തരത്തില്‍ ജര്‍മനിയില്‍ പ്രചാണം നടത്തിയാല്‍ കുറ്റകരമാണ്. ഭരണഘടനയില്‍ ഇതിനായി ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ