• Logo

Allied Publications

Europe
ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവയെ എംഎസ്ഒസി യുകെയുടെ പള്ളി പ്രതിപുരുഷ യോഗം അനുസ്മരിച്ചു
Share
ലണ്ടന്‍: കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയെ അനുസ്മരിച്ചു യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയന്റെ സമ്പൂര്‍ണ പള്ളി പ്രതിപുരുഷ യോഗം യുകെയുടെ പാത്രിയര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അഫ്രേം തിരുമനസിന്റെ അധ്യക്ഷതയില്‍ നടന്നു.

അഭിവന്ദ്യ തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ യുകെ റീജിയണിലെ എല്ലാ വൈദീകരുടെയും സഹകാര്‍മികത്വത്തില്‍ യുകെ റീജിയണിലെ എല്ലാ ഇടവകകളില്‍ നിന്നുമെത്തിച്ചേര്‍ന്ന പള്ളി പ്രതിനിധികളും ചേര്‍ന്നു ബാവയെ അനുസ്മരിച്ച് പ്രത്യേകമായ അനുസ്മരണ പ്രാര്‍ഥനയും, ധൂപപ്രാര്‍ഥനയും നടത്തി.

ഏപ്രില്‍ ആറിന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് സഭയുടെ നോര്‍ത്ത് ലണ്ടനിലുള്ള സെന്റ് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ആയിരുന്നു അനുസ്മരണ യോഗം ക്രമീകരിച്ചത്.

യോഗത്തില്‍ തിരുമനസിനോടൊപ്പം യുകെ മേഖലയിലെ വൈദീകരായ റവ. ഫാ. രാജു ചെറുവിള്ളി, റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട്, റവ. ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, റവ ഫാ എല്‍ദോസ് കൌങ്ങംപള്ളി, റവ. ഫാ, സിബി വാലയില്‍, റവ. ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍, റവ. ഫാ. പീറ്റര്‍ കുര്യാക്കോസ്, റവ. ഫാ. എബില്‍ മാര്‍ക്കോസ് മുതലായവര്‍ സനിഹിതരായിരുന്നു.

യോഗത്തില്‍ ബാവയുടെ വേര്‍പാടില്‍ യുകെയിലെ എല്ലാ ഇടവകകളും സണ്‍ഡേസ്കൂള്‍, സ്റുഡന്‍സ് മൂവ്മെന്റ്, യൂത്ത് അസോസിയേഷന്‍, വനിതാ സമാജം മുതലായ ഭക്ത സംഘടനകളും അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ 201415 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള യുകെ റീജിയണല്‍ കൌണ്‍സില്‍ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട