• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോസഫ്സ്് ഇടവകയില്‍ തിരുഹൃദയ സഭാ സിസ്റ്റേഴ്സ്
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് എഴേഴ്സ്ഹൈമം സെന്റ് ജോസഫ് ഇടവകയുടെ നൂറാം വാര്‍ഷികാഘോഷാവസരത്തില്‍ ഒരു തിലകക്കുറിയായി തിരുഹൃദയ സഭാ സിസ്റ്റേഴ്സിന്റെ കോണ്‍വെന്റ് തുടങ്ങി. നൂറു വര്‍ഷം പിന്നിട്ട തിരുഹൃദയ സഭാ സിസ്റ്റേഴ്സിനെ തന്നെ സെന്റ് ജോസഫ് ഇടവകക്ക് കിട്ടിയത് മഹാ ഭാഗ്യമായി ഇടവകാഗംങ്ങളും വികാരി ഫാ. ജോണ്‍സണ്‍ പന്തപ്പള്ളിയും കരുതുന്നു. ബെല്‍ത്തങ്ങാടി പ്രോവിന്‍സില്‍പെട്ട സിസ്റര്‍ ലില്ലി ട്രെസാ കൂദന്‍താനം, സിസ്റര്‍ ലിസ് തെരേസാ ചിറ്റൂര്‍, സിസ്റര്‍ ബ്രെസി തെരേസാ വാലടിപറമ്പില്‍ എന്നിവരാണ് പുതിയതായി തുടങ്ങിയ സെന്റ് ജോസഫ് ഇടവകയിലെ കോണ്‍വെന്റില്‍ തുടങ്ങിയത്. ഈ സിസ്റ്റേഴ്സ് സെന്റ് ജോസഫ് ഇടവകയിലെ വൃദ്ധമന്ദിരത്തില്‍ ജോലി ചെയ്യുകയും രോഗികളായിട്ടുവര്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുക, ഹൌസ് വിസിറ്റ്, ഇടവക ഗ്രൂപ്പുകളെ അനുഗമിക്കുക, കൌണ്‍സിലിംഗ് എന്നീ ജോലികള്‍ ചെയ്യും.

ഞായറാഴ്ച്ച രാവിലെ 9.30 ന് ആഘോഷമായ ദിവ്യബലിയോടെ ഈ പുതിയ സിസ്റ്റേഴ്സിനെ ഇടവകയ്ക്ക് പരിചയപ്പെടുത്തി ജോലിയില്‍ പ്രവേശിപ്പിച്ചു. ഷ്വേണ്‍സ്റ്റാട്ട് കോണ്‍ഗ്രിഗേഷന്റെ ഇന്ത്യന്‍ ഡെലഗേറ്റ് ഫാ. ഫ്രാന്‍സ് ബ്രൂഗറിന്റെ പ്രധാന കാര്‍മികത്വത്തില്‍ ആറ് വൈദികരുടെ സഹകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ സിസ്റ്റേഴ്സിനെ ഇടവക വരവേറ്റു.

തുടര്‍ന്ന് പള്ളി ഹാളില്‍ നടന്ന സ്വീകരണത്തില്‍ ലിംബൂര്‍ഗ് രൂപതയിലെ സന്യാസിനികളുടെ ചുമതല വഹിക്കുന്ന സിസ്റര്‍ ഇറംഗാര്‍ഡ് എറല്‍വൈന്‍, പാരിഷ് കൌണ്‍സില്‍ പ്രസിഡന്റ് ഹാര്‍ട്ട്മാന്‍, ഫാറര്‍ മുന്‍സെന്‍ബെര്‍ഗര്‍ വൃദ്ധമന്ദിരം ഡയറക്ടര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സിസ്റ്റേഴ്സിനെ ഇടവകയിക്ക്േ വരവേറ്റു. ഫ്രാങ്ക്ഫര്‍ട്ടിലെ നിരവധി മലയാളികള്‍, വിവിധ പ്രോവിന്‍സില്‍ പെട്ട തിരുഹൃദയ സഭാ സിസ്റ്റേഴ്സ് എന്നിവരും വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്ന് ഹാളില്‍ നടന്ന സ്വീകരണത്തിലും പങ്കെടുത്ത് സിസ്റ്റേഴ്സിന് ആശംസകള്‍ നേര്‍ന്നു.

ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളില്‍ ഐഎസ്സിഎച്ച് (ഷ്വേണ്‍സ്റ്റാട്ട് കോണ്‍ഗ്രിഗേഷന്‍) ആണ് ഈ ഇടവകയുടെ ഇപ്പോഴത്തെ വികാരി. ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ് ഓസ്റ്റ് പാസ്റ്ററല്‍ ഏരിയായുടെ ഫൊറോനാ ആണ് 2012 മുതല്‍ സെന്റ് ജോസഫ് ഇടവക. ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളില്‍ ആണ് ഏഴ് പള്ളികളുള്ള ഈ പാസ്റ്ററല്‍ ഏരിയായിലെ പ്രീസ്റ്റര്‍ ലൈറ്റര്‍ (ഫൊറോനാ വികാരി). ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളിയുടെ സഹായികളായി ഷ്വേണ്‍സ്റ്റാട്ട് കോണ്‍ഗ്രിഗേഷനിലെ ഫാ. ജോണ്‍ പ്രിയ മാണിക്കരാജ്, ഫാ. സേവ്യര്‍ മാണിക്കത്താന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.