• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തിലെ വാര്‍ഷികധ്യാനവും വിശുദ്ധവാരപരിപാടികളും
Share
ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തിലെ വിശുദ്ധവാര പരിപാടികള്‍ വാര്‍ഷികധ്യാനത്തോടെ സമാരംഭിക്കും. ഏപ്രില്‍ 11, 12, 13 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) റ്യോഡല്‍ഹൈം സെന്റ് അന്തോണിയൂസ് പള്ളി ഹാളിലാണ് വാര്‍ഷിക ധ്യാനം. റോമില്‍ ഉപരിപഠനം നടത്തുന്ന, ഇന്ത്യയിലെ അദിലാബാദ് രൂപതാംഗമായ റവ. ഫാ. പ്രിന്‍സ് പനങ്ങാടന്‍ ഈ വര്‍ഷത്തെ ധ്യാനം നയിക്കും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതിനുമാണ് ധ്യാനം. എല്ലാദിവസവും വിശുദ്ധ കുര്‍ബാനയും കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.

വിശുദ്ധവാരപരിപാടികള്‍

ധ്യാനത്തിന്റെ അവസാനദിവസമായ ഏപ്രില്‍ 13ന് (ഞായര്‍) വൈകുന്നേരം നാലിന് ഓശാനതിരുനാള്‍ കര്‍മ്മങ്ങളും കുരുത്തോല വിതരണവും തുടര്‍ന്ന് പ്രദക്ഷിണവും വിശുദ്ധകുര്‍ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ 17 ന് പെസഹാവ്യാഴാഴ്ച വൈകിട്ട് ആറിന് വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. തുടര്‍ന്ന് പെസഹാഭക്ഷണവും ആരാധനയും ഉണ്ടായിരിക്കും.

ദുഖഃവെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുക്കര്‍മ്മങ്ങളും കുരിശിന്റെ വഴിയും ഉണ്ടായിരിക്കും.

ഏപ്രില്‍ 20 ന് ഉയിര്‍പ്പുതിരുനാള്‍ദിവസം വൈകുന്നേരം നാലിന് തിരുക്കര്‍മ്മങ്ങളും ആഘോഷമായ വിശുദ്ധകുര്‍ബാനയും. തുടര്‍ന്ന് ഹാളില്‍ ഇടവകക്കൂട്ടായ്മയും അഗാപ്പെയും ഉണ്ടായിരിക്കും.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​