• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ പള്ളികള്‍ തുടര്‍ന്നും എല്ലാവര്‍ക്കുമായി തുറന്നിടും: കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷേണ്‍ബോണ്‍
Share
വിയന്ന: പള്ളികളില്‍ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ ശുശ്രൂഷാവേളകളില്‍ ഒഴികെയുള്ള സമയങ്ങളില്‍ പൂട്ടിയിടണമെന്ന ആവശ്യം ഓസ്ട്രിയന്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷേണ്‍ബോണ്‍ നിരസിച്ചു.

പള്ളികള്‍ തുടര്‍ന്നും എല്ലാവര്‍ക്കുമായി തുറന്നിടുമെന്നും പകരം കൂടുതല്‍ നിരീക്ഷണ കാമറകള്‍ പള്ളികളില്‍ സ്ഥാപിച്ച് സുരക്ഷ കര്‍ശനമാക്കുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പള്ളികളില്‍ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ടസംഭവമായി കണക്കാക്കുന്നു. എല്ലാ മുസ്ലിം അഭയാര്‍ഥികളും ഉപദ്രവകാരികാളാണെന്ന് കരുതുന്നില്ല .ഇത് ഒരു മനോരോഗിയുടെ ആക്രമണം മാത്രമായി കണക്കാക്കുന്നു. സംഭാവത്തോടനുബന്ധിച്ച് ഇബ്രാഹിം (37) എന്ന ഘാനക്കാരനായ അഭയാര്‍ഥി പോലീസ് പിടിയിലായിരുന്നു.

വിഗ്രഹങ്ങളോടുള്ള എതിര്‍പ്പുമൂലമാണു പള്ളികളില്‍ അക്രമം നടത്തിയതെന്നു പ്രതി പോലീസിനോട് പറഞ്ഞിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് നാലു പള്ളികളില്‍ ഇത്രവലിയ അക്രമം നടത്താനാകുമോ എന്നു സംശയമുണ്െടങ്കിലും അന്വേഷണ ഫലത്തിനായി കാത്തിരിക്കുകയാണന്നും കര്‍ദിനാള്‍ അറിയിച്ചു. ഡിഎന്‍എ പരിശോധനയില്‍ സംഭവം വ്യക്തമാകും. സിറിയയില്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന പള്ളികള്‍ക്ക് സമാനമായാണ് അക്രമം മൂലം തകര്‍ന്ന പള്ളികളുടെയും അകത്തളം. വിയന്നയില്‍ അക്രമത്തിനിരയായ പള്ളികളില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഓസ്ട്രിയന്‍ കര്‍ദ്ദിനാള്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.