• Logo

Allied Publications

Europe
ആദ്യ ചാട്ടത്തിനു മുന്‍പ് സാങ്കേതിക തകരാറ്; ഒടുവില്‍ പിന്തിരിയാതെ ലക്ഷ്യത്തിലേക്ക്
Share
ന്യൂകാസില്‍: സര്‍വശക്തനായ കര്‍ത്താവിന്റെ കരങ്ങളില്‍ സ്വയം സമര്‍പ്പിച്ച് ചിറമേല്‍ അച്ചന്‍ ആകാശത്തേക്കുയര്‍ന്നു. ഒരു നിമിഷം കണ്ണുകളടച്ച് യേശുക്രിസ്തുവിനെ മനസില്‍ ധ്യാനിച്ചു. പിന്നെ സഹായിയുടെ കരം പിടിച്ച് താഴേക്ക്. ആദ്യ നാലു മിനിറ്റോളം ശരീരം ഒരു പഞ്ഞിക്കെട്ടു കണക്കെ ഭാരമില്ലാത്ത അവസ്ഥ. താഴെ ഒരു ഗോളം പോലെ ഭൂമി. വല്ലാതെ സ്നേഹിച്ചു പോകുന്ന കാഴ്ച. പൊടുന്നനെ പാരച്ചൂട്ട് നിവര്‍ന്നു. ഒന്നു മുകളിലേക്കുയര്‍ന്നു. പിന്നെ കാറ്റിന്റെ താളത്തിനൊപ്പം ഒഴുകി ലങ്കാസ്ററിന്റെ മണ്ണിലേക്ക്... ഇരുകരങ്ങളും ഉയര്‍ത്തി ചിറമേലച്ചന്‍ ഒരിക്കല്‍ കൂടി കര്‍ത്താവിനു നന്ദി പറഞ്ഞു.

സ്വന്തം അവയവം അജ്ഞാതനായ മനുഷ്യന് പകുത്തു നല്‍കിയ ഫാ. ഡേവിസ് ചിറമേല്‍ ഇന്നലെ അജ്ഞാതരായ ഒരുപറ്റം മനുഷ്യര്‍ക്കായി സ്വന്തം ജീവിതം അല്‍പനേരത്തേക്ക് പകുത്തു നല്‍കുകയായിരുന്നു. ഒരുപക്ഷേ ഒരു വൈദീകനും കാണിക്കാത്ത സാഹസമായ സ്കൈ ഡൈവിംഗിലൂടെ അച്ചന്‍ ഇതുവരെ നേടിയത് മൂവായിരത്തോളം പൌണ്ടാണ്. ഇന്നലെ സ്കൈ ഡൈവിംഗിനു ശേഷം യുകെ വാര്‍ത്തയോടു സംസാരിക്കുമ്പോള്‍ അച്ചന്‍ അതിന്റെ ആഹ്ളാദമാണ് കുടുതല്‍ പങ്കുവച്ചത്. ഒപ്പം ജീവിതത്തിന്റെ ലക്ഷ്യങ്ങളും സാഫല്യങ്ങളും ഈ വൈദീകന്‍ അക്കമിട്ടു നിരത്തി.

മാഞ്ചസ്ററില്‍ വൃക്ക രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കിഡ്നീസ് ഫോര്‍ ലൈഫ് പ്രസ്ഥാനത്തിന്റെ ഫണ്ട് ശേഖരിക്കുന്നതിനും അവയവദാന സന്ദേശം ലോകം മുഴുവനെത്തിക്കുന്നതിനുമായിരുന്നു സ്കൈ ഡൈവിംഗ്. ട്രെയിനര്‍ക്കൊപ്പമാണ് ആദ്യം ചാടാന്‍ തയാറായി വിമാനത്തില്‍ 15,000 അടിയിലേക്ക് എത്തിയത്. പത്തുപേര്‍ രണ്ടു ഘട്ടമായാണ് ചാടിയത്. ആദ്യ ഘട്ടത്തില്‍ ആദ്യത്തെ ആള്‍ എന്ന അവസരമായിരുന്നെങ്കിലും പാരഷൂട്ടില്‍ ഘടിപ്പിച്ചിരുന്ന ചിപ്പ് സാങ്കേതിക തകരാറിലായി. എന്നാല്‍ അച്ചന്‍ ചാടുന്നതിന് തൊട്ടുമുമ്പ് ചാടിയ ആളുടെ ഒരു പാരച്യൂട്ട് ബാറ്ററി തകരാറായതിനെ തുടര്‍ന്ന് അല്‍പം സാങ്കേതിക പ്രശ്നം നേരിട്ടു. അതിനാല്‍ ബാക്കി നാലുപേര്‍ ചാടി. ഈ മഹത്സംരംഭത്തിനു വേണ്ടിയുള്ള ശ്രമം നടക്കാതെ പോകും എന്നു കരുതിയ നിമിഷങ്ങള്‍. താഴെയിറങ്ങിയപ്പോള്‍ ട്രെയിനറോട് വിശദമായി സംസാരിച്ചു. അച്ചന്റെ താത്പര്യം കണ്ട് ട്രെയിനര്‍ക്കും ആത്മവിശ്വാസമായി.

ഒരേ പാരഷൂട്ടില്‍ താഴെ ഫാ. ഡേവിസ് ചിറമേലും മുകളില്‍ പരിശീലകനും എന്ന നിലയിലാണ് ചാടിയത്. പഴയ ഉയരത്തിലേക്ക്. ഒരു നിമിഷം കണ്ണുകളടച്ച് ധ്യാന നിമഗ്നായതിനുശേഷം താഴേക്ക് കുതിച്ചു. മൈനസ് 36 ഡിഗ്രി തണുപ്പില്‍ മേഘക്കെട്ടുകള്‍ക്കിടയില്‍ ഒരു പഞ്ഞിക്കെട്ട് പോലെ ഭാരമില്ലാതെ അച്ചന്‍ പറന്നു. ആകാശങ്ങളിലിരിക്കും ഞങ്ങളുടെ അനശ്വരനായ പിതാവേ എന്ന പ്രാര്‍ഥനാഗാനമായിരുന്നു അപ്പോള്‍ മനസ്സിലെന്ന് ചിറമേല്‍. രണ്ടു മിനിറ്റോളം ഇങ്ങനെ താഴേക്ക്. ശരീരത്തെ ഉപേക്ഷിച്ച് ആത്മാവിലേക്ക് മനസു ചേര്‍ന്ന നിമിഷങ്ങള്‍. ഇതിനിടെ പാരച്യൂട്ട് നിവര്‍ന്നു. പറക്കലിന് സഡന്‍ ബ്രേക്ക്. ആദ്യം ഒന്നു മുകളിലേക്ക് ഉയരുന്നതുപോലെ. പിന്നെ വീണ്ടും താഴേക്ക്. പത്തു മിനിറ്റ് കൊണ്ട് എല്ലാം അവസാനിച്ചു..

തികഞ്ഞ ആത്മവിശ്വാസമായിരുന്നുവെന്ന് അച്ചന്‍ പറയുമ്പോള്‍ ആ വാക്കുകളില്‍ അത് നിഴലിക്കുന്നുണ്ടായിരുന്നു. മാഞ്ചസ്ററിലെ കിഡ്നി ഡൊണേഷന്‍ സര്‍വീസ് കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ അജിമോള്‍ പ്രദീപിന്റെ ക്ഷണപ്രകാരമാണ് ഇക്കുറി എത്തിയത്. അജിമോളുടെ ഭര്‍ത്താവും മാഞ്ചസ്ററില്‍ താമസിക്കുന്ന ആളുമായ പ്രദീപ് കഴിഞ്ഞയാഴ്ച സ്കൈ ഡൈവിംഗ് നടത്തിയിരുന്നു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അച്ചനും ഈ സാഹസത്തിന് മുതിര്‍ന്നത്.

വിവരം വിവിധ മാധ്യമങ്ങളിലൂടെ വായിച്ച് നാട്ടില്‍നിന്ന് നിരവധി പേര്‍ വിളിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. നായര്‍, നടന്‍ സുഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ വിളിച്ച് അഭിനന്ദനം നേര്‍ന്നു.

ഞാന്‍ എല്ലാ ദിവസവും വിശുദ്ധ ബലീപഠത്തില്‍ എടുത്തുയര്‍ത്തുന്ന കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളാണ്. ഞാന്‍ പഠിപ്പിക്കുന്നതും പ്രഘോഷിക്കുന്നതും സുവിശേഷമാണ്. ജീവിതം തന്നെ സുവിശേഷമാക്കി മാറ്റാനാണ് ശ്രമം. യുകെയിലെ വിവിധ സ്ഥലങ്ങളില്‍ ധ്യാനം സംഘടിപ്പിക്കുന്നതിനു വേണ്ടിയാണ് യുകെയില്‍ എത്തിയത്.

കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തില്‍ യുകെയിലെ വിവിധ ആശുപത്രികളില്‍ കിഡ്നി രോഗം മൂലം വലയുന്ന പലരേയും കണ്െടത്തുകയും കിഡ്നി ട്രാന്‍സ്പ്ളാന്റേഷന്‍ ശസ്ത്രക്രിയ നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തിരുന്നു. യുകെയില വിവിധ മലയാളി കൂട്ടായ്മകളില്‍ അവയവദാനത്തിന്റെ മഹത്വ സന്ദേശം പ്രചരിപ്പിക്കുകയും മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകളുടെ അവയവദാന സമ്മത പത്രം നേടിയിരുന്നു.

തന്നിലൂടെ ആയിരങ്ങള്‍ക്ക് വചനം പ്രവാര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ അതിലൂടെയാണ് തന്റെ പൌരോഹിത്യ ജീവിതത്തിന് അര്‍ഥമുണ്ടാകുകയെന്നും അച്ചന്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം അനുഷ്ടിക്കുകയെന്ന സന്ദേശമാണ് ഫ്രാന്‍സിസ് പാപ്പ നല്‍കുന്നതെന്നും അച്ചന്‍ ചൂണ്ടിക്കാട്ടി. എല്ലാവരുടെയും പ്രവര്‍ത്തി അങ്ങനെയാകണം. ത്യാഗത്തില്‍ അധിഷ്ടിതമായ ജീവിതത്തിന് മാത്രമേ മൂല്യമുണ്ടാകൂവെന്നും അച്ചന്‍ പറഞ്ഞു. ഇനി ചില സ്ഥലങ്ങളില്‍ കൂടി ധ്യാനം ബാക്കിയുണ്ട്. ഈസ്ററിനുശേഷം നാട്ടിലേക്കു മടങ്ങാനാണ് പദ്ധതി. അതിനു മുമ്പ് അച്ചന്റെ ശ്രമഫലമായി യുകെയിലെ മലയാളികള്‍ക്കിടയില്‍നിന്ന് ഒരു കിഡ്നി ഡോണറെ ലഭിച്ചേക്കുമെന്ന സന്തോഷ വാര്‍ത്തയും അച്ചന്‍ 'യുകെ വാര്‍ത്ത'യോടു പങ്കുവച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട