• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ കോളജ് ഫീസ് അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനം
Share
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ തേര്‍ഡ് ലെവല്‍ ഫീസ് നിബന്ധനകളോടെ ഏകീകരിക്കാന്‍ തീരുമാനം. രാജ്യത്തുനിന്നും പുറത്തുപോയ ഐറിഷുകാരായ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ യൂണിവേഴ്സിറ്റി പഠനത്തിന് ഉയര്‍ന്ന ഇന്റര്‍നാഷണല്‍ ഫീസ് നല്‍കേണ്ട അവസ്ഥയായിരുന്നു ഇതുവരെയുണ്ടായിരുന്നത്. ഇവ ഏകീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി റുറാറി ക്യുന്‍ വ്യക്തമാക്കി.

ഐറിഷുകാരായ കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം യൂറോപ്പിന് പുറത്തുപോയി പിന്നീട് തിരികെയെത്തുമ്പോള്‍ വിദേശവിദ്യാര്‍ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ഇന്റര്‍നാഷണല്‍ ഫീസ് നല്‍കണമെന്ന നിയമമായിരുന്നു അയര്‍ലന്‍ഡില്‍ നിലനിന്നിരുന്നത്. ഇത് വര്‍ഷങ്ങളായി ഏറെ പ്രതിഷേധത്തിനിടയാക്കി വരികയായിരുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ ഫീസ് സമ്പ്രദായം നടപ്പാക്കാനാണ് തീരുമാനം. ഐറിഷ് പൌരത്വമെടുത്ത് ഇന്ത്യയിലേക്ക് മടങ്ങിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പുതിയ നിയമം ഭാവിയില്‍ ഏറെ ഗുണപ്രദമാകും.

അഞ്ചു വര്‍ഷമെങ്കിലും പ്രൈമറി തലത്തിലോ പോസ്റ് പ്രൈമറിതലത്തിലോ അയര്‍ലന്‍ഡിലോ യുറോപ്യന്‍ യൂണിയനിലെ മറ്റേതെങ്കിലും രാജ്യത്തോ മുമ്പ് പഠിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ തുടര്‍ന്ന് യൂണിവേഴ്സിറ്റി പഠനത്തിന് ഫീസിളവ് ലഭിക്കുക. ഇപ്പോള്‍ എണ്ണായിരം യൂറോ മുതല്‍ ഇരുപതിനായിരം യൂറോ വരെയാണ് കോളജുകളിലെ നോയൂറോപ്യന്‍ യൂണിയന്‍ വാര്‍ഷിക ഫീസ്. ഇത് പുതിയ നിയമപ്രകാരം ഇവിടെ പഠനം തുടര്‍ന്നുവരുന്ന ഐറിഷുകാര്‍ നല്‍കുന്ന രണ്ടായിരത്തി അഞ്ഞൂറ് യൂറോയെന്ന ഫീസിനൊപ്പമായി കുറയും.

ഏഷ്യ, യുണൈറ്റഡ് സ്റേറ്റ്സ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയ ഐറിഷുകാര്‍ക്ക് സ്വദേശത്ത് യൂണിവേഴ്സിറ്റി പഠനത്തിനായി ഫീസ് നിരക്ക് ഏറെ കുറയുമെന്നത് ഏറെ ആശ്വാസപ്രദമായിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.