• Logo

Allied Publications

Europe
യൂറോപ്പില്‍ ഡെങ്കിപ്പനി സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്
Share
ബര്‍ലിന്‍: ഇന്ത്യയിലും ആഫ്രിക്കയിലും ഊര്‍ജിതമായി കാണ്ടുവരുന്ന മാരകരോഗമായ ഡെങ്കിപ്പനി യൂറോപ്പില്‍ വീണ്ടും സജീവമാകുന്നുവെന്ന റിപ്പോര്‍ട്ട് ജനങ്ങളില്‍ ആശങ്കയുളവാക്കുന്നു. കൊതുകുമൂലം പടരുന്ന രോഗമായതുകൊണ്ട് സമ്മര്‍ സീസണില്‍ യൂറോപ്പില്‍ വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പനി ബാധിതരാവുന്നവരില്‍ വൈറസിന്റെ പ്രവര്‍ത്തനമാണ് മരണത്തിലേയ്ക്കു നയിക്കുന്നത്. യൂറോപ്പില്‍ നിന്ന് പുറംരാജ്യങ്ങളില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നവര്‍ തിരികെ വരുമ്പോള്‍ ഡെങ്കിപ്പനിയുടെ വൈറസുകളെയും കൊണ്ടാണ് വരുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രത്യേകിച്ച് ഉഷ്ണമേഖലയില്‍ സഞ്ചരിക്കുന്നവര്‍ വിമാനത്തിലോ കപ്പലിലോ യാത്രചെയ്തു തിരിച്ചുവരുമ്പോള്‍ അറിയാതെ കടന്നുകൂടുന്ന അണുക്കള്‍ യൂറോപ്പിലെത്തി പ്രവര്‍ത്തന നിരതമാവുകയാണ് ചെയ്യുന്നത്. യൂറോപ്പിതര രാജ്യങ്ങളില്‍ യാത്ര ചെയ്യാനൊരുങ്ങുന്നവര്‍ ആവശ്യമായ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കാതെ പോകുന്നവരിലാണ് ഈ വൈറസുകള്‍ കടന്നു കൂടുന്നത്. ഇത്തരക്കാരുടെ അലക്ഷ്യമായ യാത്രയ്ക്കിടെ കൊതുകിന്റെയോ, ഈച്ചയുടെയോ മറ്റോ കടിയേല്‍ക്കുകയും വൈറസ് ബാധിതരാവുകയുമാണ് ചെയ്യുന്നത്.

ലോകാരോഗ്യ സംഘടയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഡെങ്കിപ്പനി 30 മടങ്ങായി വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിലായി 2,5 മില്ല്യാര്‍ഡ് ആളുകളില്‍ ഡെങ്കിപ്പനി ബാധിച്ചുവെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഓരോ വര്‍ഷവും 390 മില്യന്‍ ആളുകളില്‍ പുതുതായി ഈ രോഗം പടരുന്നുവെന്നും സംഘടന പറയുന്നു.

ബര്‍ലിനിലെ റോബര്‍ട്ട് കോഹ് ഇന്‍സ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം പോയ വര്‍ഷം ജര്‍മനിയില്‍ 879 ആളുകളാണ് ഡെങ്കിപ്പനി ബാധിതരായത്. 2001 മുതലാണ് യൂറോപ്പില്‍ ഡെങ്കിപ്പനി സജീവമാകുന്നത്. രോഗം ബാധിക്കുമ്പോള്‍തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങണമെന്നില്ല. സാവധാനമുള്ള വളര്‍ച്ചയും പിന്നീട് കാണപ്പെടുന്ന ലക്ഷണങ്ങളും ചിലപ്പോള്‍ രോഗിയെ ഗുരുതരാവസ്ഥയിലേയ്ക്കും ചിലപ്പോള്‍ മരണത്തിയ്േക്കും നയിക്കും. ചെറുപനിയുടെ രൂപത്തില്‍ തുടങ്ങി മസില്‍, സന്ധിബന്ധങ്ങളില്‍ തുടരെയുണ്ടാവുന്ന വേദന, പിന്നീട് ശക്തമായ പനിയും ആന്തരാവയവങ്ങളില്‍ ഉണ്ടാകുന്ന രക്തസ്രാവവും മരണത്തിലേയ്ക്കു തള്ളിവിടും.

യൂറോപ്പില്‍ നിന്ന് ഇന്ത്യ, തായ്ലാന്റ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ബ്രസീല്‍ ഫുട്ബോള്‍ ലോകകപ്പിന്റെ അരങ്ങായി മാറുന്ന ഈ ജൂണില്‍ അവിടേയ്ക്കു യാത്ര ചെയ്യുന്നവര്‍ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍തന്നെ ആവശ്യപ്പെടുന്നുണ്ട്. നാളിതുവരെയായി ഡെങ്കിപനിക്ക് ശക്തമായ ഒരു പ്രതിരോധ മരുന്ന് ലഭ്യമാവാത്ത സാഹചര്യത്തില്‍ കഴിവതും ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.