• Logo

Allied Publications

Europe
യുക്മ വെയില്‍സ് റീജിയണല്‍ കായികമേള ഏപ്രില്‍ 26ന്
Share
ന്യൂപോര്‍ട്സ്: യുക്മ വെയില്‍സ് റീജിയണല്‍ കായികമേള ഏപ്രില്‍ 26ന് (ശനി) ന്യൂപോര്‍ട്സില്‍ നടക്കും. ന്യൂപോര്‍ട്സ് മലയാളി കമ്യൂണിറ്റി ആഥിയേത്വം വഹിക്കുന്ന ഈ വര്‍ഷത്തെ കായിക മേളയില്‍ വെയില്‍സ് റീജിയണു കീഴിലുള്ള എല്ലാ മലയാളി അസോസിയേഷനുകളിലേയും കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കും.

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ന്യൂപോര്‍ട്സിലെ ഗെയല്‍ ജൂണിയര്‍ സ്കൂള്‍ ഗ്രൌണ്ടിലാണ് മത്സരം. കിഡ്സ്, സബ്ജൂണിയര്‍, ജൂണിയ.ര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളും, ഷോട്പുട്ട്, റിലേ മത്സരങ്ങളുമാണ് പ്രധാനമായും അരങ്ങേറുക. കൂടാതെ വിവിധ അസോസിയേഷനുകളില്‍നിന്നുമെത്തുന്ന മുതിര്‍ന്നവരുടെ വടംവലി മത്സരവും മേളയ്ക്ക് കൂടുതല്‍ കൊഴുപ്പേകും.

ഓരോ ഇനത്തിലും വിജയികളാകുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതോടൊപ്പം ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന അസോസിയേഷന് എവര്‍റോളിംഗ് ട്രോഫി നല്‍കി ആദരിക്കും. റീജിയണല്‍ കായിക മേളയില്‍ പങ്കെടുത്ത് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മേയ് 31ന് ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണവും സ്നാക്സും മൈതാനത്തോടുചേര്‍ന്നുള്ള സ്റാളില്‍ ലഭ്യമാണ്.

മത്സരവേദിയുടെ വിലാസം: ഏമലൃ ഖൌിശീൃ ടരവീീഹ, ചലുീൃം ചജ20 3ഏഥ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോസി തോമസ് : 07877778301, ജോബി മാത്യു : 07460329660, സനീഷ് ചാക്കോ : 07951341524, തോമസുകുട്ടി ജോസഫ് : 07846122982, അഭിലാഷ് തോമസ് : 07714994680, ജോജി ജോസ് : 07912874607.

റിപ്പോര്‍ട്ട്: ബിജു തോമസ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ