• Logo

Allied Publications

Europe
പൈലറ്റുമാരുടെ സമരം: ലുഫ്താന്‍സ 3800 സര്‍വീസുകള്‍ റദ്ദാക്കി
Share
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താന്‍സ പൈലറ്റുമാരുടെ സമരം കാരണം 3800 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 4,25,000 പേരുടെ യാത്ര മുടങ്ങും. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് പൈലറ്റുമാരുടെ യൂണിയന്‍ കോക്ക്പിറ്റ് (വെറൈനിഗുംഗ് കോക്ക്പിറ്റ്) സമരം നടത്തുന്നത്.

സമരമുള്ള മൂന്നു ദിവസം ലുഫ്താന്‍സയുടെയും ജര്‍മന്‍ വിംഗ്സിന്റെയുമായി ആകെ അഞ്ഞൂറില്‍ താഴെ സര്‍വീസുകളേ നടത്താന്‍ സാധിക്കൂ എന്നാണ് കരുതുന്നത്. വിമാന സര്‍വീസുകളിലെ മാറ്റം സംബന്ധിച്ച് എസ്എംഎസ് മുഖേനയും ഇമെയില്‍ മുഖേനയും യാത്രക്കാരെ വിവരമറിയിക്കും. ഏതാണ്ട് 4,25,000 യാത്രക്കാരാണ് വിവിധ ഫ്ളൈറ്റുകളിലായി ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്.

ആഭ്യന്തര സര്‍വീസുകളെയും യൂറോപ്യന്‍ സര്‍വീസുകളെയും സമരം ഗണ്യമായി ബാധിക്കും. ജര്‍മനിയിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഗ്രൌണ്ട് സ്റാഫും ബാഗേജ് ഹാന്‍ഡ്ലര്‍മാരും മെയിന്റനന്‍സ് ജീവനക്കാരും നടത്തിയ സമരം കാരണം കഴിഞ്ഞ ദിവസം അറുനൂറോളം വിമാനങ്ങള്‍ ലുഫ്താന്‍സ റദ്ദാക്കിയിരുന്നു. ലുഫ്ത്താന്‍സാ കാര്‍ഗോ, എല്‍ ഫ്റൈറ്റ് കരിയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും പണിമുടക്കില്‍ തടസപ്പെടും.

ലുഫ്ത്താന്‍സാ ഗ്രൂപ്പിന്റെ യൂറോവിംഗ്സ്, എല്‍ സിറ്റിലൈന്‍സ്, എയര്‍ ഡൊളോമിറ്റി എന്നീ സ്ഥാപനത്തിലെ പൈലറ്റുമാര്‍ പണിമുടക്കില്‍ നിന്നു വിട്ടു നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലക്ഷത്തിലേറെ ആളുകള്‍ ജോലിചെയ്യുന്ന ലുഫ്ത്താന്‍സായില്‍ പൈലറ്റുമാരുടെ സമരം മറ്റു ജീവനക്കാരെയും ബാധിക്കുമെന്ന് വക്താവ് പറഞ്ഞു. മൂന്നു ദിവസങ്ങളില്‍ നടത്തുന്ന സമരത്തിനു ബദല്‍ സംവിധാനമായി അടിയന്തരമായി ലുഫ്ത്താന്‍സായില്‍ ബുക്ക്ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് ജര്‍മന്‍ റെയില്‍വേയ്സിലും മറ്റു വിമാനക്കമ്പനികളുമായി യാത്ര തരപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നിരുന്നാലും സമരം ജര്‍മന്‍ വ്യോമയാന യാത്രക്കാരെ മാത്രമല്ല യൂറോപ്പിനെ തന്നെ ഏറെ ബാധിക്കും. ശമ്പളവര്‍ധന നടപ്പിലാക്കാത്തതാണ് സമരത്തിന്റെ കാരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​