• Logo

Allied Publications

Europe
ജര്‍മനിയെയും ചൈനയെയും ബന്ധിപ്പിച്ച് പുതിയ സില്‍ക്ക് റോഡ് വരുന്നു
Share
ബര്‍ലിന്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള പുരാതന വ്യാപാര പാതയാണ് സില്‍ക്ക് റോഡ് എന്നറിയപ്പെടുനത്. ആധുനിക കാലത്തെ സില്‍ക്ക് റോഡ് വിഭാവനം ചെയ്യപ്പെടുന്നത് ജര്‍മനിക്കും ചൈനയ്ക്കുമിടയില്‍. 11,000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റെയില്‍ പാതയാണ് ഉദ്ദേശിക്കുന്നത്. പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയില്‍ പാതയായി ഇതു മാറും.

ചൈനയിലെ മെഗാസിറ്റിയായ ചോങ്കിംഗിനെയും പശ്ചിമ ജര്‍മനിയിലെ സുപ്രധാന വാണിജ്യ കേന്ദ്രമായ ഡുയിസ്ബര്‍ഗിനെയും ബന്ധിപ്പിക്കുന്ന പാതയാണ് പരിഗണനയിലുള്ളത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മനി സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തു. ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ ആധുനിക സില്‍ക്ക് റൂട്ട് ഉപകാരപ്പെടുമെന്ന് ജിന്‍പിങ് അഭിപ്രായപ്പെട്ടു. ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, ഉപചാന്‍സലര്‍ സീഗ്മാര്‍ ഗാബ്രിയേല്‍, വെസ്റ് ഫാളിയ മുഖ്യമന്ത്രി ഹനലോറെ ക്രാഫ്റ്റ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഇത്രയും ദൂരം പിന്നിടാന്‍ ട്രെയിനുകള്‍ പതിനാറ് ദിവസമെടുക്കും. യാത്രയേക്കാളുപരി വ്യാപാരത്തിനു പ്രാധാന്യം നല്‍കുന്നതിനാല്‍ ഇതു വലിയ സമയ ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നില്ല.

ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയാണ് ജര്‍മനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. പോയവര്‍ഷം 117 ബില്യന്‍ യൂറോയുടെ വ്യാപാരമാണ് ജര്‍മനി ചൈനയുമായി നടത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന